Jump to content

പരിരക്ഷിത ഐസോലേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംരക്ഷണ ഒറ്റപ്പെടൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അണുബാധ ഉണ്ടാകാൻ സാധ്യതയുള്ള വ്യക്തികളെ സംരക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ചികിൽസാ അനുബന്ധ പ്രവർത്തനമാണ് പരിരക്ഷിത ഐസോലേഷൻ അല്ലെങ്കിൽ റിവേഴ്സ് ഐസോലേഷൻ.[1] രോഗപ്രതിരോധ ശേഷി ദുർബലമായ ആളുകൾ രോഗാണുബാധിത സാഹചര്യങ്ങൾക്ക് വിധേയമാകുമ്പോൾ, അത് അണുബാധയ്ക്കും ഗുരുതരമായ സങ്കീർണതകൾക്കും ഇടയാക്കും. [2] [3] കഠിനമായ പൊള്ളൽ, രക്താർബുദം അല്ലെങ്കിൽ കീമോതെറാപ്പിക്ക് വിധേയരായ രോഗികളിൽ പരിരക്ഷിത ഐസോലേഷൻ ഉപയോഗിക്കാറുണ്ട്. [4] [5] ലാമിനാർ എയർ ഫ്ലോ അല്ലെങ്കിൽ ഉയർന്ന ദക്ഷതയുള്ള കണികാ വായു (High-efficiency particulate air (HEPA) ഫിൽട്ടർ ചെയ്ത മുറികളിൽ റിവേഴ്സ് ഐസോലേഷൻ നടത്തുമ്പോൾ, അസ്ഥിമജ്ജ അല്ലെങ്കിൽ സ്റ്റെം സെൽ ഗ്രാഫ്റ്റുകൾ സ്വീകരിക്കുന്ന രോഗികൾക്ക് അതിജീവനത്തിൽ പുരോഗതി ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. [6]

മുൻകരുതലുകൾ

[തിരുത്തുക]

ഒരു വ്യക്തി സംരക്ഷണ ഒറ്റപ്പെടലിൽ കഴിയുന്ന മുറി, നന്നായി വൃത്തിയാക്കി വായുസഞ്ചാരമുള്ളതാക്കണം. ആവശ്യമായ ഫർണിച്ചറുകൾ മാത്രം മുറിയിൽ ഉണ്ടായിരിക്കണം. ശുചിത്വ ഉൽപ്പന്നങ്ങളായ ഹാൻഡ് സാനിറ്റൈസർ, സോപ്പ്, പേപ്പർ ടവലുകൾ, കയ്യുറകൾ എന്നിവ ലഭ്യമാക്കണം. [2] സംരക്ഷിത ഒറ്റപ്പെടലിലുള്ള വ്യക്തിയെ സന്ദർശിക്കുമ്പോൾ ആശുപത്രി ജീവനക്കാരും സന്ദർശകരും സംരക്ഷണ വസ്ത്രങ്ങളും ഉപകരണങ്ങളും ഉപയോഗിക്കണം. സന്ദർശകരുടെ എണ്ണം പരിമിതപ്പെടുത്തണം, കൂടാതെ, ഏതെങ്കിലും രോഗബാധയുള്ളവർ സംരക്ഷണ ഒറ്റപ്പെടലിലുള്ള വ്യക്തിയെ സന്ദർശിക്കരുത്. ഓരോ രോഗിക്കും പ്രത്യേകം മെഡിക്കൽ ഉപകരണങ്ങൾ (Dedicated medical equipment) ഉണ്ടായിരിക്കണം. ഉപകരണങ്ങൾ പങ്കിടേണ്ട സന്ദർഭങ്ങളിൽ ഇത് ഒരു അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം. [7]

പരിണതഫലങ്ങൾ

[തിരുത്തുക]

സംരക്ഷിത ഒറ്റപ്പെടലിൽ വളർന്ന കുട്ടികൾക്ക് മോട്ടോർ, മോട്ടോർ അധിഷ്ഠിത വൈജ്ഞാനിക കഴിവുകൾ ഉൾപ്പെടെ സ്വയം സൃഷ്ടിക്കുന്ന പ്രവർത്തനം കുറവാണെന്ന് പഠനങ്ങളിൽ റിപ്പോർട്ടുചെയ്‌തിട്ടുണ്ട്. [8]

അവലംബം

[തിരുത്തുക]
  1. Wigglesworth, N (2003). "The use of protective isolation". Nursing times. 99 (7): 26–7. PMID 12655746. {{cite journal}}: |access-date= requires |url= (help)
  2. 2.0 2.1 "Protective Isolation: What Is It and Why Do I Need It?: Winchester Hospital". www.winchesterhospital.org. Archived from the original on 2022-07-17. Retrieved 3 April 2020.
  3. "Reverse Isolation - What You Need to Know". Drugs.com (in ഇംഗ്ലീഷ്). Retrieved 3 April 2020.
  4. "Protective isolation (EN)". www.isala.nl. Retrieved 3 April 2020.
  5. Pre-Meds, Global (19 November 2014). "Nurses guide to personal protective equipment". Global Pre-Meds. Archived from the original on 2020-05-29. Retrieved 3 April 2020.
  6. Seshadri, Srividyalakshmi; Baumann, Michael A. (November 2008). "Reverse isolation for neutropenic patients". Community Oncology. 5 (11): 628–632. doi:10.1016/S1548-5315(11)70529-0. {{cite journal}}: |access-date= requires |url= (help)
  7. Reid, Brenda; Courtney, Sarah (14 July 2015). "Isolation protocol for patients with severe combined immune deficiency". LymphoSign Journal. pp. 165–170. doi:10.14785/lpsn-2015-0011. Retrieved 3 April 2020.
  8. Tamaroff, Michael H.; Nir, Yehuda; Straker, Norman (1 December 1986). "Children reared in a reverse isolation environment: Effects on cognitive and emotional development". Journal of Autism and Developmental Disorders (in ഇംഗ്ലീഷ്). 16 (4): 415–424. doi:10.1007/BF01531708. ISSN 1573-3432. Retrieved 3 April 2020.
"https://ml.wikipedia.org/w/index.php?title=പരിരക്ഷിത_ഐസോലേഷൻ&oldid=3927361" എന്ന താളിൽനിന്ന് ശേഖരിച്ചത്