സംവാദം:കൈപ്പർ വലയം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാഷാ സംബന്ധിയായവ[തിരുത്തുക]

"കൈപ്പർ" എന്നോ ഇംഗ്ലീഷിൽ കാണുന്നതുപോലെ "കുയ്പ്പർ" എന്നോ ഏതാണ് കൃത്യമായ ഉച്ചാരണം? മറ്റുലേഖനങ്ങളിലെ എഴുത്ത് കൈപ്പർ എന്നായതിനാൽ ഇവിടെയും അതുതന്നെ ഉപയോഗിച്ചു.--Subin Sebastian (സംവാദം) 20:46, 16 മേയ് 2013 (UTC)[മറുപടി]

/ˈk[invalid input: 'ju:']ɪpər/ or /ˈkpər/ രണ്ടും ഉപയോഗിക്കാമെന്ന് ഇംഗ്ലീഷ് വിക്കിയിൽ കാണുന്നു. -- Raghith (സംവാദം) 05:14, 17 മേയ് 2013 (UTC)[മറുപടി]
നന്ദി. കൈപ്പർ എന്നു തന്നെ നിലനിർത്തിയിരിക്കുന്നു.--Subin Sebastian (സംവാദം) 06:23, 17 മേയ് 2013 (UTC)[മറുപടി]

ബാഷ്പീകരിക്കപ്പെടാവുന്ന അവസ്ഥയിൽ[തിരുത്തുക]

കൈപ്പർ വലയത്തിലെ വസ്തുക്കളിൽ ബാഷ്പീകരിക്കപ്പെടാവുന്ന അവസ്ഥയിൽ മീഥേൻ, അമോണിയ, ജലം എന്നിവ അടങ്ങിയിരിക്കുന്നു. - വ്യക്തമല്ല. --Vssun (സംവാദം) 05:12, 17 മേയ് 2013 (UTC)[മറുപടി]

"While most asteroids are composed primarily of rock and metal, most Kuiper belt objects are composed largely of frozen volatiles (termed "ices"), such as methane, ammonia and water." -- Raghith (സംവാദം) 05:17, 17 മേയ് 2013 (UTC)[മറുപടി]
അതിപ്പോൾ ഖരാവസ്ഥയിൽ എന്നല്ലേ ഉദ്ദേശിച്ചിരിക്കുന്നത്? --Vssun (സംവാദം) 05:25, 17 മേയ് 2013 (UTC)[മറുപടി]
ആവാം, "composed largely of frozen volatiles"(en:Volatiles, "group of chemical elements and chemical compounds with low boiling points") . -- Raghith (സംവാദം) 05:45, 17 മേയ് 2013 (UTC)[മറുപടി]
അമോണിയ, ജലം തുടങ്ങിയവയൊന്നും തന്നെ ശുദ്ധമായ അവസ്ഥയിലല്ല കൈപ്പർ ബെൽറ്റിൽ കാണപ്പെടുന്നത്. ജലം ഒരുതരം ക്രിസ്റ്റലൈൻ രൂപത്തിലാണ് ഉള്ളത്. ദ്രാവകരൂപത്തിലോ ഖര രൂപത്തിലോ ആവാം ഈ മൂലകങ്ങൾ. ആ വാചകത്തെ എങ്ങനെ കൃത്യമായി മൊഴിമാറ്റം നടത്താം എന്നറിയാത്തതുകൊണ്ടു സംഭവിച്ച ആശയക്കുഴപ്പമാണ്. പുതിയ ആളാണേയ്..! :) --Subin Sebastian (സംവാദം) 06:15, 17 മേയ് 2013 (UTC)[മറുപടി]
ആശയക്കുഴപ്പമില്ലാതിരിക്കാൻ, ബാഷ്പീകരിക്കപ്പെടാവുന്ന അവസ്ഥയിൽ എന്നത് ഒഴിവാക്കി. വേണമെങ്കിൽ ഒരു കുറിപ്പ് ചേർത്ത് വിശദീകരണം നൽകാം.--Vssun (സംവാദം) 08:47, 17 മേയ് 2013 (UTC)[മറുപടി]

ആദ്യവാചകം താഴെക്കാണുന്ന മാതിരിയാക്കിയാലോ? സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ നിന്ന് അകലെയായി സ്ഥിതിചെയ്യുന്ന സൂര്യനെ ചുറ്റുന്ന പദാർത്ഥങ്ങളടങ്ങിയ പ്രദേശമാണ് കൈപ്പർ വലയം--Vssun (സംവാദം) 09:08, 21 മേയ് 2013 (UTC)[മറുപടി]

ശരി. അങ്ങനെയാക്കാം.--Subin Sebastian (സംവാദം) 09:38, 21 മേയ് 2013 (UTC)[മറുപടി]

// 20 ഇരട്ടിയോളം വീതിയുള്ളതും// ഇവിടെ വീതി എന്നത് റേഡിയസ് ആണോ? --Vssun (സംവാദം) 09:10, 21 മേയ് 2013 (UTC)[മറുപടി]

