വെസ്റ്റ്മിൻസ്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെസ്റ്റ്മിൻസ്റ്റർ സമ്പ്രദായം അല്ലെങ്കിൽ വെസ്റ്റ്മിൻസ്റ്റർ മോഡൽ എന്നത് ഒരു നിയമനിർമ്മാണം നടത്തുന്നതിനുള്ള നടപടിക്രമങ്ങളുടെ ഒരു പരമ്പര ഉൾക്കൊള്ളുന്ന ഒരു തരം പാർലമെന്ററി ഗവൺമെന്റാണ്. ഈ ആശയം ആദ്യമായി വികസിപ്പിച്ചെടുത്തത് ഇംഗ്ലണ്ടിലാണ്.

ഈ വ്യവസ്ഥയുടെ പ്രധാന ഘടകങ്ങൾ ഇപ്രകാരമാണ്- നിയമനിർമ്മാണ സഭയിലെ അംഗങ്ങൾ ഉൾക്കൊള്ളുന്ന,നിയമസഭയ്ക്ക് ഉത്തരവാദിത്വമുള്ള ഒരു കാര്യനിർവഹണശാഖ (എക്സിക്യൂട്ടീവ് ബ്രാഞ്ച് ) ; പാർലമെന്ററി പ്രതിപക്ഷ പാർട്ടികളുടെ സാന്നിധ്യം; ഭരണത്തലവനിൽ നിന്ന് വ്യത്യസ്തനായ ഒരു ആചാരപരമായ രാഷ്ട്രത്തലവൻ. യുണൈറ്റഡ് കിംഗ്ഡത്തിലെ പാർലമെന്റിന്റെ നിലവിലെ ആസ്ഥാനമായ വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിൽ നിന്നാണ് ഈ പദം വരുന്നത്. വെസ്റ്റ്മിൻസ്റ്റർ സമ്പ്രദായം യുണൈറ്റഡ് സ്റ്റേറ്റ്സിൽ രൂപംകൊണ്ട പ്രസിഡൻഷ്യൽ സമ്പ്രദായത്തിൽ നിന്നും, അല്ലെങ്കിൽ സെമി-പ്രസിഡൻഷ്യൽ സമ്പ്രദായത്തിൽ അടിസ്ഥാനമായ ഫ്രാൻസ് ഭരണക്രമത്തിൽ നിന്നും വിപരീതമാണ്.

വെസ്റ്റ്മിൻസ്റ്റർ സമ്പ്രദായം, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മിക്ക മുൻ കോളനികളിലെയും ദേശീയ, ഉപരാഷ്ട്ര നിയമനിർമ്മാണ സഭകളിൽ സ്വയം ഭരണം നേടിയതിന് ശേഷം ഉപയോഗിക്കുന്നു, അല്ലെങ്കിൽ ഒരിക്കൽ ഉപയോഗിച്ചിരുന്നു (ഇത് യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നതിൽ ശ്രദ്ധേയമായ ഒരു അപവാദം), 1848-ലെ കനേഡിയൻ പ്രവിശ്യകളിൽ നിന്നു തുടങ്ങിയ ഈ പതിവ് , പിന്നീട് 1855-നും 1890-നും ഇടയിലുള്ള ആറ് ഓസ്‌ട്രേലിയൻ കോളനികളും സ്വീകരിച്ചു. ന്യൂസിലാൻഡിനും മുൻ ബ്രിട്ടീഷ് ഹോങ്കോങ്ങിനും പാരമ്പര്യമായി ലഭിച്ച സർക്കാർ രൂപമാണിത്. ബ്രിട്ടീഷ് മാൻഡേറ്റ് ഓഫ് പാലസ്തീനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന് ശേഷം ഇസ്രായേൽ ഭരണകൂടവും വെസ്റ്റ്മിൻസ്റ്റർ-പ്രചോദിത ഭരണസംവിധാനം സ്വീകരിച്ചു. എന്നിരുന്നാലും, ചില മുൻ കോളനികൾ പ്രസിഡൻഷ്യൽ സമ്പ്രദായം (ഉദാഹരണത്തിന് നൈജീരിയ) അല്ലെങ്കിൽ ഒരു ഹൈബ്രിഡ് സമ്പ്രദായം (ദക്ഷിണാഫ്രിക്ക പോലെ) അവരുടെ സർക്കാർ രൂപമായി സ്വീകരിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വെസ്റ്റ്മിൻസ്റ്റർ&oldid=3974449" എന്ന താളിൽനിന്ന് ശേഖരിച്ചത്