സംവാദം:കന്ദഹാർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാണ്ഡഹാർ എന്നല്ലേ? --സിദ്ധാർത്ഥൻ 11:07, 26 ജൂലൈ 2009 (UTC)[മറുപടി]

എന്തായാലും ഹ ക്ക് മാത്രമേ ദീർഘമുള്ളൂ. കണ്ഡഹാർ ആണോ എന്നറിയില്ല.. --Vssun 11:19, 26 ജൂലൈ 2009 (UTC)[മറുപടി]
മാതൃഭൂമി കാണ്ഡഹാർ എന്നാണ് ഉപയോഗിച്ചുകണ്ടിട്ടുള്ളത്. മനോരമ എങ്ങനെയാണെന്നറിയില്ല.--സിദ്ധാർത്ഥൻ 11:21, 26 ജൂലൈ 2009 (UTC)[മറുപടി]
ഇംഗ്ലീഷ് വിക്കിയിലെ Qandahār എന്നതു കണ്ടാണ്‌ ഹാക്ക് മാത്രമേ ദീർഘം ഉള്ളൂ എന്നു പറഞ്ഞത്, कांदहार (कांधार) കാന്ദഹാർ/കാന്ധാർ എന്നാണ്‌ ഹിന്ദിപ്പീഡിയ തിരഞ്ഞപ്പോൾ കിട്ടിയത് :). --Vssun 11:23, 26 ജൂലൈ 2009 (UTC)[മറുപടി]
ഇനി പഷ്തു അറിയുന്ന ആരെയെങ്കിലും കണ്ടു പിടിക്കണം. --Vssun 11:24, 26 ജൂലൈ 2009 (UTC)[മറുപടി]
http://www.merriam-webster.com/dictionary/kandahar ഇവിടെയും ദീർഘം ഹാക്ക് മാത്രമേയുള്ളൂ. ണ്ഡ/ന്ദ ആണോന്ന് സംശയം ബാക്കി. --Vssun 11:27, 26 ജൂലൈ 2009 (UTC)[മറുപടി]

കാണ്ഡഹാർ എന്നാണ്‌ ഞാൻ വായിച്ചിടത്തൊക്കെ കണ്ടിട്ടുള്ളത്. എന്നാൽ ഇംഗ്ലീഷ് വിക്കിയിൽ Pashto ഭാഷയിൽ പേര്‌ കൊടുത്തത് നോക്കുമ്പോൾ കന്ദഹാർ/ഖന്ദഹാർ എന്നാണെന്ന് തോന്നുന്നു (എനിക്ക് Pashto അറിയില്ല. എന്നാൽ ലിപി ഉറുദു പോലുണ്ട്). ഖന്ദഹാർ എന്നാണ്‌ അറബി, ഉറുദു വിക്കികളിലുള്ളത്. കാന്ദഹാർ എന്ന് ഹിന്ദി വിക്കിയിലും കാണുന്നു. ആകെപ്പാടെ ണ്ഡയ്ക്ക് തീരെ സാധ്യത തോന്നുന്നില്ല. ക കഴിഞ്ഞ് തീർച്ചയായും ദീർഘമില്ല. മലയാളത്തിൽ എല്ലാവരും ഈ പദം തെറ്റായി എഴുതുന്നതാവാം. കന്ദഹാർ ആണ്‌ ശരി എന്ന് ആകെപ്പാടെ എനിക്ക് തോന്നുന്നു -- റസിമാൻ ടി വി 11:33, 26 ജൂലൈ 2009 (UTC)[മറുപടി]

പഷ്തു ഭാഷയെക്കുറിച്ചുള്ള പേജിലെ IPA സാധനം നോക്കീട്ട് کندهار = കന്ദഹാർ , قندهار = ഖന്ദഹാർ എന്നാ കിട്ടുന്നത്. ലേഖനത്തിന്റെ ഇപ്പോഴത്തെ തലക്കെട്ട് ശരിയാണെന്ന് തോന്നുന്നു -- റസിമാൻ ടി വി 11:39, 26 ജൂലൈ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കന്ദഹാർ&oldid=666468" എന്ന താളിൽനിന്ന് ശേഖരിച്ചത്