ഷീല ഗൗഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശ്രദ്ധേയയായ ഇന്ത്യൻ ചിത്രകാരിയും ഇൻസ്റ്റളേഷൻ ആർട്ടിസ്റ്റുമാണ് ഷീല ഗൗഡ(ജനനം :1957). സ്വിറ്റ്സർലൻഡും ബാംഗ്ലൂരും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു.

ജീവിതരേഖ[തിരുത്തുക]

കർണാടകത്തിലെ ഭദ്രാവതിയിൽ ജനിച്ച ഷീല ബാംഗ്ലീരിലെ കെൻ സ്കൂളിൽ നിന്നും പെയിന്റിംഗ് ഡിപ്ലോമ നേടി. ബറോഡ എം.എസ് സർവകലാശാലയിലും ശാന്തിനികേതനിലും പെയിന്റിംഗിൽ പോസ്റ്റ് ഡിപ്ലോമ നേടി. ആദ്യ കാല രചനകളിൽ കെ.ജി. സുബ്രമണ്യത്തിന്റെയും നളിനി മലാനിയുടെയും സ്വാധീനം പ്രകടമായിരുന്നു. ഇൻ ലാക്സ് സ്കോളർഷിപ്പോടെ ലണ്ടനിലെ റോയൽ കോളേജ് ഓഫ് ആർട്ടിൽ പെയിന്റിംഗിൽ എം.എ ബിരുദം നേടി.[1]

പ്രദർശനങ്ങൾ[തിരുത്തുക]

  • ജോഹന്നാസ്ബർഗ്ഗ് ബിനാലെ 1994

കൊച്ചി-മുസിരിസ് ബിനാലെ 2012[തിരുത്തുക]

ക്രിസ്റ്റോഫ് സ്റ്റോർസുമായി ചേർന്ന് ഷീലാഗൗഡ കൊച്ചി-മുസിരിസ് ബിനാലെ 2012 ൽ അവതരിപ്പിച്ച സ്റ്റോപ്പ് ഓവർ എന്ന ഇൻസ്റ്റളേഷൻ ആസ്വദിക്കുന്നവർ

ക്രിസ്റ്റോഫ് സ്റ്റോർസുമായി ചേർന്ന് ഒരുക്കിയ സ്റ്റോപ്പ്ഓവർ എന്ന ഇൻസ്റ്റലേഷനിൽ ബംഗളുരുവിൽനിന്ന്‌ എത്തിച്ച 170 ആട്ടുകല്ലുകളാണുണ്ടായിരുന്നത്.[2] ഇതിലൂടെ സുഗന്ധ ദ്രവ്യങ്ങളുടെ കയറ്റുമതി നിലച്ചു പോയ കൊച്ചിയുടെ ഓർമ്മകളാണ് പുനരവതരിപ്പിക്കപ്പെടുന്നത്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കർണാടക സർക്കാരിന്റെ സംസ്ഥാന അവാർഡ്

അവലംബം[തിരുത്തുക]

  1. http://www.galleryske.com/SheelaGowda/cv.html
  2. http://kochimuzirisbiennale.org/sheela-gowda-and-christoph-storz/

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷീല_ഗൗഡ&oldid=1766763" എന്ന താളിൽനിന്ന് ശേഖരിച്ചത്