ശ്രീകാളഹസ്തി ക്ഷേത്രം
ശ്രീകാളഹസ്തി ക്ഷേത്രം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | ശ്രീകാളഹസ്തി |
നിർദ്ദേശാങ്കം | 13°44′58″N 79°41′54″E / 13.74944°N 79.69833°E |
മതവിഭാഗം | ഹിന്ദുയിസം |
ജില്ല | ചിറ്റൂർ |
രാജ്യം | ഇന്ത്യ |
വെബ്സൈറ്റ് | Srikalahasti |
വാസ്തുവിദ്യാ തരം | ദ്രാവിഡം |
ആന്ധ്രാപ്രദേശിലെ കാളഹസ്തി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന ശൈവക്ഷേത്രമാണ് ശ്രീകാളഹസ്തീശ്വര ക്ഷേത്രം. പഞ്ചഭൂതക്ഷേത്രങ്ങളിൽ ഒന്നായ കാളഹസ്തിയിൽ വായുലിംഗമാണ് സ്ഥിതിചെയ്യുന്നത്. ശിവലിംഗത്തിൽ നിന്ന് രക്തം ഒഴുകുന്നത് തടയാനായി കണ്ണപ്പ തന്റെ രണ്ടു കണ്ണുകൾ ഭഗവാന് നൽകാൻ തയ്യാറായ സ്ഥലമാണ് ഇത്. ശിവൻ കണ്ണപ്പനെ ഈ പ്രവൃത്തിയിൽ നിന്നും തടഞ്ഞുനിർത്തി മുക്തി നൽകി. ക്ഷേത്രനഗരമായ തിരുപ്പതിയിൽനിന്നും 36 കിലോമീറ്റർ അകലെയാണ് കാളഹസ്തീശ്വരക്ഷേത്രം. രാഹു-കേതു ക്ഷേത്രം, ദക്ഷിണ കാശി എന്നീ വിശേഷണങ്ങളുമീ ക്ഷേത്രത്തിനുണ്ട്. 5ആം നൂറ്റാണ്ടിലാണ് പ്രധാന ക്ഷേത്രം നിർമിച്ചത്. ചുറ്റമ്പലം 12ആം നൂറ്റാണ്ടിൽ ചോള രാജാക്കന്മാരും, വിജയ നഗര രാജാക്കന്മാരുമാണ് നിർമ്മിച്ചത്. ശിവനെ വായു രൂപത്തിൽ ശ്രീകാളഹസ്തീശ്വരനായി ഇവിടെ ആരാധിച്ചു വരുന്നു. കാളസർപ്പദോഷപൂജ/രാഹുകേതുദോഷനിവാരണപൂജ എന്നിവയാണ് പ്രധാന വഴിപാടുകൾ.
അവലംബം
[തിരുത്തുക]- ↑ "Srikalahasti Temple History". Archived from the original on 2013-12-15. Retrieved 2017-08-06.