സംവാദം:കണ്ടംകുളത്തി ആര്യവൈദ്യശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതു് പരസ്യമാണോ ലേഖനമാണോ?  മംഗലാട്ട്  ►സന്ദേശങ്ങൾ 

കണ്ടംകുളത്തി സ്ഥാപനത്തിന്റെ പരസ്യമല്ലേ ഇത്? ആയുർവ്വേദത്തിന്റെ മേഖലയിൽ എന്താണ് ഈ സ്ഥാപനത്തിന്റെ സംഭാവന? ഏതു നിലയ്ക്കാണു് ഇത് വിജ്ഞാനകോശസ്വഭാവമുള്ള ലേഖനമാകുന്നതു്?  മംഗലാട്ട്  ►സന്ദേശങ്ങൾ 


ആശുപത്രിയുടേയും ഓഫീലിന്റെപോലും പടവും ഒക്കെ ചേർന്നുള്ള ഈ ലേഖനത്തിന് വിക്കിയിലുള്ള സ്ഥാനം എനിക്കും ഉറപ്പില്ല. ചില വാക്യങ്ങൾ റേഡിയോയിൽ കേൾക്കാറുള്ള പരസ്യം പോലെ തന്നെ. "ആയുർവേദ രംഗത്തെ പ്രധാന മരുന്നുകൾ ഉണ്ടാക്കുകയും കൂടാതെ ആയുർവേദ ആശുപത്രികൾ വഴിയും ചികിത്സകൾ ഇവരിൽ നിന്ന് ലഭ്യമാണ്" എന്നും "ഇന്ന് 450 ലധികം ആയുർവേദമരുന്നുകൾ മാർക്കറ്റിൽ കണ്ടംകുളത്തിയുടെ പേരിൽ ലഭ്യമാണ്" എന്നും ഒക്കെയുള്ളത് നോക്കൂ. "മൊത്തമായും ചില്ലറയായും വിൽക്കപ്പെടും" എന്നുകൂടി ചേർക്കുകയേ വേണ്ടൂ.Georgekutty 19:31, 24 ഒക്ടോബർ 2008 (UTC)

വിജ്ഞാനകോശലേഖനത്തിന്റെ ഒരു സ്വഭാവവും പുലർത്തുന്നില്ല എന്നതിനാലും പരസ്യം എന്ന വിഭാഗത്തിൽ പെടുത്താവുന്നതാണ് എന്നതിനാലും ഈ ലേഖനം ഡിലീറ്റു ചെയ്യേണ്ടതാണ്.

 മംഗലാട്ട്  ►സന്ദേശങ്ങൾ 

സിഫിയുടെ ലേഖനത്തിൽ കേരളത്തിലെ പ്രമുഖ ആയു‌ർവേദസ്ഥാപനങ്ങളുടെ കൂട്ടത്തിൽ കണ്ടംകുളത്തിയേയും ചേർത്തിട്ടുണ്ട്. --Vssun 00:08, 14 നവംബർ 2008 (UTC)