വുവുസേല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്ലാസിറ്റിക് വുവുസല
വുവുസല
ദക്ഷിണാഫ്രിക്കയിൽ ഫ്രാൻസിൽ woovuselaas ചെയുന്ന ആളുകൾ
വോയ്സ് ഓഫ് അമേരിക്കയുടെ അഭിപ്രായത്തിൽ ൨൦൧൦-ൽ ഫിഫ ലോകകപ്പിലെ ഫുഡ്ഭൂമി മത്സരം

ദക്ഷിണാഫ്രിക്കയിലും മറ്റും ഫുട്ബോൾ മത്സരങ്ങൾക്കിടെ കാണികൾ ഹർഷോന്മാദം മുഴക്കാനായി ഉപയോഗിക്കുന്ന പീപ്പിയാണ് വുവുസേല. ഏകദേശം ഒരു മീറ്റർ നീളം വരുന്ന ഈ വാദ്യോപകരണം നിരോധിക്കണമെന്ന് 2010 ലോകകപ്പ് ഫുട്ബോൾ സമയത്ത് ആവശ്യമുയർന്നിരുന്നു.

വുവുസലയെന്നാൽ ശബ്‌ദമുണ്ടാക്കുകയെന്നാണ് അർഥം. സുലു പ്രാദേശിക ഭാഷയിൽ നിന്നാണ് വുവുസല എന്ന വാക്കിന്റെ പിറവി. വലിയ വാഹനങ്ങളിലെ ഹോണിനോട് സാദൃശ്യമുളള ശബ്‌ദമുണ്ടാവുന്ന വുവുസലയ്‌ക്ക് സാധാരണ ഒരുമീറ്റർ നീളമാണുണ്ടാവുക. ലോകകപ്പ് ആയതോടെ പല വലിപ്പത്തിൽ വുവസേലകൾ ലഭ്യമാണിപ്പോൾ.

പണ്ടുകാലത്ത് ആഫ്രിക്കയിൽ ഉണ്ടായിരുന്ന കുഡു ഹോണിന്റെ പുതിയ രൂപമാണ് വുവുസേല. ജനങ്ങളെ ഒരുമിച്ച്കൂട്ടാൻ മുഴക്കുന്നതായിരുന്നു കുഡു ഹോൺ. ഊതി പരിചയമുളളവരുടെ വുവുസലയിൽ നിന്ന് 127 ഡെസിബൽ വരെ ശബ്‌ദമാണുണ്ടാവുക. വുവുസേല ഊതുന്നതിന് ചുണ്ടിനും ശ്വാസകോശത്തിനും നല്ല കരുത്ത് വേണം. അതേസമയം വുവുസേല ശബ്‌ദം കാതുകൾക്ക് ഹാനികരമാണെന്ന് ഗവേഷകർ പറയുന്നു.

"https://ml.wikipedia.org/w/index.php?title=വുവുസേല&oldid=3935569" എന്ന താളിൽനിന്ന് ശേഖരിച്ചത്