വൈറൽ റിസർച്ച് ആന്റ് ഡയഗ്നോസ്റ്റിക് ലബോറട്ടറീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആരോഗ്യ ഗവേഷണ വകുപ്പ്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് എന്നിവയുടെ നേതൃത്ത്വത്തോടെ അവതരിപ്പിച്ച ഒരു പദ്ധതിയാണ് വൈറൽ റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറീസ് ( വിആർഡിഎൽ ). പകർച്ചവ്യാധികളുടെ വ്യാപനം ഇന്ത്യയിൽ സർവ്വസാധാരണമായതാണ് ഗവണ്മെന്റിനെ ഇതിനു പ്രേരിപ്പിക്കാൻ കാരണം. 2016 ൽ 166 റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക്സ് ലബോറട്ടറികൾ സ്ഥാപിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. 2019 ഓടെ ഇന്ത്യയിലുടനീളം 103 പുതിയ വിആർഡിഎല്ലുകൾ സ്ഥാപിച്ചു; അങ്ങനെ മൊത്തം അവയുടെ എണ്ണം 105 ആയി.

പദ്ധതിയുടെ ലക്ഷ്യങ്ങൾ [1][തിരുത്തുക]

  1. പൊതുജനാരോഗ്യ തലത്തിൽ രോഗാവസ്ഥയ്ക്ക് കാരണമാവുന്ന വൈറസുകളെയും മറ്റ് രോഗകാരികളേയും യഥാസമയം തിരിച്ചറിയുന്നതിനായുള്ള ഭൗതികസൗകര്യങ്ങൾ സൃഷ്ടിക്കുക. അതായത് പകർച്ചവ്യാധികൾക്കു കാരണമായ രോഗകാരികളോടൊപ്പം ബയോ ടെററിസത്തിന് കാരണമാകാൻ സാധ്യതയുള്ളവയേയും കണ്ടുപിടിക്കുക എന്നതാണ് ലക്ഷ്യം.
  2. പുതിയതും അജ്ഞാതവുമായ വൈറസുകൾ, മറ്റ് ജീവികൾ, പ്രത്യക്ഷപ്പെടുന്നതും വീണ്ടും പ്രത്യക്ഷപ്പെടുന്നതുമായ വൈറൽ സ്ട്രെയ്നുകൾ എന്നിവയെ കണ്ടെത്തുന്നതിനും ഡയഗ്നോസ്റ്റിക് കിറ്റുകൾ വികസിപ്പിക്കുന്നതിനുമുള്ള ശേഷി വികസിപ്പിക്കുക.
  3. ആരോഗ്യ വിദഗ്ധർക്ക് പരിശീലനം നൽകുക.
  4. പുതിയതായി ആവിർഭവിക്കുന്ന ജനിതകപരമായി സജീവമോ പരിഷ്കരിക്കപ്പെട്ടതോ ആയ രോഗകാരികളെ തിരിച്ചറിയുന്നതിനായുള്ള ഗവേഷണം നടത്തുന്നു.

അവലംബം[തിരുത്തുക]

  1. "Establishment of a network of Laboratories for managing epidemics and Natural Calamities (VRDL) | Department of Health Research | MoHFW | Government of India". dhr.gov.in. Retrieved 2020-01-24.

പുറംകണ്ണികൾ[തിരുത്തുക]