ശ്രീനി പട്ടത്താനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീനി പട്ടത്താനം
ശ്രീനി പട്ടത്താനം
ജനനം (1954-06-10) ജൂൺ 10, 1954  (69 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽപോലീസ്, അധ്യാപകൻ, പത്രാധിപർ

കേരളത്തിലെ യുക്തിവാദികൾക്കിടയിൽ പ്രമുഖനാണ് ശ്രീനി പട്ടത്താനം(ജനനം :10 ജൂൺ 1954). നിരീശ്വരവാദി കൂടിയായ ഇദ്ദേഹം യുക്തിവാദവും നിരീശ്വരവാദവും അടിസ്ഥാനമാക്കി പുസ്തകങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

കൊല്ലം ജില്ലയിലെ പട്ടത്താനമാണ് ശ്രീനിയുടെ ജന്മദേശം. ഒരു പോലീസ് കോൺസ്റ്റബിളായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് പ്രൈമറി സ്കൂൾ അധ്യാപകന്റെ ജോലി സ്വീകരിച്ചു. 1980-ൽ പ്രസിദ്ധീകരണം നിലച്ച "രണരേഖ" എന്ന മാസികയുടെ പത്രാധിപരായിരുന്നു. ഇന്ത്യൻ റാഷണലിസ്റ്റ് അസ്സോസിയേഷൻ കേരള ഘടകത്തിന്റെ സെക്രട്ടറിയായിരുന്നു. പിന്നീട് ഈ സംഘടനയിൽ നിന്ന് വേർപെട്ട് , സമാനചിന്താഗതിക്കാരായ ആളുകൾക്കൊപ്പം ഭാരതീയ യുക്തിവാദി സംഘം എന്ന സംഘടന രൂപീകരിച്ചു. യുക്തിരാജ്യം എന്ന പേരിൽ മലയാളത്തിൽ മറ്റൊരു മാസിക പ്രസിദ്ധീകരിക്കാൻ തുടങ്ങി. ഈ ജേണൽ ഭാരതീയ യുക്തിവാദി സംഘം എന്ന സംഘടനയുടെ ഔദ്യോഗിക പ്രസിദ്ധീകരണമാണ്.[1] നിരീശ്വരവാദത്തിനും സ്വതന്ത്രചിന്തയ്ക്കും വേണ്ടിയുള്ള ഒരു ഓൺലൈൻ ഫോറമായ നാസ്തിക് നേഷന്റെ[2] സഹസ്ഥാപകനും പ്രസിഡന്റുമാണ് അദ്ദേഹം.

അന്വേഷണങ്ങൾ[തിരുത്തുക]

2002-ൽ ശ്രീനി പട്ടത്താനം എഴുതിയ "മാതാഅമൃതാനന്ദമയി -ദിവ്യകഥകളും യാഥാർഥ്യവും" എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിനെതുടർന്ന് വള്ളിക്കാവ് ആശ്രമത്തിലെ റസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറിയായ അഭിഭാഷകൻ ഗ്രന്ഥകർത്താവിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ആവശ്യവുമായി ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ സമീപിച്ചിരുന്നു.[3] മതനിന്ദ, അശ്ലീലപ്രസിദ്ധീകരണം, ഗൂഢാലോചന തുടങ്ങിയ ആക്ഷേപങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരുന്നത്. അമൃതാനന്ദമയി മതസ്ഥാപകയോ അവരെ ആരാധിക്കുന്നവർ പ്രത്യേക മതാനുയായികളോ അല്ലെന്നിരിക്കെയാണ് മതനിന്ദ എന്ന ആരോപണം ഉന്നയിക്കപ്പെട്ടത്. ആഭ്യന്തരവകുപ്പിന്റെ ചുമതലയോടെ എ.കെ. ആൻറണി മുഖ്യമന്ത്രിയായിരിക്കെ 2004 മേയിൽ ശ്രീനി പട്ടത്താനത്തെ 295 എ വകുപ്പു ചുമത്തി പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നൽകി. എന്നാൽ വ്യാപകമായ എതിർപ്പുയർന്നതിനെത്തുടർന്ന് പ്രോസിക്യൂട്ട് ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ ക്രമേണ പിന്നോട്ടു പോയി.

കൃതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "യുക്തിരാജ്യം സ്വതന്ത്രചിന്താമാസിക". yuktirajyam.blogspot.in. Retrieved 2017-11-07.
  2. "ZagNews » Atheist forum's office bearers". Archived from the original on 2020-07-26. Retrieved 2017-01-14.
  3. "'വിശുദ്ധ നരക'ത്തിലെ യാഥാർഥ്യം തേടിയ മലയാളിക്ക് പ്രോസിക്യൂഷൻ ഭീഷണി". മാധ്യമം. 2014 ഫെബ്രുവരി 20. Archived from the original on 2014-03-03. Retrieved 2014 ഫെബ്രുവരി 20. {{cite news}}: Check date values in: |accessdate= and |date= (help)
  4. Matha Amritanandamayi: Divya Kathakalum Yatharthyavum (Matha Amritanandamayi: Sacred Stories and Realities): Mass Books, Kollam, Kerala|||.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശ്രീനി_പട്ടത്താനം&oldid=3792108" എന്ന താളിൽനിന്ന് ശേഖരിച്ചത്