Jump to content

സംഗ്രഹചൂഡാമണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

18-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന ഗോവിന്ദാചാര്യ രചിച്ച സംഗീത ശാസ്ത്ര ഗ്രന്ഥമാണ് സംഗ്രഹ ചൂഡാമണി. [1] കർണ്ണാടകസംഗീതത്തെ സംബന്ധിച്ചിടത്തോളം സംഗ്രഹ ചൂഡാമണി സുപ്രധാന ഗ്രന്ഥമാണ്. ഈ കൃതി പ്രാബല്യത്തിൽ വന്നതോടെ 72 മേളങ്ങൾക്ക് കനകാംഗി, രത്നാംഗി എന്നു തുടങ്ങുന്ന നാമകരണരീതി പ്രാബല്യത്തിൽ വന്നു. 72 മേളകർത്താരാഗ പട്ടിക നാം ഇന്നു കാണുന്ന നിലയിൽ ആക്കിയതായുള്ള വിവരണം കാണുന്നതു് ഗോവിന്ദാചാര്യയുടെ 'സംഗ്രഹചൂടാമണി' എന്ന ഗ്രന്ഥത്തിലാണ്.[2]

തഞ്ചാവൂർ രാജസദസ്സിലെ ആസ്ഥാനവിദ്വാനായിരുന്നു ഗോവിന്ദാചാര്യ. സംഗീതത്തിനുപുറമേ ജ്യോതിഷകവിയുമായിരുന്നു. ഈ ഗ്രന്ഥത്തിൽ ശ്രുതി, സ്വരം, മേളപ്രസ്താരം, ജന്യരാഗങ്ങൾ, ഇവയുടെ ലക്ഷണങ്ങൾ, ലക്ഷണഗീതങ്ങൾ എന്നിവ ഉൾപ്പെടുന്നു. 72 മേളകർത്താപദ്ധതി വെങ്കിടമുഖി ആവിഷ്കരിച്ചെങ്കിലും നാമകരണം ചെയ്തിരുന്നില്ല. കനകാംഗി, രത്നാംഗി എന്നു തുടങ്ങുന്ന . 72 മേളകർത്താപദ്ധതിയിലെ നാമകരണരീതി ഗോവിന്ദാചാര്യയാണ് വ്യക്തമായി തന്റെ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. പഞ്ചശ്രുതി ഋഷഭം, പഞ്ചശ്രുതി ധൈവതം തുടങ്ങിയ ആശയകുഴപ്പമുളവാക്കുന്ന സ്വരനാമകരണം ഈ ഗ്രന്ഥം പ്രകാശിതമായതോടെ ഇല്ലാതായി. ഈ ഗ്രന്ഥത്തിൽ 22 ശ്രുതികളിൽ ശുദ്ധ-വികൃതസ്വരങ്ങളെ അദ്ദേഹം ബുദ്ധിപൂർവ്വം വിന്യസിച്ചു. അദ്ദേഹം നിർണ്ണയിച്ച സ്വരനാമങ്ങളും സ്വരസ്ഥാനങ്ങളും അതേപടി ഇന്നും പിൻതുടർന്നുവരുന്നു. ഈ ഗ്രന്ഥത്തിന്റെ അവസാനത്തിൽ നൽകിയിരിക്കുന്ന നാമം 'സംഗ്രഹചൂടാമണി' എന്നാണ്. എന്നാലും തെലുങ്കുഭാഷയിലുള്ള യഥാർത്ഥ കൈയെഴുത്തുപ്രതിയിൽ ഇതിന്റെ നാമം 'സംഗീതശാസ്ത്ര സംക്ഷേപ' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇതും കാണാം

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സംഗ്രഹചൂഡാമണി&oldid=3090419" എന്ന താളിൽനിന്ന് ശേഖരിച്ചത്