വെസ്റ്റ്മിൻസ്റ്റർ സമ്പ്രദായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രിട്ടീഷ് ഭരണസമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ള ജനാധിപത്യ പാർലമെന്ററി ഭരണസമ്പ്രദായമാണ് വെസ്റ്റ്മിൻസ്റ്റർ സമ്പ്രദായം എന്നറിയപ്പെടുന്നത്. ബ്രിട്ടീഷ് പാർലമെന്റ് മന്ദിരമായ വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിൽ നിന്നാണ് ഈ പേര് ഉടലെടുത്തത്. ഈ സമ്പ്രദായത്തിൽ രാഷ്ട്രത്തലവന് പേരിന് മാത്രമുള്ള അധികാരങ്ങളേ ഉണ്ടാകൂ. യഥാർത്ഥ ഭരണനിർവഹണാധികാരം സർക്കാരിന്റെ തലവൻ അഥവാ പ്രധാനമന്ത്രിക്കായിരിക്കും. മിക്കവാറും കോമൺവെൽത്ത് രാജ്യങ്ങളും ഈ ഭരണരീതിയാണ് സ്വീകരിച്ചിരിക്കുന്നത്.