വീണ ഗുപ്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വീണ ഗുപ്ത
ദേശീയതഇന്ത്യൻ
തൊഴിൽദോഗ്രി ഭാഷയിലെ വിവർത്തക, അദ്ധ്യാപിക, സാഹിത്യകാരി, വിവർത്തക

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ദോഗ്രി ഭാഷയിലെ സാഹിത്യ ഗവേഷകയും വിവർത്തകയും അധ്യാപികയുമാണ് വീണ ഗുപ്ത (). ഭാഷാ ശാസ്ത്രം, വ്യാകരണം, സാഹിത്യ വിമർശം തുടങ്ങിയ മേഖലകളിലെ പതിനഞ്ചിലധികം കൃതികൾ രചിച്ചു.

ജീവിതരേഖ[തിരുത്തുക]

ബിരുദാനന്ദര ബിരുദവും പി.എച്ച്.ഡിയും നേടിയ വീണ ജമ്മു സർവകലാശാലയിൽ അധ്യാപികയും ദോഗ്രി വകുപ്പു മേധാവിയുമായിരുന്നു. ദോഗ്രി ഭാഷയുമായി ബന്ധപ്പെട്ട നിരവധി ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകുന്നു. ദോഗ്രി - ഇംഗ്ലീഷ് - ദോഗ്രി നിഘണ്ടു (ശശി പത്താനിയോടൊപ്പം)തയ്യാറാക്കി. സാഹിത്യ അക്കാദമിയിലെ ദോഗ്രി ഉപദേശക സമിതിയുടെ കൺവീനറായിരുന്നു. നമി ചേതന എന്ന ത്രൈമാസികയുടെ പത്രാധിപയായി പ്രവർത്തിച്ചു. മുപ്പതിലധികം പുസ്തകങ്ങൾ എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ചു. [1]

കൃതികൾ[തിരുത്തുക]

  • കൽക്കാറ്റെ ദി കഹാനി വയാ ബൈപാസ് (Kalkatte Di Kahni Via Bypass- അൽക്ക സരോഗിയുടെ പ്രശസ്ത ഹിന്ദി നോവലിന്റെ വിവർത്തനം)
  • നമേൻ യുഗ് ദേ വാരിസ് (Namen Yug De Waris - പഞ്ചാബി ചെറുകഥാ സമാഹാരം)

ഗവേഷണ പ്രവർത്തനങ്ങൾ[തിരുത്തുക]

  1. കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന വാക്കുകളുടെ(Software vocabulary) ദോഗ്രി തർജ്ജമ (സി.ഡാക് സഹായത്തോടെ)(ശശി പത്താനിയോടൊപ്പം)[2]
  2. ദോഗ്രി യൂണിക്കോഡ് ഫോണ്ട് വികസനം (സി.ഡാക് സഹായത്തോടെ)(ശശി പത്താനിയോടൊപ്പം)
  3. ഭാരതീയ ഓപ്പൺ ഓഫീസ് (ദോഗ്രി) (ശശി പത്താനിയോടൊപ്പം)
  4. ദോഗ്രി ഫയർഫോക്സ് (ശശി പത്താനിയോടൊപ്പം)
  5. ദോഗ്രി സ്ക്രൈബസ് പേജ് ലേ ഔട്ട് ആപ്ലിക്കേഷൻ
  6. ദോഗ്രി കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം സി.ഡാക് സഹായത്തോടെ)(ശശി പത്താനിയോടൊപ്പം)

പുരസ്കാരങ്ങൾ[തിരുത്തുക]

  • വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
  • ദോഗ്രി സാഹിത്യത്തിനുള്ള സംസ്ഥാന പുരസ്കാരം (2010)[3]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-19. Retrieved 2014-03-19.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-30. Retrieved 2014-03-19.
  3. http://www.dailyexcelsior.com/national-translation-awards-for-veena-gupta-aziz-hajini/
"https://ml.wikipedia.org/w/index.php?title=വീണ_ഗുപ്ത&oldid=3657189" എന്ന താളിൽനിന്ന് ശേഖരിച്ചത്