ഷെയ്ക് മഹബൂബ് സുബാനി
Sheik Mahaboob Subhani | |
---|---|
ഉപകരണ(ങ്ങൾ) | Nadaswaram |
ഇന്ത്യൻ ശാസ്ത്രീയ സംഗീത നാദസ്വര കലാകാരനാണ് ഷെയ്ക്ക് മഹാബൂബ് സുബാനി . [1] നാദസ്വരം കലാകാരി കൂടിയായ ഭാര്യ കലിഷാബി മഹബൂബിനൊപ്പവും അദ്ദേഹം കച്ചേരികൾ അവതരിപ്പിക്കുന്നു.
ആദ്യകാലജീവിതം
[തിരുത്തുക]ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലാണ് ഷെയ്ക്ക് മഹാബൂബ് സുഭാനി ജനിച്ചത്. [2] പിതാവ് കോത്തപ്പള്ളി ഷെയ്ഖ് മീര സാഹിബ്, അദ്ദേഹത്തിന്റെ മുത്തച്ഛൻ, നാദബ്രഹ്മ നാദസ്വര ഗണകല പ്രപൂർണ്ണ ജനാബ് ഷെയ്ക്ക് ചിന്ന പിയർ സാഹിബ് എന്നിവരും നാദസ്വരം കലാകാരന്മാരായിരുന്നു.
കർണൂലിലെ ശാരദ സംഗീത കലാശാലയിലും പിന്നീട് ഐതിഹാസിക ഉപകരണ സംഗീതജ്ഞനായ ഷെയ്ഖ് ചിന്ന മൗലാന സാഹിബിൽ നിന്നും പരിശീലനം നേടി.
കരിയർ
[തിരുത്തുക]ഏഴാമത്തെ വയസ്സിൽ ഷെയ്ക്ക് മഹാബൂബ് സുബാനി തന്റെ പ്രകടനം ആരംഭിച്ചുവെങ്കിലും കുടുംബസാഹചര്യങ്ങൾ കാരണം ഒരു പുകയില കമ്പനിയിൽ ഗുമസ്തനായി ജോലി ചെയ്യേണ്ടി വന്നു. നാഗസ്വരത്തിൽ അദ്ദേഹം പ്രശസ്തമായ കർണാടക രാഗങ്ങളും കൃതികളും അവതരിപ്പിക്കുന്നു. ഷെയ്ക്ക് മെഹബൂബ് സുബാനിക്കും കലിഷാബി മെഹബൂബ് സുബാനിക്കും 2020 ൽ രാജ്യം പദ്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു. [3]
അവലംബം
[തിരുത്തുക]- ↑ http://www.thehindu.com/arts/music/article540027.ece
- ↑ http://www.thehindu.com/arts/music/article528437.ece
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-01-28. Retrieved 2020-01-28.