ശൃംഗാരപദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കഥകളിയിൽ ഒരു സങ്കേതമാണ് ശൃംഗാരപദം. കാർത്തികത്തിരുനാൾ രാമവർമ്മയുടെ കാലത്തോടുകൂടിയാണ് ശൃംഗാരപദത്തിന് ആട്ടക്കഥയിൽ പ്രാധാന്യം ലഭിച്ചത്. കഥയിൽ ശൃംഗാരപദത്തിന് പ്രത്യേകിച്ച് സ്ഥാനമില്ല. കഥകളിയിൽ ഒരു ചടങ്ങായി മാറുകയാണിത്. ഇരയിമ്മൻതമ്പി, കിളിമാനൂർ വിദ്വാൻ ചെറുണ്ണികോയിത്തമ്പുരാൻ എന്നിവരുടെ കൃതികളിൽ ഒന്നിലധികം ശൃംഗാരപദങ്ങൾ ഉണ്ട്.

പ്രാധാന്യം[തിരുത്തുക]

നടന്റെ അഭിനയപാഠവം കാണിക്കാനുള്ള ഒരു മാർഗ്ഗമാണിത്. നായികാനായകന്മാർ രംഗപ്രവേശനം ചെയ്ത് അവർക്ക് തങ്ങളിൽ ഉള്ള ആഗ്രഹം പരസ്പരം അറിയിക്കുന്നതും ശൃംഗാരലീലകളിൽ ഏർപ്പെടുന്നതും ഇതിന്റെ ഭാഗമായി നടക്കുന്നു. അവർ വസന്തഋതുക്കളേയും മറ്റ് ഉദ്ദീപനഭാവങ്ങളേയും വർണ്ണിക്കുന്നതും ഇതിന്റെ ഭാഗമായാണ്. രാവണൻ, ദുര്യോധനൻ തുടങ്ങിയ കത്തിവേഷങ്ങൾ തിരനോട്ടത്തിനു ശേഷമാണ് ശൃംഗാരപദമാടേണ്ടത്.

"https://ml.wikipedia.org/w/index.php?title=ശൃംഗാരപദം&oldid=2286250" എന്ന താളിൽനിന്ന് ശേഖരിച്ചത്