ശുകസന്ദേശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിൽ നിന്നുണ്ടായിട്ടുള്ള പ്രധാന സംസ്കൃതസന്ദേശകാവ്യങ്ങളിൽ ഒന്നാണ്‌ ലക്ഷ്മീദാസന്റെ ശുകസന്ദേശം. ഒരു വിദേശസഞ്ചാരം കഴിഞ്ഞാണ് കവി ശുകസന്ദേശം നിർമ്മിച്ചതെന്നും കവിതന്നെയാണു് നായകൻ എന്നും വരവർണ്ണിന്യാദി വ്യാഖ്യകളിൽ തുറന്നു പ്രസ്താവിച്ചിട്ടുള്ളതായി ഉള്ളൂർ വിലയിരുത്തുന്നു. [1]ഈ കൃതിയിൽ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തെ വർണ്ണിക്കുന്നുമുണ്ടു്. ചരിത്രസംബന്ധമായി ഈ കൃതിയുടെ പൂർവ്വഭാഗത്തിൽനിന്നു നമുക്കു നിരവധി അമൂല്യങ്ങളായ അറിവുകൾ ലഭിക്കുന്നതായി നിരൂപകർ വിലയിരുത്തിയിട്ടുണ്ട്. സ്വഭാവഗംഭീരമായ രചനാവൈഭവംകൊണ്ടും അനുവാചകന്മാർക്ക് അവരുടെ ബുദ്ധിശക്തിക്കനുഗുണമായി സമുല്ലസിക്കുന്ന അർത്ഥസൗന്ദര്യംകൊണ്ടും ഹൃദയങ്ഗമമായ ശബ്ദാർത്ഥാലങ്കാരപൌഷ്കല്യം കൊണ്ടും ശുകസന്ദേശം സർവ്വതിശായിയായ രാമണീയകകാഷ്ഠയെ അധിഷ്ഠാനം ചെയ്യുന്നു എന്നു പി. എസ്സ്. അനന്തനാരായണശാസ്ത്രി പ്രസ്താവിച്ചിട്ടുണ്ട്.

കാലം[തിരുത്തുക]

എന്നതാണു് ശുകസന്ദേശത്തിലെ പ്രഥമശ്ലോകം. ഈ ശ്ലോകത്തിലെ ʻʻലക്ഷ്മ്യാ രങ്ഗേˮ എന്ന ഭാഗം കലിവർഷസംഖ്യയെ കുറിക്കുന്നതാണെന്നു വിചാരിച്ചു ചിലർ ക്രി.പി. 112-ലാണ് പ്രസ്തുതഗ്രന്ഥത്തിന്റെ നിർമ്മാണം എന്നും ʻʻദൂരനീതസ്സതസ്യാഃˮ എന്ന ഭാഗം കലിദിനസംഖ്യയെ കുറിക്കുന്നു എന്നു സങ്കല്പിച്ചു കൊണ്ടു മറ്റു ചിലർ കൊല്ലം 666-ൽ ആണു് അതിന്റെ രചനയെന്നും വാദിക്കുന്നു. ഈ രണ്ടു പക്ഷവും ശരിയല്ല എന്നും ക്രി.പി. പത്താം ശതകത്തിലോ പതിനൊന്നാം ശതകത്തിലോ ഉള്ള ഒരു കൃതിയായിരിക്കും ശുകസന്ദേശം എന്നാണ് ഉള്ളൂരിന്റെ അഭിപ്രായം.

വ്യാഖ്യാനം[തിരുത്തുക]

ശുകസന്ദേശത്തിന്റെ വ്യാഖ്യാനങ്ങളിൽ പ്രഥമസ്ഥാനത്തെ അർഹിക്കുന്നതു കോഴിക്കോട്ടു പടിഞ്ഞാറേക്കോവിലകത്തു മാനവേദരാജാവിന്റെ വിലാസിനിയാണ്.


ശുകസന്ദേശത്തിനു വരവർണ്ണിനിയെന്ന വ്യാഖ്യാനം രചിച്ച ധർമ്മഗുപ്തൻ, സന്ദേശകാവ്യത്തിൽ കവി പന്ത്രണ്ടുവിഷയങ്ങളിൽ മനസ്സിരുത്തേണ്ടതുണ്ടെന്നും ആ വിഷയങ്ങൾ (1) ആദികാവ്യം (2) ദൌത്യയോജനം (3) പ്രത്യങ്ഗവർണ്ണനം (4) പ്രാപ്യദേശവർണ്ണനം (5) മന്ദിരാഭിജ്ഞാനം (6) പ്രിയാസന്നിവേശവിമർശനം (7) അന്യരൂപതാപത്തിസംഭാവന (8) അവസ്ഥാവികല്പനങ്ങൾ (9) വചനാരംഭം (10) സന്ദേശവചനം (11) അഭിജ്ഞാനദാനം (12) പ്രമേയപരിനിഷ്ഠാപനം എന്നിവയാണെന്നും വിവരിച്ചിട്ടുണ്ടു്.

വാസുദേവശിഷ്യനായ ഗൌരീദാസന്റെ ചിന്താതിലകമാണു് മൂന്നാമത്തെ വ്യാഖ്യാനം. അതു് ഇങ്ങനെ ആരംഭിക്കുന്നു.

ഇതു കൂടാതെ വടക്കുംകൂർ ഭാഷാശുകസന്ദേശത്തിനും വ്യാഖ്യാനം രചിച്ചിട്ടുണ്ട്. ശ്ലോകങ്ങളുടെ വ്യാഖ്യാനം മാത്രമല്ല ഇതിലുള്ളത്‌ എന്നതാണ്‌. സന്ദേശകാവ്യങ്ങളിൽ, സന്ദേശവുമായി പോകുമ്പോൾ മാർഗ്ഗമധ്യേയുള്ള പല സ്ഥലങ്ങളുടേയും, പ്രത്യേകിച്ച്‌ അമ്പലങ്ങൾ, രാജകൊട്ടാരങ്ങൾ, ഉദ്യാനങ്ങൾ അതത്‌ സ്ഥലങ്ങളിലെ ഭൂമിശസ്ത്രം എന്നിവയെയും പരിചയപ്പെടുത്തുക പതിവാണല്ലോ. അങ്ങനെയുള്ള സന്ദർഭങ്ങളിൽ വ്യാഖ്യാതാവ്‌ ദേശചരിത്രങ്ങളും, ഐതിഹ്യങ്ങളും പ്രതിപാദ്യവിഷയമാക്കിയിട്ടുണ്ട്‌. മൂലവും ചേർത്താണ്‌ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നൊരു മേന്മയും ഇതിനുണ്ട്‌.

അവലംബം[തിരുത്തുക]

  1. "സംസ്കൃതസാഹിത്യം". കേരളസാഹിത്യചരിത്രം. സായാഹ്ന. ശേഖരിച്ചത് 2014 ജനുവരി 25. |first= missing |last= (help); Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ശുകസന്ദേശം&oldid=3091636" എന്ന താളിൽനിന്ന് ശേഖരിച്ചത്