സംവാദം:അമേരിക്കയിലെ സ്വതന്ത്ര സുറിയാനി ഓർത്തഡോക്സ് സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സുറിയാനിസഭ എന്ന ലേഖനത്തിന്റെ ഭാഗമായി വരേണ്ടതല്ലേ ഇത് ? സഭകളിൽ പലതരം അധികാരവടംവലികളും പടല പിണക്കവുമുള്ളതിനാൽ ഇങ്ങനെ പോയാൽ അതിനെപ്പറ്റിയൊക്കെ ലേഖനം വേണ്ടി വരും.  മംഗലാട്ട്  ►സന്ദേശങ്ങൾ 


അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയിൽ‍നിന്നു് ഇവരെ എക്സ്കമ്യൂണിക്കേറ്റ് ചെയ്തിരിയ്ക്കുകയാണു്. അവരും പാത്രിയർക്കേറ്റുമായുള്ള ബന്ധം വിട്ടു. ഇന്ത്യക്കാർ ഈ ശീമക്കാരെ സഹായിയ്ക്കുന്നെന്നേയുള്ളു. ഇന്ത്യൻ സഭയുടെ കീഴിലോ ഭാഗമോ അല്ല അവർ.

അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ താളിൽ അമേരിക്കയിലെ സ്വതന്ത്ര സുറിയാനി ഓർത്തഡോക്സ് സഭയുടെ വിവരം ഉൾപ്പെടുത്തുന്നതു് അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ ആൾക്കാർക്കിഷ്ടവുമല്ല. സ്വന്തം ഭരണഘടനപ്രകാരം നിലനിൽക്കുന്ന സ്വതന്ത്ര സംഘടനയെന്ന പരിഗണന അവരർഹിയ്ക്കുകയും ചെയ്യുന്നുവെന്നു കരുതി.----എബി ജോൻ വൻനിലം 14:10, 14 ജൂൺ 2008 (UTC)