വി. ഗീത
ഒരു ഇന്ത്യൻ സ്ത്രീപക്ഷവാദി പ്രവർത്തകയാണ് വി. ഗീത.[1][2] ജാതി, ലിംഗഭേദം, വിദ്യാഭ്യാസം, പൗരാവകാശം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എഴുതുന്ന അവർ തമിഴ്നാട്ടിൽ പ്രവർത്തിക്കുന്ന എൻജിഒകളുടെ അടിസ്ഥാനസ്വഭാവത്തെക്കുറിച്ചും പെട്ടെന്നുള്ള വർദ്ധനവിനെക്കുറിച്ചും ഗവേഷണം നടത്തുകയും ചെയ്യുന്നു. ചെന്നൈയിൽ വനിതാ കൂട്ടായ്മകളുടെ ഫെഡറേഷൻ രൂപീകരിച്ച അവർ താര ബുക്സിൻ്റെ എഡിറ്റോറിയൽ ഡയറക്ടറുമാണ്.[3][1]ഇത് കൂടാതെ പെരുമാൾ മുരുകൻ്റെ രണ്ട് നോവലുകൾ ഇംഗ്ലീഷിലേക്ക് ഇവർ വിവർത്തനം ചെയ്തിട്ടുണ്ട്.[4]അവരുടെ ഗവേഷണത്തെ അടിസ്ഥാനമാക്കി, അവരുടെ നിരീക്ഷണത്തിൽ "അക്രമം ഒരു അനുഭവമെന്ന നിലയിൽ എനിക്ക് വേദന, സ്പർശനം, സ്നേഹം, ഭയം, പട്ടിണി, ലജ്ജ എന്നിവയുടെ പാതകളുടെ ഒരു കൂടിച്ചേരൽ ബിന്ദുവാണ് ഇതിനെ പ്രതിനിധാനം ചെയ്യുന്നതെന്ന് തോന്നിയതായും പതിവായിട്ടുള്ള സ്വരത്തിലും ആംഗ്യത്തിലും സ്പർശനത്തിലും, അത് പ്രത്യേകവും നിശ്ചയദാർഢ്യമുള്ളതുമായും ദൈനംദിന ജീവിതത്തിൻ്റെ അഴുക്കിൽ അത് അന്തർലീനമായിരിക്കുന്നതായി തോന്നിയതായും അവർ പറയുന്നു.[5]
വിദ്യാഭ്യാസം
[തിരുത്തുക]വി.ഗീത തമിഴ്നാട്ടിലെ ചെന്നൈയിൽ നിന്നുള്ള ഒരു സ്ത്രീപക്ഷവാദി പ്രവർത്തകയും എഴുത്തുകാരിയും ചരിത്രകാരിയുമാണ്[6]. മദ്രാസ് ക്രിസ്ത്യൻ കോളേജിലും അയോവ യൂണിവേഴ്സിറ്റിയിലും ഉപരിപഠനം നടത്തിയ അവർ കോളേജ് പഠനകാലത്ത് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. നിരവധി ശ്രദ്ധേയരായ സാഹിത്യകാരന്മാരിൽ, ഷേക്സ്പിയറിൻ്റെ കൃതികൾ അവരെ കൂടുതൽ പ്രചോദിപ്പിച്ചിരുന്നു. ജോർജ്ജ് എലിയറ്റ്, ലിയോ ടോൾസ്റ്റോയ്, ജോസഫ് കോൺറാഡ് തുടങ്ങിയ 19-ാം നൂറ്റാണ്ടിലെ ഫിക്ഷൻ എഴുത്തുകാരും അവരുടെ ബൗദ്ധിക ധാരണയെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യൻ എഴുത്തുകാരിൽ, മധ്യകാല വൈഷ്ണവ ഭക്തി കവിതകളെയും എ. മാഡവൈഹ, സുബ്രഹ്മണ്യ ഭാരതി എന്നിവരുൾപ്പെടെയുള്ള ആധുനിക വാദികളെയും അവർ ഇഷ്ടപ്പെടുന്നു. ഇതുകൂടാതെ ബംഗ്ലാ എഴുത്തുകാരി സാബിത്രി റേ, ചരിത്രകാരി ഷീല റൗബോതം, നിരൂപക മറീന വാർണർ എന്നിവരുൾപ്പെടെ അവരുടെ സാഹിത്യ ചായ്വിനെ സ്വാധീനിച്ച നിരവധി വനിതാ എഴുത്തുകാരികാരികളുണ്ട്. അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം, അംബേദ്കർ, പെരിയാർ, ഫാനൻ, കെ.ബാലഗോപാൽ എന്നിവരുടെ ഉപദേശങ്ങൾ അവരിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.[1]
