ഷംസുദ്ദീൻ ചെർപ്പുളശ്ശേരി
മാജിക് കലാകാരനാണ് ഷംസുദ്ദീൻ ചെർപ്പുളശ്ശേരി എന്ന ഏ.ടി. ഷംസുദ്ദീൻ. 2014 ൽ മാജിക്കിനുള്ള കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം ലഭിച്ചു.[1] 'മാംഗോ ട്രിക്' എന്ന ജാലവിദ്യായിനത്തിലെ വിദഗ്ദ്ധനാണ്.
ജീവിതരേഖ
[തിരുത്തുക]തെരുവു മാജിക്കുകാരനായ ഹസ്സൻ സാഹിബ്ബാണ്‌പിതാവ്. ഗുരുവും അദ്ദേഹം തന്നെ. തെരുവു മാജിക് കൊണ്ട് ഉപജീവനം നടത്തുന്നയാളാണ് ഷംസുദ്ദീൻ. ടൈം മാഗസിൻ ഷംസുദ്ദീന്റെ മാവു മാജിക് വാർത്തയാക്കിയിട്ടുണ്ട്. ഇന്ത്യ മാജിക്കുകാരുടെയും മന്ത്രവാദികളുടേയും നാടാണെന്ന് പരിഹസിക്കുന്ന വെള്ളക്കാർക്ക് എന്നും വിസ്മയമായിരുന്നു ദ ഗ്രേറ്റ് ഇന്ത്യൻ റോപ്‌ട്രിക്, ഗ്രീൻ മാംഗോ ട്രീ ട്രിക് എന്നീ ഇനങ്ങൾ. ജപ്പാൻകാരിയായ മാമിയാ മാദയുടെ 'വീൽ ഓഫ് ഡെസ്‌റ്റിനി' എന്ന പുസ്തകത്തിൽ ഷംസുദ്ദീന്റെ മാജിക് പ്രകടനത്തെക്കുറിച്ചു പറയുന്നുണ്ട്. [2]
മാംഗോ ട്രിക്
[തിരുത്തുക]മണ്ണിൽ ഒരു മാങ്ങയണ്ടി കുഴിച്ചിട്ട് കുട്ട വച്ച് മൂടും. കുട്ട മെല്ലെ എടുത്തുയർത്തുമ്പോൾ മാവു മുളച്ചിരിക്കുന്നതായി കാണാം. പിന്നെയും തൈ മണ്ണിൽ നട്ടു. കുട്ടകൊണ്ട് മൂടി പുതപ്പുകൊണ്ട് മൂടും. മാജിക്കിന്റെ മഹത്ത്വം പറഞ്ഞു, കുട്ട പൊക്കുമ്പോൾ വളർച്ചയെത്തിയ നല്ലൊരു തൈമാവ് കാണാം. തൂങ്ങിയാടുന്ന മാങ്ങക്കുല കാട്ടി ഷംസുദ്ദീൻ കാണികളെ ആകർഷിക്കും. ആർക്കും മാങ്ങ വന്ന് പറിച്ചുനോക്കി. കത്തികൊണ്ട് മുറിച്ച് രുചിച്ചു നോക്കാം. ഇന്ത്യയിൽ അവതരിപ്പച്ചു വരുന്ന 'ദ ഗ്രേറ്റ് ഇൻഡ്യൻ റോപ്പ് ട്രിക്ക്' മാതൃകയിലുള്ള ഈ ജാലവിദ്യയിൽ അദ്വിതീയനാണ് ഷംസുദ്ദീൻ. [3]
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം (2014)[4]
അവലംബം
[തിരുത്തുക]- ↑ "Magic". keralaculture. Retrieved ഓഗസ്റ്റ് 14, 2020.
- ↑ "ഗ്രീൻ മാംഗോ ട്രീ ട്രിക്". Archived from the original on 2016-03-04. Retrieved 3 ഡിസംബർ 2014.
{{cite web}}
:|first=
missing|last=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-04-29. Retrieved 2019-04-29.
- ↑ "കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. Archived from the original on 2014-11-30. Retrieved 30 നവംബർ 2014.