വേരുപാലം
ഒരു കരയിൽ നിൽക്കുന്ന മരത്തിന്റെ വേരുകൾ മറു കരയിലേക്ക് കൊണ്ടു പോയി അനേക വർഷം കൊണ്ട് സൃഷ്ടിക്കപ്പെടുന്ന പാലങ്ങളാണ് വേരു പാലങ്ങൾ (living root bridges). മേഘാലയയിലെ ചിറാപുഞ്ചി അഥവാ സോഹ്രയുടേയും മൌലിന്നോങ്ങിന്റേയും (Mawlynnong) സമീപ പ്രദേശങ്ങളിൽ ഇവ വളരുന്നുണ്ട്.
വളർത്തൽ
[തിരുത്തുക]അരുവിയുടെ ഒരു ഭാഗത്ത് കുന്നിൻ ചെരുവിൽ Ficus Elastica എന്ന റബ്ബർ മരം വളർത്തും. അതിന്റെ കുറച്ചു വേരുകളെ പൊള്ളയായ മരം ഉപയോഗിച്ച് മറുകരയിലേക്ക് വളർത്തും. കുറേ വർഷങ്ങൾകൊണ്ട് അവ നല്ല ബലമുള്ള പാലമായി മാറും. ഇന്നു കാണുന്ന ചില വേരുപാലങ്ങൾക്ക് മുന്നൂറിലേറെ വർഷങ്ങൾ പഴക്കമുണ്ടത്രെ. ഒരു പാലം ഉപയോഗിക്കാനുള്ള ബലം വരാൻ 10-15 വർഷമെടുക്കും. ഒരേ സമയം 50 പേരെ വരെ വഹിക്കാൻ ഈ പാലങ്ങൾക്കാവും. 100 അടിയിലും കൂടുതൽ നീളമുള്ള പാലങ്ങളുണ്ട്. ഇതിൽ ഏറ്റവും പ്രസിദ്ധമായത് നൊൻഗ്രിയറ്റ് ( Nongriat) എന്നയിടത്തെ രണ്ടു നിലയിലുള്ള വേരുപാലമാണ്.
ചിറാപുഞ്ചിയിലെ ഭൂപ്രകൃതികാരണം അരുവികളും പുഴകളും കടക്കാൻ വഞ്ചികൾ പറ്റില്ല. ശക്തമായ ജലപ്രവാഹം കാരണം പാലങ്ങളും എളുപ്പമല്ല.[1]
അവലംബം
[തിരുത്തുക]- ↑ Routes-രാമകൃഷ്ണൻ.വി. യാത്ര മാസിക, ഓഗസ്റ്റ് 2013