ഷുജാത് ബുഖാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Shujaat Bukhari
ജനനംc. 1968
മരണം14 ജൂൺ 2018(2018-06-14) (പ്രായം 49–50)
മരണ കാരണംGunfire
ദേശീയതഇന്ത്യൻ
കലാലയംAteneo de Manila University
തൊഴിൽപത്രപ്രവർത്തകൻ

ശ്രീനഗറിലെ റൈസിംഗ് കശ്മീർ (Rising Kashmir) എന്ന പത്രത്തിന്റെ എഡിറ്റർ ആയിരുന്നു ഷുജാത് ബുഖാരി(1968 – 14 June 2018)

കശ്മീരിലെ സാഹിത്യ-സാംസ്കാരിക സംഘടനയായ അദ്ബീ മർക്കസ് കംറാസിന്റെ(Adbee Markaz Kamraz) പ്രസിഡന്റായിരുന്നു ബുഖാരി. ഒട്ടേറെ സമാധാന യോഗങ്ങൾ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. ഇന്ത്യയുടെയും പാകിസ്താന്റെയും ഇടയിൽ ട്രാക്ക് ΙΙ ഡിപ്ലോമസിയുടെയും ഭാഗമായിരുന്നു.[1] 1997നും 2012നും ഇടയിൽ ദ ഹിന്ദു പത്രത്തിന്റെ ശ്രീനഗർ ലേഖകനായിരുന്നു.[2]

അജ്ഞാതരായ കൊലയാളികൾ 14 ജൂൺ 2018ന് പ്രസ് എൻ ക്ലേവ് പ്രദേശത്തുള്ള ബുഖാരിയുടെ ഓഫീസിനു പുറത്ത് വെച്ച് വെടിവെച്ചു.[3] ഇതിന് മുൻപ് 3 തവണ കൊലപാതകശ്രമങ്ങളെ അതിജീവിച്ചിരുന്നു.[4]

വിദ്യാഭ്യാസം[തിരുത്തുക]

പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം അറ്റെനിയോ ഡി മനില സർവകലാശാലയിൽ നിന്ന് നേടി.

മരണം[തിരുത്തുക]

ജമ്മു കശ്മീർ പോലീസ് ഡയറക്ടർ ജനറലിന്റെ പ്രസ്താവനയിൽ ഒരു മോട്ടോർസൈക്കിളിൽ വന്ന 3 ഭീകരർ ബുഖാരിയെ വൈകിട്ട് 7 മണിയോടെ ഓഫീസിൽനിന്ന് ഇറങ്ങി കാറിൽ കയറുന്ന സമയത്ത് ആക്രമിച്ചു എന്നു പറയുന്നു.[5]

ജമ്മു കഷ്മീർ പോലീസ് ബോഡിഗാർഡുകളും ആക്രമണത്തിൽ കൊല്ലപ്പെട്ടു.[6] ഒരു സാധാരണ പൗരനും ആക്രമണത്തിൽ പരിക്കേറ്റു.[7][8]

അന്വേഷണം[തിരുത്തുക]

പോലീസ് പുറത്തുവിട്ട സിസി ടീവി ദൃശ്യങ്ങളിൽ കാണുന്ന ആക്രമികൾക്കായി തെരച്ചിലിൽ പൊതുജനങ്ങളുടെയും സഹായം അഭ്യർഥിച്ചിട്ടുണ്ട്.[9]

കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അജ്ഞാതരായ തോക്കുധാരികൾ, ഭീകരർ എന്നൊക്കെയാണ് പത്രങ്ങൾ കൊലപാതകികളെ വിശേഷിപ്പിച്ചത്.[10][11] ഇന്ത്യൻ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് കൊലയെ ഭീരുത്വമെന്ന് വിശേഷിപ്പിച്ചു.[12] പാകിസ്താൻ ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബ കൊലപാതകത്തെ ശക്തിയായി അപലപിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ മുന്നേറ്റങ്ങളോട് കൂറുള്ള വ്യക്തിയോട് ഇന്ത്യൻ ഏജൻസികളുടെ ശത്രുതയാണ് കൊലയ്ക്ക് കാരണമെന്ന് അവർ ആരോപിക്കുന്നു [13]

അവലംബങ്ങൾ[തിരുത്തുക]

 1. Anil Raina (1970-01-01). "Kashmir: Journalist Shujaat Bukhari and his personal security shot dead in Srinagar". Mumbaimirror.indiatimes.com. മൂലതാളിൽ നിന്നും 2018-06-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-14.
 2. Empty citation (help)
 3. "Journalist Shujaat Bukhari shot dead by gunmen in Srinagar". Timesofindia.indiatimes.com. മൂലതാളിൽ നിന്നും 2018-06-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-14.
 4. "Survival is The First Challenge for Journalism in Kashmir, Shujaat Bukhari Wrote 3 Months Ago". News18. 2018-06-11. മൂലതാളിൽ നിന്നും 2018-06-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-15.
 5. "Rising Kashmir editor Shujaat Bukhari shot dead in Srinagar". NewsX. മൂലതാളിൽ നിന്നും 2018-06-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-15.
 6. "'Rising Kashmir' editor Shujaat Bukhari shot dead; police say initial probe indicates terror attack". Hindustan Times. 2016-04-22. മൂലതാളിൽ നിന്നും 2018-06-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-14.
 7. "Rising Kashmir editor Shujaat Bukhari killed by terrorists in Srinagar". The Indian Express. മൂലതാളിൽ നിന്നും 2018-06-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-14.
 8. Deepali Singh (2018-04-04). "Noted Kashmiri journalist Shujaat Bukhari shot dead in Srinagar". Indiatoday.in. മൂലതാളിൽ നിന്നും 2018-06-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-14.
 9. Empty citation (help)
 10. Empty citation (help)
 11. Empty citation (help)
 12. Empty citation (help)
 13. Empty citation (help)
"https://ml.wikipedia.org/w/index.php?title=ഷുജാത്_ബുഖാരി&oldid=3264822" എന്ന താളിൽനിന്ന് ശേഖരിച്ചത്