സംവാദം:കൗമാരക്കുറ്റവാസന

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിനു സമാനമായ മലയാള പദം ഇല്ലേ?--Shiju Alex|ഷിജു അലക്സ് 05:58, 16 സെപ്റ്റംബർ 2008 (UTC)Reply[മറുപടി]

Delinquency എന്നതിന് ഡെലിങ്ക്വെൻസി എന്നാണ് യോജിക്കുക.
en:Juvenile Delinquency നോക്കുക. ഇതിനു കാരണമായ പല തിയറികളിൽ ഒന്നുമാത്രമാണ് ധാർമ്മിക മൂല്യച്യുതി. 86.96.228.87 07:39, 16 സെപ്റ്റംബർ 2008 (UTC)Reply[മറുപടി]

പക്വതയെത്താത്തവരുടെ കൃത്യവിലോപങ്ങൾ എന്നോ മറ്റോ ആക്കാമോ? --ചള്ളിയാൻ ♫ ♫ 08:09, 16 സെപ്റ്റംബർ 2008 (UTC)Reply[മറുപടി]

കൗമാര കുറ്റവാസന?? --പ്രവീൺ:സംവാദം 08:12, 16 സെപ്റ്റംബർ 2008 (UTC)Reply[മറുപടി]
പ്രായപൂർത്തിയെത്താത്തവരുടെ എന്നാവും കൂടുതൽ ശരി. Minor എന്ന വാക്കിന് പ്രായപൂർത്തിയെത്താത്തവർ എന്നാവും അനുയോജ്യം. പക്വത സാധാരണയായി മുതിർന്നവർക്കും ഇല്ലല്ലോ :)
7-നും 18-നും ഇടയ്ക്ക് എന്നത് മാറ്റണം. 6 വയസ്സുകാരൻ കുറ്റം ചെയ്താലും അത് ജുവനൈൽ ഡിലിങ്ക്വൻസി ആവില്ലേ. 86.96.228.87 08:13, 16 സെപ്റ്റംബർ 2008 (UTC)Reply[മറുപടി]

കൗമാര കുറ്റവാസന കുഴപ്പമില്ലെന്നു തൊന്നുന്നു. ബാക്കിയുള്ളവർ കൂടി എന്തു പറയുന്നു എന്നു നോക്കാം. --Shiju Alex|ഷിജു അലക്സ് 08:21, 16 സെപ്റ്റംബർ 2008 (UTC)Reply[മറുപടി]

ജുവെനൈൽ എന്നതിനു പക്വതയെത്താത്തത് എന്നാണർത്ഥം- അഡോളസന്റ് ആണ് കൗമാരം.. കൗമാരക്കാർ മാത്രമല്ല അതിനും താശഴെയുള്ളവർ കുറ്റം ചെയ്താലും ഇത് തന്നെ. ജൂവനൈൽ ഹോമിലും മറ്റും അയക്കും.. --ചള്ളിയാൻ ♫ ♫ 08:30, 16 സെപ്റ്റംബർ 2008 (UTC)Reply[മറുപടി]

ബാലകരുടെ കുറ്റവാസന എന്ന് മതിയാകുമോ? --സിദ്ധാർത്ഥൻ 07:20, 17 സെപ്റ്റംബർ 2008 (UTC)Reply[മറുപടി]

കുതൂഹലമോ? അതിനർഥം curiosity എന്നോ മറ്റോ അല്ലേ? കുമാരീകുമാരന്മാർ കൂടുതൽ കൗതുകം കാട്ടിയാലും അകത്താക്കുമോ? കൗമാരത്തിൽ ക്യൂരിയോസിറ്റി നല്ലതല്ലേ?Georgekutty 00:10, 20 സെപ്റ്റംബർ 2008 (UTC)Reply[മറുപടി]

ചിലപ്പൊ അതും വേണ്ടി വരും :) --ജ്യോതിസ് 02:26, 20 സെപ്റ്റംബർ 2008 (UTC)Reply[മറുപടി]

കൊലക്കുറ്റം,മോഷണക്കുറ്റം പിന്നെ കൗമാരക്കുറ്റവും[തിരുത്തുക]

'കൗമാരക്കുറ്റം'(കൊലക്കുറ്റം,മോഷണക്കുറ്റം ഇവ പോലെ) എന്നൊന്നും ഒരു മലയാളിയും ചിന്തിക്കില്ല എന്നതു നേര് ,പക്ഷേ മലയാലിയുടെ ശീലം ഈ പദം കേൾക്കുന്നമാത്രയിൽ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കും- അവിടെ അർത്ഥം ഒക്കുന്നില്ലെന്നു കണ്ട് തെല്ലു വൈമനസ്യത്തോടെ വിവക്ഷിതാർത്ഥത്തിലേക്ക് എത്തും.ഏങ്കിലും ശീർഷകം കൗമാരത്തിലെ കുറ്റവാസന എന്നു പോരേ? ബിനു (സംവാദം) 05:20, 14 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]