വീട്ടുപൊടിയിലെ മൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

House Dust Mite
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Family:
Genus:
Species:
D. pteronyssinus
Binomial name
Dermatophagoides pteronyssinus

ആർത്രോപോഡ ഫൈലത്തിൽ , എട്ടുകാലി ജീവികൾ ഉൾപ്പെടുന്ന അരക്കിനിട വർഗത്തിൽ, അക്കാരിന ഉപ‌വർഗത്തിൽ , ഡേർമട്ടോഫഗോയിട്സ് (Dermatophagoides) ജെനുസ്സിൽ പെട്ട, 300 മൈക്രോൺ (0.3mm) മാത്രം വലിപ്പമുള്ള ഒരു സൂക്ഷ്മ ജീവിയാണ് വീട്ടു പൊടി മൈറ്റ് : house dust mite (HDM). ഇതേ സ്വഭാവമുള്ള മറ്റു മൂന്നു ജെനുസ്സുകൾ കൂടി ഉണ്ട്. ഇവയിലെല്ലാം കൂടി 20 ഇനങ്ങൾ (Species) കണ്ടെത്തിയിട്ടുണ്ട്. ക്രീമും നീലയും കലർന്ന നിറം. ചതുരാകൃതി. അടിവശത്ത് നാല് ജോഡി കാലുകളും, ചില കാലുകളുടെ അറ്റത്ത് ചെറിയ മൂലാങ്കുരവും (Sucker ) ഉണ്ട്.

വളരുന്ന സ്ഥലങ്ങൾ[തിരുത്തുക]

വീടും, മനുഷ്യർ പെരുമാറുന്ന മറ്റു സ്ഥലങ്ങളിലും ഉള്ള തറയിലെ പൊടി, ചവിട്ടു മെത്ത, കാർപെറ്റ്, തലയിണ, ഷീറ്റുകൾ, കർട്ടനുകൾ തുടങ്ങി ചൂടും ആർദ്രതയും കൂടിയ സ്ഥലങ്ങളിൽ പെറ്റു പെരുകുന്നു. കിടപ്പ് മുറി, അടുക്കള എന്നിവ ഇവ കൂടുതൽ ഇഷ്ടപ്പെടുന്നു. ഒരു ഗ്രാം വീട്ടു പൊടിയിൽ നിന്നും 188 എണ്ണത്തെ വരെ കണ്ടെത്തിയിട്ടുണ്ട്. ഫംഗസ്(fungus ), മനുഷ്യ ശരീരത്തിൽ നിന്നും പൊഴിയുന്ന തൊലി -കോശങ്ങൾ, ആണ് പ്രധാന ഭക്ഷണം. എല്ലാ കാലാവസ്ഥയിലും ഭൂപ്രദേശങ്ങളിലും ഇവയെ കാണപ്പെടുന്നു . മനുഷ്യന്റെ ഉശ്ച്വാസ വായുവിലെ ഈർപ്പവും ചൂടും മതി, ഇവക്കു കിടക്കയിലും മെത്തയിലും ധാരാളമായി പെറ്റു പെരുകാൻ.

ജീവ ചക്രം[തിരുത്തുക]

പെൺ മൈറ്റ് ദിവസ്സം മൂന്നു മുട്ടകൾ വരെ ഇടും. 6 -12 ദിവസ്സങ്ങൾക്കുള്ളിൽ ആറ്‌ കാലുള്ള ലാർവ വിരിയുന്നു. ഈ ലാർവയെ നിംഫ് എന്ന് വിളിക്കുന്നു. രണ്ടു നിംഫ് ഘട്ടങ്ങൾ 3 -4 ആഴ്ചക്കുള്ളിൽ പിന്നിട്ടു പൂർണ വളർച്ച എത്തുന്നു. 70 ദിവസം വരെ ജീവിക്കും. ഇതിനിടയിൽ, 2000 വരെ ധൂളികൾ വിസ്സർജ്ജിക്കുന്നു, ഇവ വളരുന്ന സ്ഥലത്തെ ഒരു ഗ്രാം പൊടിയിൽ നിന്ന് മാത്രമായി 188 ജീവികളെ വരെ കണ്ടിട്ടുണ്ട്.

മൈറ്റും രോഗങ്ങളും[തിരുത്തുക]

ഈ ജീവിയും ഇവ ഉൽപ്പാദിപ്പിക്കുന്ന എല്ലാ വിസർജ്യ വസ്തുക്കളും മിക്കവരിലും അലർജിക്ക് കാരണമായിത്തീരുന്നു. ഇവയുടെ അലർജി മൂലം ആസ്മയും. , ചൊറിച്ചിൽ, തുമ്മൽ, ചുമ, നീരുവന്നതോ പഴുപ്പുണ്ടാക്കുന്ന്തോ ആയ വട്ടച്ചൊറി (eczema), ചുവന്നകണ്ണ് , ശ്വാസം മുട്ടൽ എന്നിവ ഉണ്ടാകാം. ചില ആസ്മ രോഗികളുടെ ശ്വാസകോശത്തിലും കഫത്തിലും ഇവയെ കാണാറുണ്ട്‌. സിന്തെടിക് തലയിണകളിൽ ഇവയുടെ സാന്നിധ്യം 8 ഇരട്ടി കൂടുതലായി കണ്ടെത്തിയതായി ഒക്ടോബർ 1996 ലെ ബ്രിട്ടിഷ് മെഡിക്കൽ ജേർണലിൽ രേഖപ്പെടുത്തിയിട്ടുണ്ട് .

നിയന്ത്രണം[തിരുത്തുക]

വീട്ടു പൊടി മൈറ്റ് അലർജി ആയിട്ടുള്ളവർ , ഈ കീടവുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതാണ് ഏറ്റവും നല്ല പ്രതിരോധ മാർഗ്ഗം മുറികൾ സോപ്പ് ഉപയോഗിച്ച് കഴുകി, ഉണക്കി പൊടി ഇല്ലാതെ വൃത്തി ആയി സൂക്ഷിക്കുക. ദിവസവും,കുറെ സമയത്തേക്കെങ്കിലും മുറികളിൽ നേരിട്ട് സൂര്യ പ്രകാശവും വായുവും കടക്കാൻ അനുവദിക്കുക. തലയിണ ഉറ, മെത്തക്കവർ, പുതപ്പു, കമ്പിളി , ചവിട്ടു മെത്ത, കാർപെറ്റ്, ജനൽ കർട്ടൻ എന്നിവ പതിവായി കഴുകി ഉണക്കി ഉപയോഗിക്കണം. ഇസ്തിരി ഇട്ടാൽ, വർദ്ധിച്ച ചൂട് കാരണം വീട്ടു പൊടി മൈറ്റ് നശിച്ചു പോകും.

അവലംബം[തിരുത്തുക]

  1. P 187 ,Journal Aerobiologia vol -6 No .2 ,December 1992 , Springer Netherlands
  2. . Medical Entomology for students by Mike , 4th Ed , 2008 , Cambridge University Press.

ഇതും കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വീട്ടുപൊടിയിലെ_മൈറ്റ്&oldid=3808571" എന്ന താളിൽനിന്ന് ശേഖരിച്ചത്