ശ്രീദേവി എസ്. കർത്ത
കേരളത്തിലെ കവയിത്രിയും വിവർത്തകയും കഥാകാരിയുമാണ് ശ്രീദേവി എസ്. കർത്ത. വിവർത്തക എന്ന നിലയിലാണ് കൂടുതലറിയപ്പെടുന്നത്.
പത്രപ്രവർത്തകനായിരുന്ന കെ.എസ് കർത്തയുടേയും സർക്കാർ ഉദ്യോഗസ്ഥയായിരുന്ന സരസമ്മയുടേയും മകളാണ്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ പ്രിൻസിപ്പൽ എ.എസ്. സജിത്താണ് ജീവിതപങ്കാളി.
പുസ്തകങ്ങൾ
[തിരുത്തുക]വിവർത്തനങ്ങൾ
[തിരുത്തുക]അന്തരിച്ച മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമും അരുൺ തീവാരിയും സംയുക്തമായി രചിച്ച 'Transcendence My Spiritual Experience with Pramukh Swamiji' എന്ന പുസ്തകം 'കാലാതീതം' എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. മിലൻ കുന്ദേര, സിൽവിയാ പ്ലാത്ത്, ധൻഗോപാൽ മുഖർജി, ഖലീൻ ജിബ്രാൻ, റിൽക്കെ, യാസുനാരി കാവാബാത്ത, കാമു, രബീന്ദ്രനാഥ ടാഗോർ തുടങ്ങി നിരവധി പേരുടെ കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. [1]
കവിതാസമാഹാരം
[തിരുത്തുക]- 'കണ്ടെന്നും അവർ കണ്ടില്ലെന്നും' - 2008-ൽ പ്രസിദ്ധീകരിച്ചു.
കഥാസമാഹാരം
[തിരുത്തുക]- 'വിരൂപി'[2]
അവാർഡുകൾ
[തിരുത്തുക]- 2014-ലെ മികച്ച വിവർത്തകയ്ക്കുള്ള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ http://news.keralakaumudi.com/beta/news.php?NewsId=TkNSUDAwNTg0MzM%3D&xP=Q1lC&xDT=MjAxNS0xMC0wNCAxOToxMzowNw%3D%3D&xD=MQ%3D%3D&cID=MTA
- ↑ "പുഴ ബുക്സ്". Archived from ശ്രീദേവി എസ്. കർത്ത the original on 2016-03-04. Retrieved 2015 ഒക്ടോബർ 08.
{{cite web}}
: Check|url=
value (help); Check date values in:|accessdate=
(help)