സംവാദം:അഗ്ന്യാധാനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനം 'അഗ്ന്യാധാനവുമായി യാതൊരു ബന്ധവുമില്ല. അല്ലെങ്കിൽ അഗ്ന്യാധാനം ഷോഡശക്രിയയുമായോ മരണാനന്തരക്രിയകളുമായോ ബന്ധമില്ല. അന്ത്യേഷ്ടിക്ക് അഗ്ന്യാധാനം എന്ന് പറയാറില്ല. അഗ്ന്യാധാനം എന്നത് യാഗങ്ങൾക്ക് അരണി കടഞ്ഞ് അഗ്നി ഉണ്ടാക്കുന്ന ക്രിയയാണ്. അഗ്നിഹോത്രം, സോമയാഗം, തുടങ്ങി യാഗങ്ങൾ തന്നെ ഇവിടെ പ്രസ്താവ്യം. ആധാനം എന്നാൽ സൃഷ്ടിക്കുക അല്ലെങ്കിൽ ഉണ്ടാക്കുക, ഉദാഹരണം ഗർഭാധാനം ഷോഡശക്രിയയിൽ പെടുന്നു. അതിനർത്ഥം സൽ സന്തതിക്കായി ദമ്പതികൾ യോജിക്കുന്നതിനെയും അതിനുതകുന്ന സമയക്രമങ്ങളെയും സ്പഷ്ടമാക്കുകയാണ്. അതിനാൽ തന്നെ 'അഗ്ന്യാധാനം' എന്ന തലക്കെട്ടിൽ ഈ ലേഖനം തികച്ചും തെറ്റാണ്. കാരണം അഗ്ന്യാധാനം എന്നൊരു ക്രിയ ഷോഡശക്രിയകളിൽ പറയുന്നില്ല. അതിനാൽ ഞാനിതിനെ "അന്ത്യേഷ്ടി" എന്ന് തന്നെ തിരുത്തുന്നു. — ഈ തിരുത്തൽ നടത്തിയത് Marthanda varma (സംവാദംസംഭാവനകൾ) 21:06, ഏപ്രിൽ 20, 2017 (UTC)

Start a discussion about അഗ്ന്യാധാനം

Start a discussion
"https://ml.wikipedia.org/w/index.php?title=സംവാദം:അഗ്ന്യാധാനം&oldid=2524296" എന്ന താളിൽനിന്ന് ശേഖരിച്ചത്