വെൽവിറ്റ്ഷിയ മിരാബിലിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Welwitschia
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Welwitschiales
Family:
Welwitschiaceae
Genus:
Welwitschia
Species:
W. mirabilis
Binomial name
Welwitschia mirabilis
Welwitschia mirabilis

രണ്ടായിരം വർഷത്തോളം ആയുസ്സുള്ള ഒരു മരുസസ്യമാണ്‌ വെല്വിറ്റ്ഷിയ മിരാബിലിസ്. മഴയില്ലാത്ത പ്രദേശങ്ങളിലും വർഷങ്ങളോളം ജീവിച്ചിരിക്കാൻ ഈ സസ്യത്തിനാവും. 1859-ൽ നമീബ് മരുഭൂമിയിൽ നിന്ന് ഓസ്ട്രിയൻ സസ്യശാസ്ത്രജ്ഞനായ ഫ്രൈഡ്റിച്ച് വെൽവിറ്റ്ഷ് ആണ് ഈ സസ്യം കണ്ടെത്തിയത്. അദ്ദേഹത്തിനോടുള്ള ആദരസൂചകമായാണ്‌ വെൽവിറ്റ്ഷിയ മിരാബിലിസ് എന്ന പേര്‌ ഇതിനു നൽകിയിരിക്കുന്നത്. നമിബ് നൗക്ലുഫ്റ്റ് പാർക്കിലെ വെല്വിറ്റ്ഷിയ ഡ്രൈവിലാണ്‌ ഈ സസ്യത്തെ സ്വാഭാവികരീതിയിൽ കണ്ടുവരുന്നത്[1].

പ്രത്യേകതകൾ[തിരുത്തുക]

സസ്യത്തിന്റെ സുദീർഘമായ ഈ ജീവിതകാലയളവിൽ രണ്ട് ഇലകൾ മാത്രമേ ഇതിൽ ഉണ്ടാകുകയുള്ളൂ. പരന്ന് വീതിയേറിയ ഈ ഇലകൾ മീറ്ററുകളോളം നീളത്തിൽ വളരുന്നു. ഇലയുടെ അഗ്രം ഉണങ്ങി നശിച്ചുകൊണ്ടിരിക്കും. ഇലകൾ പ്രഭാതത്തിൽ മഞ്ഞിൽ നിന്നും മറ്റും ഈർപ്പം വലിച്ചെടുക്കുന്നു. ഇതിന്റെ വേര്‌ ഭൂമിക്കടീയിൽ 30 മീറ്ററോളം ആഴ്ന്നിറങ്ങുന്നു[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article: GEOSCOPE - AMAZING DESERT LEAF, Page no. 23

External source Welwitschia[പ്രവർത്തിക്കാത്ത കണ്ണി] [http://www.conifers.org/we/Welwitschiaceae.php Gymnosperm database: Welwitschia] [പ്രവർത്തിക്കാത്ത കണ്ണി] http://www.explorelifeonearth.org/welwitschia.html The Welwitschia Page: photos of Welwitschia in the wild