ശീതൾ സാഥെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഗായികയും കവിയും ദളിത് ആക്റ്റിവിസ്റ്റുമാണ് ശീതൾ സാഥെ . കബീർ കലാ മഞ്ച് എന്ന സാംസ്കാരിക പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. നക്സലൈറ്റ് എന്ന് ആരോപിക്കപ്പെട്ട് 2011 മേയിൽ മുംബൈയിൽ തീവ്ര വാദ വിരുദ്ധ സേന അറസ്റ്റ് ചെയ്യാൻ ശ്രമിച്ചിരുന്നു. പിന്നീട്ഒളിവിൽ പോയ ഇവർ 2013 ൽ പോലീസിനു കീഴടങ്ങി.[1] [2] ഭർത്താവ് സച്ചിൻ മാലിയും കബീർ കലാ മഞ്ച് പ്രവർത്തകനാണ്.[3]

ജീവിതരേഖ[തിരുത്തുക]

മുംബൈ കസേവാഡി ചേരി സ്വദേശിയായ സന്ധ്യയുടെ മകളാണ്. പിതാവ് മരിച്ചു. കുട്ടിക്കാലം മുതലേ കലാപ്രവർത്തനങ്ങളിൽ മികവു കാട്ടി. മുംബൈ ഫെർഗ്യൂസൺ കോളേജിൽ നിന്ന് കോമേഴ്സിൽ ബിരുദാനന്ദര ബിരുദം നേടിയിട്ടുണ്ട്. ആനന്ദ് പട്‌വർദ്ധൻ സംവിധാനം ചെയ്ത ജയ് ഭീം കോമ്രേഡ് എന്ന ഡോക്യുമെന്ററിയിൽ കബീർ കലാ മഞ്ച് പ്രവർത്തനങ്ങളും ശീതളിന്റെ ഗാനങ്ങളും ഉണ്ട്. [4] [5]

അവലംബം[തിരുത്തുക]

  1. Former FC girl student, now wanted for ‘Maoist’ links, 2014-03-05
  2. The thin line between dissent and rebellion : Why is a radical Dalit cultural group and its members being persecuted in Maharashtra?, 2014-03-05
  3. Two activists suspected to be naxals by ATS surrender near Vidhan Bhavan, 2014-03-05
  4. A film with a difference, 2014-03-05
  5. A Song that will be Sung, 2014-03-05
"https://ml.wikipedia.org/w/index.php?title=ശീതൾ_സാഥെ&oldid=1926986" എന്ന താളിൽനിന്ന് ശേഖരിച്ചത്