ശിവ്‌രി കോട്ട
ശിവ്‌രി കോട്ട | |
---|---|
शिवडी किल्ला | |
അടിസ്ഥാന വിവരങ്ങൾ | |
തരം | കോട്ട |
സ്ഥാനം | ശിവ്‌രി, മുംബൈ |
പദ്ധതി അവസാനിച്ച ദിവസം | 1680 |
ഇടപാടുകാരൻ | ബ്രിട്ടീഷ് |
ഉടമസ്ഥത | പുരാവസ്തു വകുപ്പ് |
മുംബൈയുടെ ഒരു നഗരപ്രാന്തപ്രദേശമായ ശിവ്‌രിയിൽ ഉള്ള ഒരു കോട്ടയാണ് ശിവ്‌രി കോട്ട (മറാഠി: शिवडी किल्ला). 1680 ൽ ബ്രിട്ടീഷുകാർ മുംബൈ തുറമുഖത്തെ നിരീക്ഷിക്കുവാനായി പണികഴിപ്പിച്ച ഈ കോട്ട ഒരു കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്നു[1].
ചരിത്രം
[തിരുത്തുക]പതിനെട്ടാം നൂറ്റാണ്ട് വരെ മുംബൈയുടെ സ്ഥാനത്ത് പല ചെറു ദ്വീപുകളായിരുന്നു. ഇതിൽ പരേൽ ദ്വീപിന്റെ ഭാഗമായിരുന്നു ഈ കോട്ട. 1661-ൽ പോർച്ചുഗീസ് രാജാവിന്റെ പുത്രി ബ്രാഗൻസായിലെ കാതറീനിനെ ബ്രിട്ടണിലെ ചാൾസ് രണ്ടാമൻ രാജാവ് വിവാഹം ചെയ്തപ്പോൾ സ്ത്രീധനമായി ബോംബെയിലെ മാഹിം ഉൾപ്പെടെയുള്ള ഏഴ് ദ്വീപുകൾ പോർച്ചുഗീസുകാർ ബ്രിട്ടനു കൈമാറി. മുഗളന്മാരുമായി സന്ധിയിലായിരുന്ന ആഫ്രിക്കൻ വംശജരായ സിദ്ദികൾ പല തവണ മുംബൈ ആക്രമിച്ചു. അവരെ ചെറുക്കുവാനായി പണിത കോട്ടകളിലൊന്നാണ് ഈ കോട്ട. ഒരു സുബേദാറുടെ കീഴിൽ 50 ശിപായിമാർ ഈ കോട്ടയിലെ ക്യാമ്പിലുണ്ടായിരുന്നു. എട്ട് മുതൽ പത്ത് പീരങ്കികളുമുണ്ടായിരുന്നു.
1689 ൽ സിദ്ദി ജനറലായ യാദി സകത്തിന്റെ നേതൃത്വത്തിൽ 20,000 സൈനികരുടെ സൈന്യം മുംബൈ ആക്രമിച്ചു. അവർ ആദ്യം ശിവ്‌രി കോട്ടയും[2] മസഗാവ് കോട്ടയും തുടർന്ന് മാഹിം പട്ടണവും കീഴടക്കി. 1768-ൽ ബ്രിട്ടീഷുകാർ ഇത് പുതുക്കിപ്പണിയുകയുണ്ടായി. 1772 ൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന പോർച്ചുഗീസ് ആക്രമണത്തിനെതിരേയുള്ള പ്രതിരോധത്തിൽ ശിവ്‌രി കോട്ടയും പങ്കെടുത്തിരുന്നു.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം മുംബൈ പോർട്ട് ട്രസ്റ്റ് ഇതിനെ ഒരു സംഭരണശാലയായി ഉപയോഗിച്ചിരുന്നു. പിന്നീട് ഈ കോട്ട പുരാവസ്തു വകുപ്പ് ഏറ്റെടുത്തു[2].
നിർമ്മിതി
[തിരുത്തുക]പ്രധാനമായും ഈ കോട്ട പ്രതിരോധത്തിനായി നിർമിച്ചതാണ്. ചുറ്റിലും ഉള്ള ഉയർന്ന കൽഭിത്തികൾ കൂടാതെ സംരക്ഷണത്തിനായി അകത്ത് വലയം പോലെ ഒരു മതിൽക്കെട്ട് കൂടിയുണ്ട്. 60 മീറ്റർ (197 അടി) ഉയരമുള്ള ഒരു കുന്നിൻ ചെരുവിലാണ് സ്ഥിതി ചെയ്യുന്നത്. കരിങ്കൽ നിർമ്മിതമായ പ്രവേശന കവാടം ഒരു മുറ്റത്തേക്കു നയിക്കുന്നു. പ്രധാന കവാടത്തിൽ നിന്ന് നേരിട്ടുള്ള ആക്രമണം തടയുന്നതിനായി അകത്തെ പ്രവേശന കവാടങ്ങൾ ലംബമായി പണിതിരിക്കുന്നു.[3]
അവലംബം
[തിരുത്തുക]- ↑ "Fortifying Mumbai Tourism". Hindustan Times. HT Media Ltd. 16 January 2006. p. 2.
{{cite news}}
:|access-date=
requires|url=
(help) - ↑ 2.0 2.1 http://indianexpress.com/article/cities/mumbai/revisiting-the-forgotten-forts-part-3-govt-to-develop-mughal-era-british-fort-in-south-mumbai/
- ↑ "Sewri Fort". Mumbai Mirror. Times Group. 7 November 2007. Archived from the original on 2007-10-24. Retrieved 20 September 2008.
ചിത്രശാല
[തിരുത്തുക]-
ശിവ്‌രി ഫോർട്ട് റോഡിൽ നിന്നും കോട്ടയിലേക്കുള്ള വഴി
-
കോട്ടയുടെ ചുറ്റുമതിൽ
-
കോട്ടയിലേക്കുള്ള പടവുകൾ
-
കോട്ടക്കുള്ളിലേക്കുള്ള കവാടം. ഇതിലേ കടന്ന് 90 ഡിഗ്രി വലത്തേക്ക് തിരിഞ്ഞാണ് കോട്ടയിലേക്കുള്ള പ്രവേശനം.
-
ചുറ്റുമതിലിനുള്ളിലായി നിലകൊള്ളുന്ന കോട്ട
-
കോട്ടയുടെ ഉൾഭാഗം
-
കോട്ടയുടെ ഉൾഭാഗം
-
കോട്ടയുടെ ഉൾഭാഗം
-
ഉൾക്കടലിന്റെ വശത്തുള്ള കോട്ടമതിൽ
-
കൊത്തളങ്ങൾ
-
കോട്ടയുടെ മുകൾഭാഗം
-
ചുവരെഴുത്തുകൾ
-
ഫ്ലെമിംഗോ പക്ഷികൾ, കോട്ടക്ക് സമീപമുള്ള ഉൾക്കടൽ പ്രദേശത്ത്.