Jump to content

സംവാദം:ഗോപാൽ ഗോഡ്സെ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പെട്ടെന്ന് നീക്കം ചെയ്യപ്പെടാനുള്ള നിർദ്ദേശം തെറ്റാണ്

[തിരുത്തുക]

ഗോപാൽ ഗോഡ്സെ ശ്രദ്ധേയതയുള്ള വ്യക്തിയാണ്. അദ്ദേഹത്തെപ്പറ്റി ഒരു വരി വിവരണമാണ് ലേഖനത്തിലുള്ളത്. അത് തെറ്റായ വിവരണമല്ല. ഒറ്റവരിയാണെന്നത് ലേഖനം നീക്കം ചെയ്യാനുള്ള (പെട്ടെന്നോ സാവധാനമോ) കാരണമല്ല. "ഇതെന്തുലേഖനം" എന്ന് ഒരുപയോക്താവിനു മനസ്സിലായില്ല എന്നത് വിക്കിപീഡിയ:പെട്ടെന്ന് നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ#നിർദ്ദേശിക്കാനുള്ള മാനദണ്ഡങ്ങൾ എന്നതിലുൾപ്പെട്ടിട്ടില്ല. ലേഖനം രക്ഷിക്കാൻ ശ്രമിക്കുകയാണ് ഒറ്റവരി ലേഖനങ്ങളുടെ കാര്യത്തിൽ ചെയ്യേണ്ടത്. ഐ.പി. ഉപയോക്താവായതുകാരണം ലേഖനം എങ്ങനെ നന്നാക്കാം എന്നതുസംബന്ധിച്ച നിർദ്ദേശങ്ങൾ നൽകാൻ സാധിക്കില്ല. അതിനാൽ നന്നാക്കാൻ ശ്രമിക്കുകയോ കാത്തിരിക്കുകയോ ആണ് വേണ്ടത്. --അജയ് ബാലചന്ദ്രൻ (സംവാദം) 14:29, 19 ജൂലൈ 2013 (UTC)[മറുപടി]

ജനനം ഗോപാൽ പൂനെ ജില്ലയിലെ രാജ്ഗുരുനഗരിലാണ് ജനിച്ചത്‌.... ഇത് എന്തു ലേഖനം എന്നു ചോദിച്ചാണ് മായ്ക്കാൻ നിർദ്ദേശിച്ചത്. താങ്കൾ ചെയ്യേണ്ടിയിരുന്നത് താങ്കൾക്ക് അറിയാമായിരുന്ന കാര്യങ്ങളായിരുന്നെങ്കിൽ വൃത്തിയാക്കേണ്ടവ എന്ന ഫലകം ചേർക്കുന്നതിനൊപ്പം ശ്രദ്ധേയമായ വിവരമായിരുന്നെങ്കിൽ അത് തിരിച്ചറിയാൻ പാകമാകും വിധം മഹാത്മാഗാന്ധിയുടെ കൊലപാതകത്തിൽ ഗൂഢാലോചനക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ആളുമായിരുന്നു. എന്ന ഒരു വരിയെങ്കിലും ചേർക്കുക എന്നതായിരുന്നു. മേൽപ്പറഞ്ഞ വരിയുണ്ടായിരുന്നെങ്കിൽ എനിക്ക് ശ്രദ്ധേയത എന്തെന്നു മനസിലാകുകയും ഫലകം ചേർക്കാതിരിക്കുകയും ചെയ്യുമായിരുന്നു. ഞാൻ ഫലകം ചേർത്തതിനെ ഇത്ര വലിയ പാതകമായി കാണണ്ട. എന്തായാലും എനിക്ക് മായ്ക്കാൻ സാധിക്കില്ല. ഫലകങ്ങൾ ഉപയോഗിക്കാനാണല്ലോ--Roshan (സംവാദം) 15:44, 19 ജൂലൈ 2013 (UTC)[മറുപടി]

എന്റെ അഭിപ്രായത്തിൽ ലേഖനം ആരംഭിച്ച ഐ.പി. ഉപയോക്താവിനു (ഒരുപക്ഷേ ഒരു പുതുമുഖം) തന്നെ ഇതിൽ കൂടുതൽ വിവരങ്ങൾ ചേർക്കാൻ അവസരം കൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനായി ഞാൻ ഇംഗ്ലീഷ് വിക്കിപീഡിയയിലെ കണ്ണിയും മറ്റും ചേർക്കുകയും ചെയ്തു (അത് ശ്രദ്ധിച്ചിരുന്നെങ്കിലോ ഒന്ന് തിരഞ്ഞുനോക്കിയിരുന്നെങ്കിലോ താങ്കൾക്ക് ഇക്കാര്യം മനസ്സിലായേനെ). ഈ ലേഖനം പെട്ടെന്ന് നീക്കം ചെയ്യേണ്ട യാതൊരു മാനദണ്ഡവും പാലിക്കാത്തതിനാൽ കാത്തിരിക്കാനും തീരുമാനിച്ചു. ഇതിൽ തെറ്റൊന്നുമുണ്ടെന്ന് തോന്നുന്നില്ല. വേണമെങ്കിൽ അപൂർണ്ണം എന്ന ഫലകം കൂടി ഞാൻ ചേർക്കേണ്ടതായിരുന്നു എന്നുതോന്നുന്നു.

താങ്കൾ ഫലകം ചേർത്തത് ഈ ഫലകം ചേർക്കാനുള്ള നയത്തിനനുസരിച്ചല്ല എന്നുമാത്രമേ ചൂണ്ടിക്കാണിച്ചുള്ളൂ (അത് പാതകമായി കാണുന്നില്ല). --അജയ് ബാലചന്ദ്രൻ (സംവാദം) 03:50, 20 ജൂലൈ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഗോപാൽ_ഗോഡ്സെ&oldid=1803673" എന്ന താളിൽനിന്ന് ശേഖരിച്ചത്