സംവാദം:ഘടനാവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സൊഷൂർ ആവിഷ്കരിക്കുന്ന ഘടനാവാദമാണ്‌ ഭാഷാശാസ്ത്രത്തിന്റെ പുതിയ വഴിത്തിരിവായതെങ്കിലും ഘടനാവാദമെന്നത് സാമൂഹികശാസ്ത്രത്തിൽ സൊഷൂർ കൊണ്ടുവരുന്ന ഒരു സമീപനരീതിയാണ്‌, സിദ്ധാന്തമാണ്‌. ഒരു സ്കൂളാണ്‌. ഭാഷാശാസ്ത്രത്തിന്റെ ഭാഗമല്ല അത്. ഭാഷയെ അദ്ദേഹം തന്റെ സമീപനത്തിന്‌ ഉപയോഗിക്കുകയായിരുന്നു. ഭാഷ ഒരു ഘടനയാണെന്നും ഏതു ഘടനയുംപോലെ അതിനെ അപഗ്രഥിക്കാൻ സാധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ വീക്ഷണത്തിലുള്ള ഭാഷാ(ശാസ്ത്ര)പഠനത്തെ ഘടനാത്മകഭാഷാശാസ്ത്രം എന്ന് വിളിക്കുന്നു. ലെവിസ്ട്രോസ് ഇതിനെ നരവംശശാസ്ത്രത്തിൽ ഉപയോഗിക്കുകയും ഘടനാത്മകനരവംശശാസ്ത്രം സമാരംഭിക്കുകയും ചെയ്യുന്നു. സമൂഹം, മനസ്സ്, സാഹിത്യം, മാർക്സിസം തുടങ്ങി വിവിധ മേഖലകളിൽ ഘടനാവാദം ഉപയോഗിക്കപ്പെട്ടു. ഘടനയുടെ നിയതത്വത്തെ ചോദ്യം ചെയ്തുകൊണ്ടാണ്‌ ഘടനാനന്തരവാദത്തിന്റെ ആവിർഭാവം.

വലയത്തിലുള്ള ഭാഷാശാസ്ത്രത്തെ ഒഴിവാക്കുകയും structural linguistics-ൽ ലിങ്കിയിട്ടുള്ള അന്തർവിക്കി structuralism -ലേക്ക് മാറ്റുകയും വേണം.--തച്ചന്റെ മകൻ 12:56, 26 സെപ്റ്റംബർ 2009 (UTC)

Yes check.svg വിഷയം ഒട്ടും പിടിയില്ല. ഇംഗ്ലീഷിലെ സ്ട്രക്ചറലിസം വായിച്ചപ്പോൾ അതിന് പല വിഭാഗങ്ങളുണ്ടെന്നും structural linguistics താളിലെ വിവരങ്ങൾ ഇതുമായി യോജിക്കുന്നുണ്ടെന്നും കരുതി ആ രീതിയിൽ തലക്കെട്ടും ഇന്റർവിക്കിയും നൽകിയതാണ്. മുകളിൽ പറഞ്ഞ പോലെ ഇപ്പോൾ ശരിയാക്കിയിട്ടുണ്ട്.
ഭാഷാശാസ്ത്രം എന്ന വർഗ്ഗം ഇതിനു യോജിച്ചതല്ലെങ്കിൽ അത് ശരിയാക്കാൻ താല്പര്യപ്പെടുന്നു. --Vssun 16:30, 26 സെപ്റ്റംബർ 2009 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഘടനാവാദം&oldid=670387" എന്ന താളിൽനിന്ന് ശേഖരിച്ചത്