Jump to content

സംവാദം:ഗൂഗിൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗൂഗിൾ എന്ന് ആരാണു പറയുന്നത്. ഗൂഗ്ൾ ഗൂഗിൾ എന്നാക്കുന്നതെന്തിന്? Calicuter 10:47, 11 ഏപ്രിൽ 2007 (UTC)[മറുപടി]

ശരിയാണെന്നുറപ്പുള്ള കാര്യങ്ങൾ ധൈര്യമായി മാറ്റിയിട്ട് സംവദിക്കുക--Vssun 19:18, 11 ഏപ്രിൽ 2007 (UTC)[മറുപടി]

ഗൂഗിൾ കമ്പനി

[തിരുത്തുക]

ഗൂഗിൾ എന്നത് ഒരു തിരച്ചിൽ സം‌വിധാനം എന്നതിനപ്പുറം ഒരു കമ്പനിയുടെ പേരും അല്ലേ. മറ്റു വിക്കികളിലൊക്കെ ആ കമ്പനിയെക്കച്ചാണല്ലോ പറയുന്നത്. ഇവിടെയും അങ്ങനെ പറയണ്ടേ?--അനൂപൻ 18:00, 28 മാർച്ച് 2008 (UTC)[മറുപടി]

--ഷാജി 19:33, 28 മാർച്ച് 2008 (UTC)[മറുപടി]
ഗൂഗ്‍ള് എന്നല്ലേ ശരി? --ചള്ളിയാൻ ♫ ♫ 02:19, 29 മാർച്ച് 2008 (UTC)[മറുപടി]

ഇത് സേർച്ച് എഞ്ചിനേക്കുറിച്ചാണ്. അപ്പോൾ തലക്കെട്ട് ഗൂഗിൾ സേർച്ച് എന്നാക്കണ്ടേ?--അഭി 09:47, 21 ജൂലൈ 2008 (UTC)[മറുപടി]

ഗൂഗിൾ ഇൻകോർപ്പറേഷൻ

[തിരുത്തുക]

തലക്കെട്ട്

[തിരുത്തുക]

സർവ്വസാധാരണമായി ഉപയോഗിക്കുന്ന രീതിയിലാക്കി. ഇംഗ്ലീഷ് ഉച്ചാരണം ഐ.പി.എ. (en:wikt:Google, en:wikt:google) താളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്--പ്രവീൺ:സംവാദം 05:03, 15 മാർച്ച് 2010 (UTC)[മറുപടി]

സർവ്വസാധാരണം എന്നു പറഞ്ഞാൽ പ്രവീണിന്റെ പുരയിലെ രീതി എന്നാണോ അർത്ഥം? അവിടെ ഐ പി ഏ നോക്കിയിട്ട് ഗൂഗിൾ എന്നാണ് പ്രവീൺ വായിച്ചതെങ്കിൽ പ്രവീണിനു പറ്റിയ ഇടമല്ല വിജ്ഞാനകോശം. ഇവിടെ ഒരു ന്യായം. എഡിറ്റ് സമ്മറിയിൽ വേറെന്തോ വങ്കത്തരം. എത്ര കാലമായി പ്രവീണേ ഇവിടെ കയ്യിലുകുത്താൻ തുടങ്ങിയിട്ട്. ഞാനൊരു ന്യായം പറഞ്ഞാണ് പേജ് മാറ്റിയത്. അതിനു മറുപടി പറഞ്ഞിട്ടു മാറ്റുന്നതാണ് മര്യാദ. പുരയിലെ മര്യാദയല്ല, വിക്കിപീഡിയയിലെ മര്യാദ. ബ്യൂറോക്രേറ്റ് പദവി content ന്റെ കാര്യം പറയാൻ പ്രവീണിന് ഒരു വിശേഷാധികാരവും നല്കുന്നില്ല. ഇനി ചെയ്തതിനു മറുപടി പറയുക. --Calicocentric 16:22, 15 മാർച്ച് 2010 (UTC)[മറുപടി]
ചേന്ദമംഗല്ലൂരിന്റെ താളിൽ ചെയ്യാൻ പാടില്ലാത്തതു ചെയ്തിട്ട് മിണ്ടാതിരിക്കുന്ന രീതിയൊന്നും ബ്യൂറോക്രേറ്റിനു ചേർന്നതല്ലെന്നുകൂടി പറയട്ടെ. --Calicocentric 16:24, 15 മാർച്ച് 2010 (UTC)[മറുപടി]

എന്റെ പുരയിലെ രീതിയെന്നോ എന്തുവേണേലും പറഞ്ഞോ, പ്രൊവോക്ക് ചെയ്ത് ആസ്വദിക്കുന്നതിൽ എനിക്കൊരു പരാതിയുമില്ല. ശരിയായ ഉച്ചാരണം വേണ്ടവർക്ക് ആണല്ലോ ഐ.പി.എ. ഉച്ചാരണം നൽകിയിട്ടുള്ളത്, അതിനു തത്തുല്യമായ ഉച്ചാരണം ഗൂഗ്ൾ എന്നെഴുതിയാൽ കിട്ടുമെന്നു അഭിപ്രായവുമില്ല. IPAയിലെ A യുടെ ഉച്ചാരണം ഏ എന്നാണോ എന്നും സംശയമുണ്ട്. w:WP:Commonname - ഗൂഗിൾ 325000, ഗൂഗ്ൾ 4490. പിന്നെ ചേന്ദമംഗലൂർ, റെഫറൻസടക്കം ഉൾപ്പെടുത്തിയ വിവരം നീക്കം ചെയ്തിട്ടല്ല ലേഖനം ന്യൂട്രലാക്കേണ്ടത്, മറ്റുവിവരങ്ങൾ ഉണ്ടെങ്കിൽ അത് ചേർത്താണെന്നാണെന്റെ ഉത്തമബോദ്ധ്യം. ആ ലേഖനം സന്തുലിതമാകുന്ന കാലത്തോളം താങ്കൾക്ക് അതിൽ {{POV}} ചേർക്കാവുന്നതാണല്ലോ. വിക്കിപീഡിയയുടെ നയങ്ങളെക്കുറിച്ച് നല്ലയറിവുള്ള താങ്കൾക്ക് അക്കാര്യമെല്ലാം അറിയാമായിരിക്കുമല്ലോ. നന്ദി. ആശംസകൾ--പ്രവീൺ:സംവാദം 17:56, 15 മാർച്ച് 2010 (UTC) ഗ്[മറുപടി]

രണ്ടു ലേഖനങ്ങൾ

[തിരുത്തുക]

ഇതിനെക്കുറിച്ച് കാര്യമായി ചർച്ചകൾ നടന്നിട്ടും എന്തുകൊണ്ട് രണ്ട് ലേഖനങ്ങൾ ഉണ്ടാക്കിയില്ല. ഈ ലേഖനത്തിന്റെ തലക്കെട്ട് ഗൂഗിൾ ഇൻകോർപ്പറേറ്റഡ് എന്നാക്കുകയും സേർച്ച് എഞ്ചിന് ഗൂഗ്ൾ സേർച്ച് എന്നൊരു ലേഖനവും തുടങ്ങിക്കൂടെ --------------------------അൽഫാസ് എസ് ടിabc...xyz 09:25, 6 ജൂലൈ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഗൂഗിൾ&oldid=4026138" എന്ന താളിൽനിന്ന് ശേഖരിച്ചത്