സംവാദം:കൂടൽമാണിക്യം ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തമിഴ് നാട്ടിലെ നീലഗിരി ജില്ലയിലെ മേലൂർ താലൂക്കിൽ ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേര് കരുങ്ങാലക്കുട എന്നാണ്‌. കോഴിക്കോടുള്ള ജൈഅന സംസ്കാരസ്പർശീയായ മുനിയറകൾ ഉള്ള സ്ഥലതതിനു പേർ ഇരിങ്ങല്ലൂർ എന്നാണ്‌. പെരുമ്പാവൂരിൽ ജൈനക്ഷേത്രമുള്ള സ്ഥലത്തിനു ഇരിങ്ങോൾ കാവ് എന്നാണ്‌ പേര്‌ --ചള്ളിയാൻ ♫ ♫ 16:14, 16 ഏപ്രിൽ 2008 (UTC)

കൂടൽമാണിക്യ ക്ഷേത്രം ജൈനക്ഷേത്രമായിരുന്നു എന്നാൺ അറിവ്. ലേഖനത്തിൽ ബുദ്ധവിഹാരമായിരുന്നു എന്ന് ചേർത്തിട്ടുണ്ടല്ലോ..? Aruna 16:30, 16 ഏപ്രിൽ 2008 (UTC)

ഇതനുസരിച്ച്] തലക്കെട്ട് കൂടൽമാണിക്യം ക്ഷേത്രം എന്നു മാറ്റുന്നു. --Vssun 10:47, 6 നവംബർ 2008 (UTC)

ഭരതപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ കേരളത്തിൽത്തന്നെ കോട്ടയം ജില്ലയിലും മലപ്പുറം ജില്ലയിലും ഉണ്ട്. ഇവ കൂടാതെ ഇനിയും ചില ഉൾനാടൻ പ്രദേശങ്ങളിൽ ഉണ്ടാകാം. അതുകൊണ്ട് ഭരതപ്രതിഷ്ഠയുള്ള ഇന്ത്യയിലെ ഒരേയൊരു ക്ഷേത്രമാണ് കൂടൽമാണിക്യം ക്ഷേത്രം എന്നത് 'ഭരതപ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂർ വം ക്ഷേത്രങ്ങളിൽ ഒന്നാണ് കൂടൽമാണിക്യം ക്ഷേത്രം' എന്നു മാറ്റണം. Anoop menon 04:17, 9 ഏപ്രിൽ 2009 (UTC)