അല്ല. കൈപ്പർ വലയത്തിലെ സൂര്യനിൽ നിന്ന് ഏറ്റവും അകലെയുള്ള വസ്തുവും ഏറ്റവും അടുത്തുള്ള വസ്തുവും തമ്മിലുള്ള ദൂരമാണ് വീതി എന്നതുകൊണ്ട് അർത്ഥമാക്കിയിരിക്കുന്നത്.--Subin Sebastian (സംവാദം) 09:38, 21 മേയ് 2013 (UTC)[മറുപടി]
ഇതൊക്കെ കുറിപ്പായി ലേഖനത്തിൽ ചേർക്കാവുന്ന വിവരമാണ്. മറ്റൊന്ന്: ഈ വസ്തുക്കളൊക്കെ (ഏതാണ്ട്) ഒരേ തലത്തിലായിരിക്കുമല്ലോ അല്ലേ സൂര്യനെ ചുറ്റുന്നത്. അക്കാര്യവും കുറിപ്പിൽ ഉൾക്കൊള്ളിക്കാം. --Vssun (സംവാദം) 11:30, 21 മേയ് 2013 (UTC)[മറുപടി]
ചേർക്കാം, എഴുത്തിനു സമയം കിട്ടുന്നതിനനുസരിച്ച് കൂടുതൽ വിവരങ്ങൾ ചേർത്ത് വിപുലീകരിക്കാം.--Subin Sebastian (സംവാദം) 11:33, 21 മേയ് 2013 (UTC)[മറുപടി]

അനുരണനം - പടം[തിരുത്തുക]

അനുരണനങ്ങളെക്കുറിച്ച് ലേഖനം പ്രതീക്ഷിക്കുന്നു. ചിത്രത്തിനു താഴെ പറഞ്ഞിരിക്കുന്ന മഞ്ഞ നിറത്തിലുള്ള ബിന്ദുക്കളൊന്നു അതിൽ കണ്ടില്ല. --Vssun (സംവാദം) 09:17, 21 മേയ് 2013 (UTC)[മറുപടി]

നെപ്ട്യൂൺ അനുരണനങ്ങളെക്കുറിച്ച് ഞാനെഴുതാം. മഞ്ഞ നിറത്തിലുള്ള ബിന്ദുക്കൾ പൂർണ്ണ റെസലൂഷനിൽ Jupiter എന്നെഴുതിയതിന്റെ വലതു വശത്തായി കാണാം.--Subin Sebastian (സംവാദം) 09:38, 21 മേയ് 2013 (UTC)[മറുപടി]
കണ്ടു. നന്ദി. --Vssun (സംവാദം) 11:32, 21 മേയ് 2013 (UTC)[മറുപടി]

ധൂമകേതു[തിരുത്തുക]

//ധൂമകേതുക്കൾ ഉദ്ഭവിക്കുന്നത്, ചിതറിക്കിടക്കുന്ന മറ്റൊരു വൃത്തമണ്ഡലത്തിൽ...// ഈ വലയം, കൈപ്പർവലയത്തിനു പുറത്താണോ? --Vssun (സംവാദം) 09:19, 21 മേയ് 2013 (UTC)[മറുപടി]

അതെ. ഈ പ്രദേശം ഉണ്ടായത് നെപ്ട്യൂണിന്റെ സ്ഥാനഭ്രംശത്തെ തുടർന്ന് കൈപ്പർ വലയത്തിലെ ചില വസ്തുക്കൾ ചിതറിത്തെറിച്ചാണ്. ഇതിനെക്കുറിച്ച് ആധികാരികമായ വിവരങ്ങളൊന്നും ലഭ്യമല്ല എന്നു തോന്നുന്നു.--Subin Sebastian (സംവാദം) 09:38, 21 മേയ് 2013 (UTC)[മറുപടി]
അങ്ങനെയാണെങ്കിൽ, കൈപ്പർ വലയത്തിനു പുറത്തുള്ള ചിതറിക്കിടക്കുന്ന മറ്റൊരു വൃത്തമണ്ഡലത്തിൽ... എന്നെഴുതി വിശദമാക്കിക്കൂടേ? --Vssun (സംവാദം) 11:33, 21 മേയ് 2013 (UTC)[മറുപടി]
ഇവിടെ പ്രശ്നം ഈ മേഖലയെക്കൂറിച്ചൊന്നും നമുക്ക് ഇന്നും വളരെ വ്യക്തമായ ധാരണകളില്ല എന്നതാണ്. ഈ മേഖലയുടെ രൂപീകരണത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങൾ അംഗീകൃത ശാസ്ത്ര യൂണിവേഴ്സിറ്റികൾക്കുണ്ട്. പരമാവധി എങ്ങും തൊടാതെയാണ് ഇംഗ്ലീഷ് ലേഖനങ്ങളിൽ ഇതു പ്രദിപാദിച്ചു കാണുന്നത്. മലയാളം വിക്കിയിലെ മറ്റു ചില ലേഖനങ്ങളിൽ ഈ മേഖലയെക്കുറിച്ചു പരാമർശിച്ചിരിക്കുന്നത് "ശിഥില മണ്ഡലം" എന്ന വാക്ക് ഉപയോഗിച്ചാണ്. അതു തന്നെ ഇവിടെയും ഉപയോഗിച്ച് തിരുത്തൽ നടത്തിയിട്ടുണ്ട്. സമയ ലഭ്യത അനുസരിച്ച് ഇതിനേക്കുറിച്ചും ഒരു ലേഖനമെഴുതി വിപുലീകരിച്ചുകൊള്ളാം.--Subin Sebastian (സംവാദം) 13:53, 22 മേയ് 2013 (UTC)[മറുപടി]

float --Vssun (സംവാദം) 15:49, 22 മേയ് 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം_2013_തിരുത്തൽ_യജ്ഞം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സംവാദം:കൈപ്പർ_വലയം&oldid=1888151" എന്ന താളിൽനിന്ന് ശേഖരിച്ചത്