വേറിട്ട കാഴ്ചകൾ (പുസ്തകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വേറിട്ടകാഴ്ചകൾ
Verittakazhchakal.jpg
ഭാഷ മലയാളം
വിഭാഗം ലേഖന സമാഹാരം
ഗ്രന്ഥകർത്താവ് വി.കെ. ശ്രീരാമൻ
പ്രസാധകൻ ഡി.സി. ബുക്സ്, കോട്ടയം
വർഷം 2003

വേറിട്ട കാഴ്ചകൾ - സാധാരണ രീതികളിൽനിന്ന് വഴിമാറി നടക്കുന്ന കുറെയേറെ സാധാരണക്കാരെ പരിചയപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരമാണ്. മലയാള ചലച്ചിത്ര നടനും ടെലിവിഷൻ പ്രോഗ്രാം അവതാരകനുമായ വി.കെ. ശ്രീരാമനാണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. ഇതേ പേരിൽ കൈരളി ടെലിവിഷൻ ചാനലിൽ അവതരിപ്പിച്ച പരിപാടിയുടെ ഗ്രന്ഥരൂപമാണ് രണ്ടു പതിപ്പുകളിലായി ഇറങ്ങിയ ഈ പുസ്തകം. പുസ്തകരൂപത്തിലാക്കുന്നതിനു മുൻ‌പ് കലാകൗമുദി വാരികയിലും ഇത് പ്രസിദ്ധീകരിച്ചിരുന്നു. കഥേതര വിഭാഗത്തിലായിരുന്നിട്ടും മലയാള പുസ്തക ലോകത്ത് ഏറെ ശ്രദ്ധനേടാൻ ഈ ലേഖന സമാഹാരത്തിനു സാധിച്ചു.