സംവാദം:കടുക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു ശൈത്യകാല വിള (എണ്ണക്കുരു) ആണിത്. 6 ഡിഗ്രി മുതൽ 27 ഡിഗ്രി വരെയാണ് വളരാൻ അനുയോജ്യമായ ഊഷ്മാവ്. മിക്കവാറും എല്ലാ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വളരുന്നു. പാരമ്പര്യ കൃഷിയായിട്ടല്ലെങ്കിലും തമിഴ്നാട്, കർണാടക, ആന്ധ്ര മുതലായ സംസ്ഥാനങ്ങളിലും ചെറിയ തോതിൽ കൃഷി ചെയ്തു വരുന്നു.{{അവലംബം : www.drmr.res.in/aboutrm.html}}.

കടുകിന് ഹിന്ദിയിൽ सरसों എന്നാണ് അർത്ഥം. राई എന്ന് പറഞ്ഞാൽ കടുകിന്റെ ജനുസ്സിൽപ്പെട്ട കടുകിനെക്കാൾ ചെറിയ ഒരു എണ്ണക്കുരുവാണ്. വിക്കിപീടിയയിൽ "राई" എന്ന് കൊടുത്തിരിക്കുന്നത് തെറ്റ് ആണെന്ന് തോന്നുന്നു. ഇളം മഞ്ഞ , ഇളം കറുപ്പ് , തവിട്ടുനിറം എന്നീ നിറങ്ങളിൽ കാണപ്പെടുന്ന ഇവയ്ക്ക് അതിരൂക്ഷവും തീഷ്ണവുമായ രുചിയാണുള്ളത്. സാധാരണയായി മാംസം പാചകം ചെയ്യുമ്പോൾ രുചി കൂട്ടാൻ വേണ്ടി അരച്ച് ചേർക്കുന്നു. ഇംഗ്ലീഷിൽ सरसों - ന് (Mustard) എന്നും राई - യ്ക്ക് (Black Mustard) എന്നും പറയുന്നു.--Raveendrankp (സംവാദം) 13:58, 9 ജനുവരി 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കടുക്&oldid=2047463" എന്ന താളിൽനിന്ന് ശേഖരിച്ചത്