സംവാദം:ഇബ്രാഹിം വേങ്ങര

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വേങ്ങരയാണോ വെങ്ങരയാണോ?--സുഗീഷ് 04:55, 11 ഡിസംബർ 2007 (UTC)[മറുപടി]

തലേക്കെട്ട് മാറ്റം അല്പം കൂടി ചിന്തിക്കുന്നത് നന്നായിരിക്കും. ഇത് കണ്ടാൽ കൂടുതൽ വ്യക്തമാകും.--സുഗീഷ് 04:58, 11 ഡിസംബർ 2007 (UTC)[മറുപടി]

തലക്കെട്ട് മാറ്റം നല്ലവണ്ണം ചിന്തിച്ചതിനു ശേഷമാണ്‌ നടത്തിയത്.ഞാൻ ജനിച്ചു വളർന്ന നാടായ കണ്ണൂർ ജില്ലയിലെ ഒരു സ്ഥലത്തെക്കുറിച്ച് അത്യാവശ്യം വിവരങ്ങൾ ഒക്കെ ഉള്ളതു കൊണ്ടും,ഇബ്രാഹിം വെങ്ങര ,കണ്ണൂർ ജില്ലയിലെ വെങ്ങരയിൽ ജനിച്ചതു കൊണ്ടുമാണ്‌ തലക്കെട്ടു മാറ്റം നടത്തിയത്. അതിനു ഒരു വിജ്ഞാനകോശത്തിലെയും തെറ്റായ വിവരങ്ങൾ കാണിച്ചു വ്യക്തത വരുത്തേണ്ട ആവശ്യമില്ല--അനൂപൻ 08:31, 11 ഡിസംബർ 2007 (UTC)[മറുപടി]

എന്നാൽ പിന്നെ കണ്ണൂരലേത് വെങ്ങര എന്ന് മാറ്റി ആ നാനാർത്ഥതാല് ഡലീറ്റാമല്ലോ. ഹൊ. ഡലീറ്റാനായി കൈ തരിക്കുന്നു :) --ചള്ളിയാൻ ♫ ♫ 10:26, 11 ഡിസംബർ 2007 (UTC)[മറുപടി]


അനൂപൻ ഞാൻ ഈ വിഷയത്തെക്കുറിച്ചല്ല എഴുതുന്നത്.. സുഗീഷിനുള്ള താങ്കളുടെ മറുപടി അല്പം കടുത്തതായിപ്പോയി എന്നു തോന്നുന്നു.. (വെട്ടിയിരിക്കുന്ന ഭാഗങ്ങൾ ശ്രദ്ധിക്കുക).. ഇത്തരം അഭിപ്രായങ്ങൾ കുറച്ചു കൂടി മയത്തിലാക്കുന്നത് നന്നായിരിക്കും.. ആദ്യത്തെ തന്നെ നോക്കൂ

ഇത് വിക്കിപീഡിയക്ക് ഒട്ടും യോജിച്ചതല്ല. താങ്കൾക്കുള്ള അറിവ് ശരിയാണെങ്കിൽ കൂടി തെളിവുകൾക്കാണ്‌ വിക്കിപീഡിയ പ്രാമുഖ്യം കല്പ്പിക്കുന്നത്..

അഭിപ്രായം പോസിറ്റീവ് ആയി എടുക്കുമെന്നു കരുതുന്നു..

(വിഷയത്തെക്കുറിച്ച് അന്വേഷിക്കാതെയാണ്‌ ഇത് എഴുതുന്നത്)

--Vssun 12:25, 11 ഡിസംബർ 2007 (UTC)[മറുപടി]

ആ മറുപടി മനപ്പൂർ‌വ്വം കടുപ്പിച്ചതാണ്‌.ഒരു പ്രദേശത്തിന്റെ പേര്‌ അവിടെ വസിക്കുന്ന നാട്ടുകാരിൽ നിന്നും മനസ്സിലാക്കുന്നതാണു ഏറ്റവും ഉചിതം.ഇബ്രാഹിം വെങ്ങര അവിടെ ജനിച്ചതു കൊണ്ടാണ്‌ ആ പേരു അയാൾ തന്റെ പേരിനൊപ്പം ചേർത്തതും.അവിടെ ജനിച്ചു വളർന്ന ഒരാളോടു ചോദിച്ചു മനസ്സിലാക്കിയാണ്‌ തലക്കെട്ടു മാറ്റിയത്.ഇനി ഇതിനും തെളിവു വേണം എങ്കിൽ എന്റെ കയ്യിൽ ഹാജരാക്കാൻ ചാറ്റ് ഹിസ്റ്ററിയേ ഉള്ളൂ. അല്ലെങ്കിൽ വേറൊരു തെളിവുണ്ട് .അതു ഒരു ബ്ലോഗറുടെ പ്രൊഫൈൽ ലിങ്ക് ആണ്‌.ഇതു അധികാരികൾ തെളിവായി സ്വീകരിക്കുമോ ആവോ?--അനൂപൻ 12:57, 11 ഡിസംബർ 2007 (UTC)[മറുപടി]
ഉത്തരങ്ങൾ കടുപ്പിക്കുകയോ കടുപ്പിക്കാതിരിക്കുകയോ ചെയ്യാം അത് ഉത്തരങ്ങൾ നൽകുന്നയാളിന്റെ കയ്യിലാണ്‌. ഞാൻ ചോദിച്ചത് നാനാർത്ഥതാളിൽ വേങ്ങര എന്ന് കണ്ടതിനാലാണ്‌. അല്ലാതെ ആരെയും മനഃപൂർവ്വം കളിയാക്കുന്നതിനായല്ല. മനസ്സിലാക്കുമെന്ന് കരുതുന്നു.--സുഗീഷ് 14:09, 11 ഡിസംബർ 2007 (UTC)[മറുപടി]
ഈ താളുകളിൽ വെങ്ങരയുണ്ട് --സാദിക്ക്‌ ഖാലിദ്‌ 16:29, 11 ഡിസംബർ 2007 (UTC)[മറുപടി]


ഈ താളും, അനുബന്ധിച്ച മറ്റു ലേഖനങ്ങളും വെങ്ങരയാക്കി. ഇനി പേരിലുള്ള സം‌വാദം അവസാനിപ്പിക്കാം എന്ന് തോന്നുന്നു. പ്രവാസികൾക്ക് തെളിവ് ലഭ്യത ബുദ്ധിമഉട്ട്ആയിരിക്കാം. പക്ഷേ ഇവിടെയുള്ളവർക്ക് എളുപ്പമാണ്‌> ഇനി മറ്റു കാര്യങ്ങൾ സം‌വദിക്കാം. --ചള്ളിയാൻ ♫ ♫ 17:09, 11 ഡിസംബർ 2007 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഇബ്രാഹിം_വേങ്ങര&oldid=662621" എന്ന താളിൽനിന്ന് ശേഖരിച്ചത്