വി. ബാലൻ
ദൃശ്യരൂപം
വി. ബാലൻ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നാടൻ കലകളുടെ അവതാരകൻ |
നാടൻകലാരംഗത്തെ സംഭാവനകൾക്കുള്ള പി.കെ.കാളൻ പുരസ്‌കാരം ലഭിച്ച കലാകാരനാണ് വി. ബാലൻ. 1976 ൽ ഹരിജൻ നാടൻ കലാസംഘം രൂപീകരിച്ചു. വിദ്യാത്ഥികൾക്കും യുവജനങ്ങൾക്കുമായി നിരവധി പരിശീലന ക്ലാസുകൾ നടത്തി വരുന്നു.
ജീവിതരേഖ
[തിരുത്തുക]പാലക്കാട് തൃത്താല സ്വദേശിയാണ്. പരമ്പരാഗതമായി നാടൻകലാരൂപങ്ങൾ പരിശീലിച്ച വി.ബാലൻ പറപൂതൻ കളി, ഭദ്രകാളിയാട്ടം, കുട്ടിച്ചാത്തനാട്ടം, കരിങ്കാളിയാട്ടം, മലവാഴിയാട്ടം തുടങ്ങിയ കലകളിൽ വിദഗ്ദ്ധനാണ്. [1]
കൃതികൾ
[തിരുത്തുക]- ‘പറയരുടെ പരമ്പരാഗത പാട്ടുകൾ’
പുരസ്കാരങ്ങൾ
[തിരുത്തുക]- നാടൻകലാരംഗത്തെ സംഭാവനകൾക്കുള്ള പി.കെ.കാളൻ പുരസ്‌കാരം (2014)
- ഡോ.അംബേദ്കർ ഫെലോഷിപ്പ്
- കേരള ഫോക് ലോർ അക്കാദമി അവാർഡ്
- കേരള സംഗീത നാടക അക്കാദമി അവാർഡ്
- കേരള ഫോക് ലോർ അക്കാദമി ഫെലോഷിപ്പ്
- നെഹ്‌റു യുവക് കേന്ദ്ര അവാർഡ്
- കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പ്
അവലംബം
[തിരുത്തുക]- ↑ "പി.കെ.കാളൻപുരസ്‌കാരം വി.ബാലന്". www.mathrubhumi.com. Archived from the original on 2014-12-10. Retrieved 11 ഡിസംബർ 2014.