ഷോഹ്റേ അഗ്ദാഷ്ലൂ
ഷോഹ്രേ അഗ്ദാഷ്ലൂ | |
---|---|
ജനനം | Shohreh Vaziri-Tabar മേയ് 11, 1952 |
തൊഴിൽ | Actress |
സജീവ കാലം | 1976–present |
ജീവിതപങ്കാളി(കൾ) | Houshang Touzie (m. 1987) |
കുട്ടികൾ | 1 |
ഷോഹ്രേ അഗ്ദാഷ്ലൂ (
പേർഷ്യൻ: شهره آغداشلو, pronounced [ʃohˈɾe ɒɢdɒʃˈluː]; ജനനം: മെയ് 11, 1952) ഒരു ഇറാൻ-അമേരിക്കൻ അഭിനേത്രിയാണ്. നാടകവേദിയിലെ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിച്ചതിനു ശേഷം അബ്ബാസ് കിയാറോസ്ടാമി സംവിധാനം ചെയ്ത ദ റിപോർട്ട് (ഗൊസാറെഷ്) (1977) എന്ന ചിത്രത്തിൽ ആദ്യത്തെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും അത് മോസ്കോ ഫിലിം ഫെസ്റ്റിവലിൽ ക്രിട്ടിക്സ് പുരസ്കാരം നേടുന്നതിലേയ്ക്കു നയിക്കുകയും ചെയ്തു. അവരുടെ അടുത്ത ചിത്രം മൊഹമ്മദ് റെസാ അസ്ലാനി സംവിധാനം ചെയ്ത ഷട്രാഞ്ചേ (ചെസ് ഓഫ് ദ വിന്റ്) ആയിരുന്നു. ഇത് നിരവധി ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു. രണ്ടു ചിത്രങ്ങളും അവരുടെ സ്വന്തം നാട്ടിൽ നിരോധിച്ചിരുന്നു. എന്നാൽ 1978 ൽ അലി ഹടാമി സംവിധാനം ചെയ്ത സൂടേഹ് ഡെലാൻ (ബ്രോക്കൺ ഹാർട്ടഡ്) എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് അഗ്ദാഷ്ലൂ അഭിനന്ദനത്തിന് അർഹയായി. ഇത് ഇറാനിലെ പ്രമുഖ നടിമാരിൽ ഒരാളായി മാറുന്നതിന് അവരെ സഹായിക്കുകയും ചെയ്തു.