സംവാദം:കുര്യാക്കോസ് ഏലിയാസ് ചാവറ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിമർശനത്തെപ്പറ്റി[തിരുത്തുക]

വിമർ‍ശനം എന്ന തലക്കെട്ടിൽ കൂടുതൽ വിവരങ്ങൾ ചേർത്തത് നന്നായി. ആരെങ്കിലും തല്ലാൻ വരുന്നതെന്തിന്? മത നേതാക്കളെ അവരർഹിക്കുന്ന വിമർശനത്തിൽ നിന്നു ഒഴിവാക്കേണ്ട കാര്യമൊന്നുമില്ല. എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ഫാ. പ്ലാസിഡിന്റേതായി കൊടുത്തിരിക്കുന്ന അഭിപ്രായമാണ്. ആ അഭിപ്രായത്തിന്റെ context അറിയാൻ കൗതുകമുണ്ട്. ബുദ്ധിമുട്ടില്ലെങ്കിൽ ഇവിടെ ഒന്നു വ്യക്തമാക്കാമോ? വിദേശികളുടെ ദല്ലാൾ എന്നു പറഞ്ഞതിനും തെളിവു വേണ്ടേ? പുലിക്കുന്നേലാണോ അത് പറഞ്ഞത്?Georgekutty 11:29, 1 ഫെബ്രുവരി 2008 (UTC)[മറുപടി]

എന്റെ പഴയ request ആവർത്തിക്കുന്നു: ചാവറ വിവരമില്ലാത്തവനായിരുന്നു എന്ന് ഫാ. പ്ലാസിഡ് പറഞ്ഞ സാഹചര്യം വ്യക്തമാക്കിയാൽ വേണ്ടില്ലായിരുന്നു. "വിദേശികളുടെ ദല്ലാൾ" പരാമർശം തെളിവു കൊടുത്തുറപ്പിക്കുകയോ മാറ്റുകയോ വേണം. ചാവറയുടെ ഒരു പുസ്തകത്തിന്റെ പേര് "നല്ല അയ്യപ്പന്റെ ചാവരുൾ" എന്ന് കൊടുത്തിരിക്കുന്നത് തെറ്റാണ്. നല്ല അപ്പനാണ്. തിരുത്തിയിട്ടുണ്ട്.Georgekutty 01:59, 3 ഒക്ടോബർ 2009 (UTC)[മറുപടി]

"അല്പജ്ഞാനിയും വേണ്ടത്ര അറിവില്ലാത്തവനും" എന്ന് ഫാ. പ്ലാസിഡ് അദ്ദേഹത്തെക്കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുമെന്ന് എനിക്ക് ഇപ്പോഴും വിശ്വാസമില്ല. സി.എം.ഐ. വൈദികനായിരുന്ന ഫാദർ പ്ലാസിഡിന്റെ സഭയുടെ സ്ഥാപകനായിരുന്നു ചാവറ. അവലംബമായി ചേർത്തിരിക്കുന്ന പുസ്തകത്തിൽ ചാവറയെക്കുറിച്ച് പ്ലാസിഡ് ശരിക്കും എന്താണു പറഞ്ഞിരിക്കുന്നതെന്നു ആർക്കെങ്കിലും അറിയാമോ?ജോർജുകുട്ടി (സംവാദം) 16:05, 18 ഫെബ്രുവരി 2016 (UTC)[മറുപടി]