വർഗ്ഗം:സ്റ്റാർ വാർസ്
സ്റ്റാർ വാർസ് : ദി ഫോഴ്സ് അവെകെൻസ്
സ്റ്റാർ വാർസ് : ദി ഫോഴ്സ് അവെകെൻസ് (സ്റ്റാർ വാർസ് : എപ്പിസോഡ് 7 - ദി ഫോഴ്സ് അവെകെൻസ് എന്നും അറിയപ്പെടുന്നു ) ഒരു 2015 അമേരിക്കൻ സ്പേസ് ഓപ്പറ സിനിമയാണ്. ഇത് രചിച്ചതും സംവിധാനം ചെയ്തതും J.J.ഏബ്രാംസ് ആണ്. സ്റ്റാർ വാർസ് പരമ്പരയിലെ ഏഴാമത്തെ ചിത്രമായ ഫോഴ്സ് അവെകെൻസ് റിട്ടേൺ ഓഫ് ദി ജെഡൈ (1983) യുടെ നേരിട്ടുള്ള പിന്തുടർച്ചയാണ്. ഹാരിസൺ ഫോർഡ്, മാർക് ഹാമിൽ, ക്യാരീ ഫിഷർ, ആഡം ഡ്രൈവർ, ഡെയ്സി റിഡ്‌ലി, ജോൺ ബോയേഗാ, ഓസ്കാർ ഐസക്, ലുപിറ്റ ന്യോങ്ങോ, ആൻഡി സെർകിസ്, ഡോംൾ ഗ്ളീസൺ, ആന്തണി ഡാനിയേൽസ്, പീറ്റർ മെയ്‌ഹ്യൂ, മാക്സ് വോൺ സിഡോ എന്നിവർ മുഖ്യവേഷങ്ങളിൽ എത്തുന്ന സിനിമ നിർമിച്ചത് ലൂക്കാസ്ഫിലിംസും ബാഡ് റോബോട്ട് പ്രൊഡക്ഷന്സും ചേർന്നാണ്. സ്റ്റാർ വാർസിന്റെ സൃഷ്ടാവ് ജോർജ് ലൂക്കാസ് ഇടപെടാത്ത ആദ്യത്തെ സ്റ്റാർ വാർസ് ചിത്രമാണ് ദി ഫോഴ്സ് അവെകെൻസ്. റിട്ടേൺ ഓഫ് ദി ജെഡൈക്ക് 30 വർഷത്തിന് ശേഷം നടക്കുന്ന സിനിമ റേ, ഫിൻ, പോ ഡാമേറോൺ എന്നിവർ മഹാനായ ലൂക്ക് സ്കൈവാക്കറിനെ അന്വേഷിക്കുന്നതാണ് കഥ. ഇവർ റെസിസ്റ്റൻസിന്റെ കൂടെ ഗാലക്ടിക് എമ്പ്അയറിന്റെ പിന്തുടർച്ചക്കാരായ റെബെൽ അല്ലിയൻസിലെ കയ്ലോ റെന്നിനെതിരെയും ഫസ്റ്റ് ഓർഡറിനെതിരെയും പോരാടുന്നു.
ലോകസിനിമ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായാണ് ദി ഫോഴ്സ് അവെകെൻസിനെ കണക്കാക്കുന്നത്. ലോകസിനിമയിൽ ഏറ്റവും കൂടുതൽ റെക്കോർഡുകൾ സ്ഥാപിച്ച ദി ഫോഴ്സ് അവെകെൻസ് ഒരു വമ്പിച്ച ബോക്സ് ഓഫീസ് വിജയമായിരുന്നു. 2. 068 ശതകോടി ഡോളർ നേടിയ സിനിമ സിനിമാചരിത്രത്തിലെ മൂന്നാമത് ഏറ്റവും കൂടുതൽ പണം നേടിയ സിനിമയാണ്.
"സ്റ്റാർ വാർസ്" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ 4 താളുകളുള്ളതിൽ 4 എണ്ണം താഴെ നൽകിയിരിക്കുന്നു.