സംവാദം:അരിസ്റ്റു ജാ
ദൃശ്യരൂപം
- നിസാം/നൈസാം ഏതാണ് യോജിച്ചത്?
- അരിസ്റ്റു ജാ എന്നതിന് അരിസ്റ്റോട്ടിലിനു തുല്യൻ എന്നല്ലേ പുസ്തകത്തിൽ അർത്ഥം പറഞ്ഞിരിക്കുന്നത്?--Vssun (സംവാദം) 03:06, 25 ജൂൺ 2014 (UTC)
- Re. നിസാം/നൈസാം. പാശ്ചാത്യർ നൈസാം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇൻഡ്യക്കാർ നിസാം എന്ന് ഉച്ചരിച്ചും കേട്ടിട്ടുണ്ട്. ഫാർസിയിൽ അത് نظام ( neither Nazam or Nizam something in between the two) (meaning : system, order) എന്നാണ് ഉച്ചരിക്കുക. as you wish. എനിക്ക് ഇതിൽ പ്രത്യേകിച്ച് അഭിപ്രായമൊന്നുമില്ല. --സാഹിർ 15:24, 25 ജൂൺ 2014 (UTC)
- Re. അരിസ്റ്റു ജാ എന്ന വാക്കിന്റെ അർത്ഥം. Dalrymple ഇങ്ങനെയാണ് പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. "Most contemporary observers, however, attributed the extraordinary skill with which the Hyderabadis had manoeuvred their way through the minefields of Deccani politics less to Nizam Ali Khan than to his brilliant and wily Prime Minister, Aristu Jah, 'the Glory of Aristotle'. --സാഹിർ 15:24, 25 ജൂൺ 2014 (UTC)
ഈ പുസ്തകത്തിൽ അസഫ് ജാ എന്നതിന്, അസഫിന് തുല്യൻ എന്ന് അർത്ഥം പറഞ്ഞിരുന്നതായി ഓർക്കുന്നു. തപ്പിയിട്ട് കിട്ടുന്നില്ല. അരിസ്റ്റു ജാ-യുടെ അർത്ഥം (glory of aristotle) പറഞ്ഞിരിക്കുന്ന ഭാഗം കിട്ടുന്നുമുണ്ട്. ഇംഗ്ലീഷ് വിക്കിയിലും മലയാളത്തിലും അസഫ് ജാ-ക്ക് അസഫിന് തുല്യൻ എന്നാണ് കൊടുത്തിരിക്കുന്നത്. --Vssun (സംവാദം) 00:45, 26 ജൂൺ 2014 (UTC)
- ഡാൽറിമ്പിളിന്റെ 'Glory of Aristotle' എന്ന നിഗമനം പകുതി ശരിയാണ്. ഇതിനു പിന്നിലെ പരമാർത്ഥം അതിലും അല്പം സങ്കീർണ്ണമാണ്. അസഫ് ജാഹ് ഡൈനാസ്റ്റിയുടെ സ്ഥാപകനായ മിർ കമറുദ്ദീൻ ഖാന് മുഗൾ ചക്രവർത്തി മുഹമ്മദ് ഷാ 1725 ൽ നൽകിയ സ്ഥാനപ്പേരാണ് അസഫ് ജാ. ജാ (Persian جاه ) എന്ന് വച്ചാൽ ഏതാണ്ട് പ്രൗഡി എന്ന അർത്ഥമാണ്. അതിനു ശേഷം വന്ന എല്ലാ നൈസാം മാരുടെയും പേരിനു പിന്നിൽ ജാ എന്ന ഒരു വാൽ ഉണ്ടായിരുന്നു. പേരിനു പിന്നിൽ ജാ എന്ന് വയ്ക്കാൻ നൈസാം കുടുംബത്തിലെ അംഗങ്ങൾക്ക് മാത്രമേ അവകാശമുള്ളൂ. നൈസാം കുടുംബത്തിന് പുറത്ത് പേരിനു പിന്നിൽ ജാ എന്ന വാൽ വയ്ക്കാനുള്ള അവകാശം കല്പിച്ചു നൽകപ്പെട്ട ഒരേയൊരാൾ ഗുലാം സയ്യിദ് ഖാൻ എന്ന അരിസ്റ്റു ജാ ആയിരുന്നു. ഇദ്ദേഹത്തിന്റെ പാണ്ഡിത്യവും ബുദ്ധിശക്തിയും കണ്ട് നൈസാമും മറ്റ് രാജസഭാംഗങ്ങളും നൽകിയ ഓമനപ്പേരാണ് അരിസ്റ്റു. അരിസ്റ്റു എന്ന ഓമനപ്പേരും കല്പിച്ചു നൽകിയ ജാ എന്ന വാലും കൂടി ചേർന്ന് ഉണ്ടായതാണ് അരിസ്റ്റു ജാ എന്ന പേര്. അതിനാൽ അരിസ്റ്റു ജാ എന്ന പേരിന് പ്രത്യേകിച്ച് അർത്ഥമൊന്നുമില്ല. ഡാൽറിമ്പിൾ പുസ്തകത്തിൽ 'ഗ്ലോറി ഒഫ് അരിസ്റ്റോട്ടിൽ' എന്ന് എഴുതിയ സ്ഥിതിയ്ക്ക് ഇവിടെയും അങ്ങനെ എഴുതിയെന്ന് മാത്രമേയുള്ളു. അത് ശരിയാണ് എന്ന് തോന്നിയത് കൊണ്ടല്ല. Just a matter of convenience. :) --സാഹിർ 06:12, 26 ജൂൺ 2014 (UTC)