വീരം
ദൃശ്യരൂപം
"വീരം" | |
---|---|
സഞ്ചാരിഭാവങ്ങൾ | ധർമ്മപരിരക്ഷ, നീതിപരിപാലനം, ദീനാനുകമ്പ |
ദോഷം | കഫം |
ഗുണം | രാജസ്സ് |
കോശം | ആത്മാവ് |
സഹരസങ്ങൾ | രൗദ്രം |
വൈരി രസങ്ങൾ | ഭയാനകം, ശൃംഗാരം, ശാന്തം |
നിക്ഷ്പക്ഷ രസങ്ങൾ | ഹാസ്യം, കരുണം, ബീഭത്സം, അത്ഭുതം |
ഉല്പന്നം | അത്ഭുതം |
സിദ്ധി | ഇഷ്ടത്വം |
നവരസങ്ങളിൽ ഒന്നാണു വീരം. കർമ്മോത്സുകതയുടെ ആവിഷ്ക്കരണമായി കാണുന്നു. ഉത്സാഹമാണ് വീരത്തിന്റെ സ്ഥായീഭാവം.
തരങ്ങൾ
[തിരുത്തുക]നാലുതരത്തിലാണ് വീരരസം - ധർമ്മവീരം, ദയാവീരം, ദാനവീരം, യുദ്ധവീരം. ധാർമ്മികപ്രവൃത്തികളിൽ കാണിക്കുന്ന ഉത്സാഹമാണ് ധർമ്മവീരം. അഭയം ചോദിക്കുന്നയാളോടു കാണിക്കുന്ന ഔദാര്യം ദയാവീരം. സഹായം അഭ്യർത്ഥിക്കുന്നയാളിന് അതു നൽകാനുളള ഉത്സാഹം ദാനവീരം. ശത്രുവിനെ യുദ്ധത്തിനു വിളിക്കുന്നതിലുളള ധീരതയും ഉത്സാഹവും ആണ് യുദ്ധവീരം.
അഭിനയരീതി
[തിരുത്തുക]കൃഷ്ണമണികളെ ഉജ്ജ്വലമായി തുറിപ്പിച്ച് പുരികം പൊക്കിയും ചിലപ്പോൾ ഇളക്കിയും കൺപോളകളെ നീളം വരുത്തി പിടിച്ചും കവിൾ ഉയർത്തിയും മുഖഭാഗം രക്തമയമാക്കി കാണിക്കുന്നതുമായ അഭിനയരീതി.[1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-06-29. Retrieved 2017-03-13.