സംവാദം:ആവേ മരിയ (ചെറുകഥ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനം ആവേ മരിയ എന്ന ചെറുകഥാസമാഹാരത്തെക്കുറിച്ചായതിനാൽ ബ്രാക്കറ്റിൽ ചെറുകഥ എന്നു മാത്രം ചേർക്കുന്നത് തെറ്റല്ലേ? --Anoop | അനൂപ് (സംവാദം) 08:00, 25 ജൂലൈ 2012 (UTC)[മറുപടി]

ശരിയാണ്. ഞാൻ കുറേ താളുകളുടെ തലക്കെട്ടിൽ (കവിത), (ചെറുകഥ) എന്നൊക്കെ ആവശ്യമില്ലാതെ (ആ പേരിൽ വേറേ താളുകൾ ഇല്ലെങ്കിലും) ചേർത്തുപോയി. ചെറുകഥയ്ക്ക് പുരസ്കാരം ലഭിച്ചതുകൊണ്ട് ചെറുകഥ എന്നങ്ങു താളത്തിൽ ചേർത്തതാണ്. ഷിജൂ അലക്സ് ഈ പിശക് ചൂണ്ടിക്കാട്ടിയിരുന്നു. ചെറുകഥയ്ക്ക് പുരസ്കാരം ലഭിച്ചിട്ടുള്ള മിക്ക കൃതികളും സമാഹാരങ്ങളായാണ് പുറത്തിറങ്ങിയിട്ടുള്ളത്. മാതൃഭൂമി വാരികയിലും മറ്റും പ്രസിദ്ധീകരിച്ച ചില ചെറുകഥകൾക്ക് പുരസ്കാരം ലഭിച്ചതു മാത്രമാണ് അപവാദം. ഈ പിശകുകൾ ശരിയാക്കാൻ തലക്കെട്ടുകൾ മാറ്റുക തന്നെ വേണ്ടിവരും; പഴയ തലക്കെട്ട് തിരിച്ചുവിടൽ താളായി നിർത്തിയാൽ മതിയാകും എന്നു തോന്നുന്നു. അല്ലെങ്കിൽ ലിങ്കുകളും മാറ്റേണ്ടിവരും. ഞാൻ എഴുത്തുകാരുടെ താളിലും കേരള സാഹിത്യ അക്കാദമി പുരസ്കാരം എന്ന താളിലും പുസ്തകത്തിന്റെ താളിലേയ്ക്കുള്ള ലിങ്കുകൾ ചേർത്തിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 17:17, 25 ജൂലൈ 2012 (UTC)[മറുപടി]
പുരസ്കാരങ്ങൾ നൽകിയത് ഏതെങ്കിലും ഒരു ചെറുകഥയ്ക്കാണോ? പുരസ്കാരം നൽകുന്നത് ചെറുകഥാസമാഹാരത്തിനാണെന്നാണു് എനിക്ക് തോന്നുന്നത്. --Anoop | അനൂപ് (സംവാദം) 11:59, 26 ജൂലൈ 2012 (UTC)[മറുപടി]
സമാഹാരമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിനു മുൻപുതന്നെ മാഗസിനിൽ പ്രസിദ്ധീകരിച്ച കൃതിക്ക് (യു. എ. ഖാദറിന്റെയോ മറ്റോ-ഉറപ്പില്ല) പുരസ്കാരം ലഭിച്ചിട്ടുണ്ടെന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്. ഓൺലൈനിൽ ഇതിനൊരു അവലംബം കണ്ടെത്താൻ സാധിക്കുന്നില്ല. അതെന്തായാലും ചെറുകഥാ സമാഹാരത്തിനെപ്പറ്റിയുള്ള താളിന്റെ തലക്കെട്ട് ഏകവചനമാകുന്നതു ശരിയാണോ എന്ന ചോദ്യത്തിന് ഉത്തരം ആവശ്യമാണ്. ഞാൻ ചെയ്തത് തെറ്റാണെന്നാണ് എന്റെ അഭിപ്രായം. പക്ഷേ ഇത് വിക്കിപ്പീഡിയയിൽ ചെറുകഥാ സമാഹാരങ്ങളെപ്പറ്റി മറ്റുള്ളവർ ഉണ്ടാക്കിയ താളുകളിലും (ഉദാഹരണത്തിന് ഹിഗ്വിറ്റ (ചെറുകഥ)‌) കാണുന്നുണ്ട്. തലക്കെട്ടുമാറ്റത്തിനു മുൻപ് ഒരു നയരൂപീകരണം ആവശ്യമാണെന്നു തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 07:09, 27 ജൂലൈ 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ആവേ_മരിയ_(ചെറുകഥ)&oldid=1370952" എന്ന താളിൽനിന്ന് ശേഖരിച്ചത്