മസഗാവ് കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മസഗാവ് കോട്ട
माज़गाव किल्ला
Map
അടിസ്ഥാന വിവരങ്ങൾ
തരംകോട്ട
സ്ഥാനംമസഗാവ്, മുംബൈ
പദ്ധതി അവസാനിച്ച ദിവസം1680
Demolished8 ജൂൺ 1690
ഇടപാടുകാരൻബ്രിട്ടീഷ്

1680 ൽ ബോംബെയിൽ (ഇന്നത്തെ മുംബൈ) ബ്രിട്ടീഷുകാർ പണികഴിപ്പിച്ച ഒരു കോട്ടയായിരുന്നു മസഗാവ് കോട്ട. 1690 ജൂണിൽ സിദ്ദി ജനറൽ യാകുത് ഖാൻ ഈ കോട്ട നശിപ്പിച്ചു. ഇന്നത്തെ ജോസഫ് ബാപ്റ്റിസ്റ്റ ഗാർഡൻ നിലനിൽക്കുന്നത് ഈ കോട്ടയുടെ സ്ഥാനത്താണ്. ഡോക്‌യാർഡ് റോഡ് റെയിൽവേ സ്റ്റേഷന് സമീപം ഭണ്ഡാർവാഡ കുന്നിൻ മുകളിലാണിത് [1].

ചരിത്രം[തിരുത്തുക]

പതിനെട്ടാം നൂറ്റാണ്ട് വരെ മുംബൈയുടെ സ്ഥാനത്ത് പല ചെറു ദ്വീപുകളായിരുന്നു. ഇതിൽ മസഗാവ് ദ്വീപിന്റെ ഭാഗമായിരുന്നു ഈ കോട്ട. 1661-ൽ പോർച്ചുഗീസ് രാജാവിന്റെ പുത്രി ബ്രാഗൻസായിലെ കാതറീനിനെ ബ്രിട്ടണിലെ ചാൾസ് രണ്ടാമൻ രാജാവ് വിവാഹം ചെയ്തപ്പോൾ സ്ത്രീധനമായി ബോംബെയിലെ ഏഴ് ദ്വീപുകൾ പോർച്ചുഗീസുകാർ ബ്രിട്ടനു കൈമാറി. മുഗളന്മാരുമായി സന്ധിയിലായിരുന്ന ആഫ്രിക്കൻ വംശജരായ സിദ്ദികൾ പല തവണ മുംബൈ ആക്രമിച്ചു. അവരെ ചെറുക്കുവാനായി പണിത കോട്ടകളിലൊന്നാണ് ഈ കോട്ട. 1689 ൽ സിദ്ദി ജനറലായ യാദി സകത്തിന്റെ നേതൃത്വത്തിൽ 20,000 സൈനികരുടെ സൈന്യം മുംബൈ ആക്രമിച്ചു. അവർ ആദ്യം ശിവ്‌രി കോട്ടയും[2] മസഗാവ് കോട്ടയും തുടർന്ന് മാഹിം പട്ടണവും കീഴടക്കി. 1689 ഏപ്രിലിൽ, സിദ്ധികൾ ബ്രിട്ടീഷുകാരെ ആക്രമിച്ച് തെക്ക് ഭാഗത്തേയ്ക്ക് ഒതുക്കി. ബ്രിട്ടീഷ് ഗവർണർ സർ ജോൺ ചൈൽഡ് മുഗൾ ഔറംഗസേബിനോട് സാകതിനെ നിയന്ത്രിക്കുവാൻ അഭ്യർത്ഥിച്ചു. 1690 ഫെബ്രുവരിയിൽ മുഗൾ ചക്രവർത്തി 1.5 ലക്ഷം രൂപ (150,000) (2008 ൽ ഒരു ബില്ല്യൺ ഡോളർ) സ്വീകരിച്ച് ജോൺ ചൈൽഡിനെ പുറത്താക്കാം എന്ന വ്യവസ്ഥയിൽ ആക്രമണം അവസാനിപ്പിച്ചു. ഈ ധാരണയിൽ കുപിതനായ സാകത് മസഗാവ് കോട്ടയെ നശിപ്പിച്ച ശേഷം 1690 ജൂൺ 8 ന് തന്റെ സൈന്യത്തെ പിൻവലിച്ചു.

1884-ൽ ബ്രിട്ടീഷുകാർ ഭണ്ഡാർവാഡ കുന്നിനെ ഒരു പ്രധാന ജലസംഭരണമായി വികസിപ്പിച്ചു. ഇത് ദക്ഷിണ മുംബൈ, സെൻട്രൽ മുംബൈ എന്നിവിടങ്ങളിലേക്ക് വെള്ളം നൽകുന്നു. ഇന്ന് ജോസഫ് ബാപ്റ്റിസ്റ്റ ഗാർഡൻ സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്താണ്. മസഗാവ് ഗാർഡൻസ് എന്നും ഇത് അറിയപ്പെടുന്നു. സ്വാതന്ത്ര്യസമരസേനാനിയും ബാല ഗംഗാധര തിലകിന്റെ അടുത്ത അനുയായിയുമായിരുന്ന ജോസഫ് ബാപ്റ്റിസ്റ്റയുടെ പേരിലാണ് ഈ ഉദ്യാനം.

അവലംബം[തിരുത്തുക]

  1. Nandgaonkar, Satish (2003-03-22). "Mazgaon fort was blown to pieces – 313 years ago". Indian Express. Express Group. Archived from the original on 2003-04-12. Retrieved 2008-09-20.
  2. http://indianexpress.com/article/cities/mumbai/revisiting-the-forgotten-forts-part-3-govt-to-develop-mughal-era-british-fort-in-south-mumbai/
"https://ml.wikipedia.org/w/index.php?title=മസഗാവ്_കോട്ട&oldid=3263651" എന്ന താളിൽനിന്ന് ശേഖരിച്ചത്