ശ്രീവെങ്കടേശ സുപ്രഭാതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രമുഖമായ ഒരു ക്ഷേത്രാചാരമായ പള്ളിയുണർത്തലിനോടനുബന്ധിച്ച് ക്ഷേത്രത്തിലെ ദേവനെ സ്തോത്രങ്ങളും കീർത്തനങ്ങളും കൊണ്ട് ഉണർത്തുന്ന പതിവ് ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലെ ഹിന്ദു ക്ഷേത്രങ്ങളിൽ ഉണ്ട്. ഈ സ്തോത്രങ്ങളിൽ ഏറ്റവും പ്രമുഖമായ സ്ഥാനം നേടിയിട്ടുള്ള ഒരു കീർത്തനമാണ് എം.എസ്. സുബ്ബലക്ഷ്മി ആലപിച്ച് എച്.എം.വി റെക്കോർഡ് ചെയ്ത് പ്രസിദ്ധീകരിച്ച ശ്രീ വെങ്കടേശ്വര സുപ്രഭാതം. [1]

എന്നു തുടങ്ങുന്ന ഈ കീർത്തനം തിരുപ്പതിയിലെ വെങ്കിടേശ്വരന്റെ ഉണർത്തു പാട്ടായിട്ടാണ് രചിക്കപ്പെട്ടിട്ടുള്ളത്. [1]

വിഭാഗങ്ങൾ[തിരുത്തുക]

ഈ കീർത്തനത്തിന് നാലു ഭാഗങ്ങളുണ്ട്.

  1. പള്ളിയുണർത്തൽ
  2. സ്തുതിക്കൽ
  3. ശരണം പ്രാപിക്കൽ
  4. മംഗളാശംസ

ഇതിൽ ഒന്നാമത്തെ ഭാഗമായ "കൗസല്യാ സുപ്രജാരാമ" എന്നു തുടങ്ങുന്ന ഭാഗം ദേവന്റെ പള്ളിയുണർത്തൽ കീർത്തനമാണ്. രണ്ടാമത്തെ ഭാഗമായ സ്തുതിയാണ് "കമലാകുചചൂചുക കുങ്കുമതോ" എന്നു തുടങ്ങുന്ന ഭാഗം. "ഈശാനാം ജഗതോസ്യവെങ്കടപതേ" എന്നു തുടങ്ങുന്ന മൂന്നാം ഭാഗം ശരണം പ്രാപിക്കാനും "ശ്രീകാന്തായ കല്യാണനിഥയോ" എന്നാരംഭിക്കുന്നഭാഗം മംഗളാശംസക്കായും രചിക്കപ്പെട്ടിട്ടുള്ളതാണ്.[1]

രചയിതാവ്[തിരുത്തുക]

ഈ കീർത്തനത്തിന്റെ രചയിതാവാരാണെന്നത് വ്യക്തതയില്ലാത്ത വിവരമാണ്. കാഞ്ചീപുരത്തിൽ ജീവിച്ചിരുന്ന ഹസ്ത്യാദ്രി നാഥൻ(1361 - 1454) എന്ന ഭക്തകവിയാണ് ഇതിന്റെ കർത്താവെന്നു ഒരഭിപ്രായം നിലവിലുണ്ട്. എന്നാൽ കാഞ്ചീപുരത്തുതന്നെ 1430-നടുത്ത് ജീവിച്ചിരുന്ന അനന്താചാര്യൻ എന്ന കവിയാണിതു രചിച്ചതെന്നും മറ്റൊരഭിപ്രായവും ഉണ്ട്.[1]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 1.2 1.3 ശശികുമാർ കല്ലിഡുംബിൽ (06 ഏപ്രിൽ 2014). "സുപ്രഭാതത്തിന് അരനൂറ്റാണ്ട്‌". മാതൃഭൂമി. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-04-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 ഏപ്രിൽ 2014. Check date values in: |date= (help)