എം.കെ. ശങ്കരൻ നമ്പൂതിരി
Sankaran Namboodiri | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | പെരുമ്പാവൂർ |
ഉത്ഭവം | കൊച്ചി |
വിഭാഗങ്ങൾ | കർണാടക ശാസ്ത്രീയസംഗീതം, ചലച്ചിത്രപിന്നണി |
തൊഴിൽ(കൾ) | ഗായകൻ |
വർഷങ്ങളായി സജീവം | 1980-present |
മലയാളിയായ ചലച്ചിത്രപിന്നണിഗായകനും കർണാടക ശാസ്ത്രീയസംഗീതജ്ഞനുമാണ് എം.കെ. ശങ്കരൻ നമ്പൂതിരി (ജനനം: 1971).
ജീവിതരേഖ
[തിരുത്തുക]എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ കഥകളി നടനും ഗായകനുമായ കൃഷ്ണൻ നമ്പൂതിരിയുടെയും അദിതി അന്തർജനത്തിന്റെയും ഇളയ മകനായി 1971-ൽ ജനിച്ചു. ചെറിയ കൃഷ്ണൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി എന്നിവരാണ് സഹോദരന്മാർ. ബാലപ്രതിഭയെന്ന നിലയിൽ കുട്ടിക്കാലത്തേ സംഗീത രംഗത്ത് സജീവമായി. 1982 മുതൽ 85 വരെ നാലു വർഷം തുടർച്ചയായി കേരള സ്കൂൾ കലോത്സവത്തിൽ കർണാടക സംഗീത മത്സരത്തിൽ വിജയിയായിരുന്നു. മഹാത്മാഗാന്ധി സർവകലാശാല കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. സംഗീതത്തിൽ ബിരുദാനന്ദര ബിരുദം നേടി.[1]
പെരുമ്പാവൂർ രവീന്ദ്രനാഥ്, ടി.വി. ഗോപാലകൃഷ്ണൻ, മാവേലിക്കര ആർ. പ്രഭാകര വർമ്മ, പാലക്കാട് കെ.വി. നാരായണ സ്വാമി എന്നിവരുടെ പക്കൽ സംഗീതം അഭ്യസിച്ചു. പതിനൊന്ന് വയസ്സു മുതൽ കച്ചേരികൾ അവതരിപ്പിച്ചു തുടങ്ങി.
ചലച്ചിത്രഗാനങ്ങൾ
[തിരുത്തുക]വർഷം | ഗാനം | ചിത്രം | സംഗീതം |
---|---|---|---|
2006 | കഥകളി പദം | വടക്കും നാഥൻ | രവീന്ദ്രൻ |
2006 | ചക്കനി രാജ ... | മധുചന്ദ്രലേഖ | എം. ജയചന്ദ്രൻ |
2007 | അഴകാർന്ന ... | കനക സിംഹാസനം | എം. ജയചന്ദ്രൻ |
2007 | ചിറ്റാറ്റിൻ കാവിൽ ... | നിവേദ്യം | എം. ജയചന്ദ്രൻ |
2007 | പാൽകടലിലുയരും പരമാനന്ദമേ | റോമിയോ | അലക്സ് പോൾ |
2008 | വിധിയിൽ | സ്വർണ്ണം | മോഹൻ സിതാര |
2012 | സൊഗസുഗാ | നീരാജനം | ത്യാഗരാജ |
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സംഗീത നാടക അക്കാദമി കലാശ്രീ പുരസ്കാരം (2013)[2]
- യുവകലാഭാരതി പുരസ്കാരം
അവലംബം
[തിരുത്തുക]- ↑ PREMA MANMADHAN (January 6, 2012). "Rooted in the classical". The Hindu. Retrieved 2013 നവംബർ 10.
{{cite news}}
: Check date values in:|accessdate=
(help) - ↑ "സംഗീതനാടക അക്കാദമി കലാശ്രീ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". മാതൃഭൂമി. 2013 നവംബർ 10. Archived from the original on 2013-11-10. Retrieved 2013 നവംബർ 10.
{{cite news}}
: Check date values in:|accessdate=
and|date=
(help)
അധിക വായനയ്ക്ക്
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]- വെബ്സൈറ്റ് [1] Archived 2013-05-15 at the Wayback Machine.