വൂളി മാമത്ത്
വൂളി മാമത്ത് | |
---|---|
Skeleton of a woolly mammoth in the Brno museum Anthropos. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | Mamath
|
Class: | |
Order: | |
Family: | |
Genus: | |
Species: | †M. primigenius
|
Binomial name | |
Mammuthus primigenius (Blumenbach, 1799)
| |
Synonyms | |
Elephas primigenius |
150,000 വർഷങ്ങൾക്ക് മുൻപ് ജന്മം കൊണ്ട ഒരു ജീവിവർഗ്ഗമാണ് വൂളി മാമത്ത്. മാമത്തിലെ ഒരു വിഭാഗമായ ഇത് തുന്ദ്ര മാമത്ത് എന്നും അറിയപ്പെടുന്നു. ഏകദേശം 10,000 വർഷങ്ങൾക് മുൻപ് പ്ലീസ്റ്റോസീൻ യുഗത്തിന്റെ അന്ത്യം ഇവയ്ക്കു വംശനാശം സംഭവിച്ചു .[1] ഇവയുടെ എല്ലുകളും ജഡത്തിന്റെ അവശിഷ്ടങ്ങളും കിടിയിടുള്ളത് മുഖ്യമായും വടക്കെ അമേരിക്ക , യൂറാഷ്യ എന്നി സ്ഥലങ്ങളിൽ നിന്നും ആണ് .
ശരീര ഘടന
[തിരുത്തുക]ഒരു ആഫ്രിക്കൻ ആനയുടെ അത്രയും പൊക്കം ഇല്ലായിരുന്നു വൂളി മാമത്തിനു, എന്നാൽ ഇവയ്ക് ഭാരവും വലിപ്പവും കൂടുതൽ ആയിരുന്നു . പൂർണ്ണ വളർച്ചയെത്തിയ വൂളി മാമത്തിനു 2.8 മീറ്റർ (9.2 അടി) - 4.0 മീറ്റർ (13.1 അടി) ഉയരവും , ഏകദേശം എട്ടു ടൺ വരെ ഭാരവും ഉണ്ടായിരുന്നു.[2]
തണുപ്പിൽ നിന്നും രക്ഷ നേടാൻ ഇവയ്ക് പല പ്രത്യേകതകൾ ഉണ്ടായിരുന്നു. മുഖ്യമായും ഒരു മീറ്റർ വരെ നീളത്തിൽ കിടന്നിരുന്ന മുടിയും തൊലിയോട് ചേർന്നു കിടനിരുന്ന മറ്റൊരു പാളി മുടിയും ഉണ്ടായിരുന്നു ഇവയ്ക്കു്. ഇന്നുള്ള ആനകളെ അപേക്ഷിച്ച് വളരെ ചെറിയ ചെവി ആയിരുന്നു ഇവയ്ക്. കണ്ടെത്തിയുട്ടുള്ളതിൽ വച്ച് ഏറ്റവും വലിപ്പമുള്ള ചെവിക്ക് ഏകദേശം 30 സെന്റിമീറ്റർ മാത്രമാണ് വലിപ്പമുള്ളത്.
അവലംബം
[തിരുത്തുക]- ↑ Nowak, Ronald M. (1999). Walker's Mammals of the World. Baltimore: Johns Hopkins University Press. ISBN 0801857899.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ "CAUSES OF NORTHERN GIANTS' EXTINCTION".