ശ്രീജിത്ത് പൊയിൽക്കാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാടകകൃത്ത്/നാടക,ചലച്ചിത്ര സംവിധായകൻ.ഇന്ത്യക്കകത്തും പുറത്തുമായി നിരവധി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.2019 മികച്ച കഥക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ വരി-ദ സെന്റെൻസ് എന്ന ചലച്ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് 2020ൽ മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി.2020 പി.എം ആൻ്റെണി നാടക പുരസ്കാരം 2021 ലെ പി.ജെ ആൻ്റെണി നാടക പുരസ്കാരം,2022 കെ ശിവരാമൻ നാടക പുരസ്കാരം,2022 കണ്ണൂർ നാടക പുരസ്കാരം,2023 ലെ കൊച്ചി കപില നാടക പ്രതിഭ പുരസ്കാരം തുടങ്ങി നാടക രചനക്കും, സംവിധാനത്തിനും നിരവധി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.2024 ൽ റിലീസ് ചെയ്യാൻ പോകുന്ന നജസ്സ് എന്ന ചിത്രത്തിൻ്റെ രചയിതാവും സംവിധായകനും ആണ്.