സംവാദം:അനന്ത് പൈ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കപീഷിനു മുകളിൽ അനന്തപൈ എന്നാണ്‌ എഴുതിക്കണ്ടിട്ടുള്ളത് ഇംഗ്ലീഷ് വിക്കിയിലെ പേരും അനന്ത് എന്നാണ്. --Vssun (സുനിൽ) 18:23, 24 ഫെബ്രുവരി 2011 (UTC)[മറുപടി]

ഇന്നലത്തെ മാതൃഭൂമിയിൽ അനന്ദ് പൈ എന്നാണുള്ളത്. ഇംഗ്ലീഷ് സ്പെല്ലിങ്ങ് നോക്കി സുനിൽ എങ്ങനെയാണ് അത് അനന്ത് എന്നാണെന്ന് സ്ഥാപിച്ചത്? --Anoopan| അനൂപൻ 05:54, 25 ഫെബ്രുവരി 2011 (UTC)[മറുപടി]
  1. സംവാദത്തിലിട്ടതിനു ശേഷം എതിരഭിപ്രായങ്ങൾ ഇല്ലാത്തതിനാൽ പേരു മാറ്റിയെന്നേയുള്ളൂ. തെറ്റാണെങ്കിൽ തിരിച്ചുമാറ്റാവുന്നതാണ്.
  2. മലയാളത്തിലും തമിഴിലുമൊഴികെ t->ത് എന്ന ലിപ്യന്തരണരീതിയാണ് ഉപയോഗിക്കുന്നതെന്ന് കരുതുന്നു. ഹിന്ദിയിലും അനന്ത് എന്നു തന്നെയാണ്. കന്നട അറിയുന്നവർ ഉറപ്പാക്കുക.
  3. അനന്ദ് എന്ന വാക്കിനർത്ഥം?

--Vssun (സുനിൽ) 08:23, 25 ഫെബ്രുവരി 2011 (UTC)[മറുപടി]

സംവാദത്തിലിട്ടതിനു ശേഷം മണിക്കൂറുകൾക്കകം മാറ്റുന്നതല്ലല്ലോ നല്ല രീതി. ഒരു ദിവസമെങ്കിലും കാത്തിരിക്കേണ്ടേ? :) കന്നഡക്കാരോട് ചോദിച്ചിട്ടു പറയാം. കൂടാതെ മംഗളം ദിനപ്പത്രം അനന്ത് പൈ എന്നാണുപയോഗിച്ചിരിക്കുന്നത്. --Anoopan| അനൂപൻ 08:47, 25 ഫെബ്രുവരി 2011 (UTC)[മറുപടി]

കന്നഡയിൽ അനംത് എന്നാണു്. അതിനാൽ മലയാള രൂപമായ അനന്ത് ശരിയാണു്. ഓഫ് ടോപ്പിക്ക്. കന്നഡ വിക്കിയിലെ ഈ ലെഖനം നൊക്കിക്കേ. ഒരു നിമിഷം ഇംഗ്ലീഷ് വിക്കിയിലാണോന്ന് സംശയിച്ചു പോയി :) --ഷിജു അലക്സ് 08:55, 25 ഫെബ്രുവരി 2011 (UTC)[മറുപടി]

കന്നഡ സുഹൃത്തുമായി സംസാരിച്ചു. അനന്ത് എന്നതു തന്നെയാണു ശരി :) --Anoopan| അനൂപൻ 09:53, 25 ഫെബ്രുവരി 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:അനന്ത്_പൈ&oldid=919820" എന്ന താളിൽനിന്ന് ശേഖരിച്ചത്