ശിഖ ശർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശിഖ ശർമ്മ
ജനനംനവംബർ 19, 1958
ദേശീയതഇന്ത്യൻ
തൊഴിൽബാങ്കർ
തൊഴിലുടമആക്സിസ് ബാങ്ക്

ആക്സിസ് ബാങ്കിന്റെ സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമാണ് ശിഖ ശർമ്മ (ജനനം: നവംബർ 19, 1958). 2006 മുതൽ ആക്സിസ് ബാങ്കിൽ പ്രവർത്തിച്ചു വരുന്നു.

ജീവിതരേഖ[തിരുത്തുക]

1958 നവംബർ 19ന് ജനിച്ചു.[1] അച്ഛൻ ഒരു സൈനിക ഉദ്യോഗസ്ഥൻ ആയിരുന്നു.[2] ഡൽഹിയിലെ ലോറെറ്റോ കോൺവെന്റിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.[3] ഡൽഹിയിലെ ശ്രീറാം കോളേജിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്നും എം.ബി.എയും കരസ്ഥമാക്കി. ടാറ്റ ഇൻടറാക്ടീവ് സിസ്റ്റത്തിന്റെ മുൻ സി.ഇ.ഒയായ സഞ്ജയ് ശർമ്മയാണ് ഭർത്താവ്.[4] 1980 മുതൽ 2006 വരെ ഐ.സി.ഐ.സി.ഐ ബാങ്കിൽ സേവനമനുഷ്ഠിച്ചു. ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൻ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ സി.ഇ.ഒ ആയിരുന്നു. 2006 മുതൽ ആക്സിസ് ബാങ്കിൽ പ്രവർത്തിച്ചു തുടങ്ങി.

നേട്ടങ്ങൾ[തിരുത്തുക]

 • ഫോർച്യൂൺ മാസികയുടെ സാമ്പത്തിക രംഗത്തെ മികച്ച 50 വനിതകളിൽ ഒരാൾ (2011)[5]
 • ഇന്ത്യ ടുഡെയുടെ സാമ്പത്തിക രംഗത്തെ മികച്ച വനിത (2012)[6]
 • ഇന്ത്യൻ എക്സ്പ്രസിന്റെ സാമ്പത്തിക രംഗത്തെ മികച്ച വനിത (2012)[7]
 • ഫോബ്‌സ് മാസികയുടെ സാമ്പത്തിക രംഗത്തെ മികച്ച വനിത (2012)[8]

പുരസ്കാരങ്ങൾ[തിരുത്തുക]

 • ബിസിനസ് സ്റ്റാൻഡേർഡിന്റെ ബാങ്കർ ഓഫ് ദി ഇയർ (2014 - 15)[9]
 • ടാറ്റ കോർപ്പറേറ്റ് ലീഡർഷിപ്പ് അവാർഡ് (2014)[10]
 • ബിസിനസ് ടുഡെയുടെ ഇന്ത്യയിലെ മികച്ച വനിതാ സി.ഇ.ഒയ്ക്കുള്ള അവാർഡ്[11]
 • ബിസിനസ് വേൾഡിന്റെ ബാങ്കർ ഓഫ് ദി ഇയർ (2012)[12]
 • ഇക്കോണമിക് ടൈംസിന്റെ ബിസിനസ് വുമൺ ഓഫ് ദി ഇയർ (2008)[13]
 • ബിസിനസ് ടുഡെയുടെ ഹാൾ ഓഫ് ഫെയിം (2011)[14]
 • സി.എൻ.ബി.സി ടിവിയുടെ 18-ാമത് ബിസിനസ് ലീഡർ അവാർഡ്[15]

അവലംബം[തിരുത്തുക]

 1. http://www.livemint.com/Leisure/9jXICHU4eVtCcWI5DHh69I/Shikha-Sharma--The-liberal-banker.html
 2. http://www.businesstoday.in/magazine/special/most-powerful-women-in-business-2011-shikha-sharma/story/18322.html
 3. economictimes.indiatimes.com/features/the-leisure-lounge/prudent-gleanings-shikha-sharmas-success-story/articleshow/3532276.cms
 4. www.dnaindia.com/lifestyle/report-head-to-head-1269059
 5. "Shikha Sharma" (PDF). NASSCOM. 2012. ശേഖരിച്ചത് 27 January 2014.
 6. "25 power women and their inspiring stories". India Today. 9 May 2012. ശേഖരിച്ചത് 27 January 2014.
 7. "Most Powerful Women". Business Today. August 2013. ശേഖരിച്ചത് 27 January 2014.
 8. "Asia's Women In The Mix, 2013: The Year's Top 50 for Achievement In Business". Forbes. 27 February 2013. ശേഖരിച്ചത് 27 January 2014.
 9. "BS Banker of the Year is Shikha Sharma". ശേഖരിച്ചത് 2016-02-09.
 10. "AIMA - JRD TATA Corporate Leadership Award 2014". www.aima.in. ശേഖരിച്ചത് 2016-02-09.
 11. "Business Today listing of India's Best CEOs in 2013". www.businesstoday.in. ശേഖരിച്ചത് 2016-02-09.
 12. "MAGNA AWARDS 2012". Business World. 8 January 2013. ശേഖരിച്ചത് 27 January 2014.
 13. "Shikha Sharma" (PDF). NASSCOM. 2012. ശേഖരിച്ചത് 27 January 2014.
 14. "Shikha Sharma" (PDF). NASSCOM. 2012. ശേഖരിച്ചത് 27 January 2014.
 15. "Shikha Sharma" (PDF). NASSCOM. 2012. ശേഖരിച്ചത് 27 January 2014.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശിഖ_ശർമ്മ&oldid=3198259" എന്ന താളിൽനിന്ന് ശേഖരിച്ചത്