വൈ.എം.സി.എ.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യംങ് മാൻസ് ക്രിസ്ത്യൻ അസോസിയേഷൻ (YMCA)
വിഭാഗംസമൂഹം
പ്രദേശംസാർവ്വദേശീയം
മുഖ്യകാര്യാലയംജനീവ, സ്വിറ്റ്സർലണ്ട്
സ്ഥാപകൻജോർജ്ജ് വില്യംസ്
ഉത്ഭവം1844
ലണ്ടൻ, യുണൈറ്റഡ് കിംങ്ഡം
വെബ്സൈറ്റ്www.YMCA.int

ഒരു സാർവ്വദേശീയ സംഘടനയാണ് വൈ.എം.സി.എ (YMCA) എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന യങ് മാൻസ് ക്രിസ്ത്യൻ അസോസിയേഷൻ 125 ദേശീയ അസോസിയേഷനുകളിലായി 58 ദശലക്ഷത്തിൽപ്പരം അംഗങ്ങൾ ഈ സംഘടനയിലുണ്ട്.[1] ആരോഗ്യകരമായ ശരീരത്തിനും മനസ്സിനും ആത്മാവിനും വേണ്ടി ക്രൈസ്തവ മൂല്യങ്ങൾ പാലിക്കുന്നവരുടെ സംഘമെന്ന നിലയിൽ 1844 ജൂൺ 6 നു ലണ്ടനിലാണ് ഈ സംഘടന സ്ഥാപിതമായത്. വൈ.എം.സി.എ യുടെ അടയാളമായ ചുവന്ന ത്രികോണത്തിന്റെ മൂന്ന് വശങ്ങൾ ഈ നിലപാടിനെയാണ് പ്രതിനിധാനം ചെയ്യുന്നത്.

പ്രാദേശിക തലത്തിൽ സംഘടിപ്പിക്കപ്പെടുന്ന വൈ.എം.സി.എ കൾ അതത് ദേശീയ ഘടകങ്ങളുമായി സ്വയമേവ അഫിലിയേറ്റ് ചെയ്യുന്നു. ദേശീയ അസോസിയേഷനുകൾ വൈ. എം. സി. എ കളുടെ പ്രാദേശിക സഖ്യങ്ങളുമായും ദേശീയ സഖ്യവുമായും അഫിലിയേറ്റ് ചെയ്യുന്നു. "യുവതയുടെ ശാക്തീകരണം" എന്നതാണ് ലോക സഖ്യത്തിന്റെ പ്രധാന മുദ്രാവാക്യം. അതിന്റെ ആസ്ഥാനം സ്വിറ്റ്സർലണ്ടിലെ ജനീവയാണ്.

അവലംബം[തിരുത്തുക]

  1. "ബ്ലൂ ബുക്ക്" (PDF). വേൾഡ് അലയൻസ് ഓഫ് വൈ എം സി എസ്. മൂലതാളിൽ (PDF) നിന്നും 2013-06-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-10-13.
"https://ml.wikipedia.org/w/index.php?title=വൈ.എം.സി.എ.&oldid=3645733" എന്ന താളിൽനിന്ന് ശേഖരിച്ചത്