തൊഴിൽ
[തിരുത്തുക]1988-ൽ പഠനം പൂർത്തിയാക്കിയ ശേഷം, രണ്ട് പതിറ്റാണ്ടിലേറെ വനിതാ പ്രസ്ഥാനത്തിൽ സജീവമായിരുന്ന അവർ സ്ത്രീ തൊഴിലാളികൾക്കും പ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും മ്യൂറൽ പ്രഭാഷണങ്ങൾ നടത്തുന്നതിൽ പ്രവർത്തിച്ചു. ഇന്ത്യൻ വനിതാപ്രസ്ഥാനത്തിൽ പ്രവർത്തിച്ചുകൊണ്ട്, അവരും മറ്റു പലരും തമിഴ്നാട്ടിൽ ഒരു സ്വതന്ത്ര ഫെമിനിസ്റ്റ് സംരംഭം ആയ തമിഴ്നാട് വനിതാ ഏകോപന സമിതി(1990) സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. സ്ത്രീകളുടെ മേലും സ്ത്രീകൾക്കെതിരായും നടത്തുന്ന അതിക്രമം (1992), രാഷ്ട്രീയവും സ്വയംഭരണവും (1997), ഗുജറാത്തിനെക്കുറിച്ചുള്ള അനുസ്മരണം (2002) എന്നിവ ഉൾപ്പെടെയുള്ള പ്രാധാന്യമുള്ള സംസ്ഥാനതല സമ്മേളനങ്ങൾ കമ്മിറ്റി നടത്തി. കുടുംബത്തിൽ പീഡനം നേരിടുന്നവർക്കുവേണ്ടി പ്രവർത്തിക്കുന്ന സ്നേഹിദി എന്ന വനിതാ കൂട്ടായ്മയുടെ സജീവ അംഗം കൂടിയായിരുന്നു ഗീത. തമിഴ്നാട് സ്റ്റേറ്റ് ലീഗൽ എയ്ഡ് ബോർഡുമായി സഹകരിച്ച് 8 വർഷത്തിലേറെയായി ഈ പ്രവർത്തനം നടത്തി. S. V. രാജദുരൈയ്ക്കൊപ്പം, പ്രധാന പാശ്ചാത്യ മാർക്സിസ്റ്റ് ചിന്തകരെ പരിചയപ്പെടുത്തുന്ന മാർഗ്ഗം തെളിയ്ക്കുന്ന തമിഴ് ഗ്രന്ഥങ്ങളുടെ ഒരു പരമ്പര അവർ പ്രസിദ്ധീകരിച്ചു. 1991 മുതൽ രാജദുരൈയും ഗീതയും തമിഴിലും ഇംഗ്ലീഷിലും ഇ വി രാമസാമി പെരിയാറിൻ്റെ തീവ്രമായ ആത്മാഭിമാന പ്രസ്ഥാനം ഉൾപ്പെടെയുള്ള തമിഴ് ബ്രാഹ്മണേതര പ്രസ്ഥാനത്തെക്കുറിച്ച് പ്രസിദ്ധീകരിച്ചു. അവർ ഇപ്പോൾ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എഴുത്ത്, പഠിപ്പിക്കൽ, ഗവേഷണം എന്നിവയിൽ ഏർപ്പെട്ടിരിക്കുകയാണ്.[3][7] 1998-ൽ, താരാ ബുക്സിൽ എഡിറ്റോറിയൽ ഡയറക്ടറായി ചേർന്നു. അതിനുശേഷം പുരാണങ്ങളെക്കുറിച്ചും തദ്ദേശീയമായ ഗോത്രവർഗ, നാടോടി പാരമ്പര്യങ്ങളെക്കുറിച്ചും വിവിധ തരത്തിലുള്ള കലാ-സാഹിത്യ പദ്ധതികളുമായി ബന്ധപ്പെട്ടു അവർ പ്രവർത്തിക്കുന്നു.[1]
ശ്രദ്ധേയമായ പ്രസിദ്ധീകരണങ്ങൾ
[തിരുത്തുക]എഴുത്തിലും വിവർത്തന പ്രവർത്തനങ്ങളിലും സ്ഥിരമായി ഏർപ്പെട്ടിരിക്കുന്ന അവർ വിവിധ മാസികകളിലും വാർത്താ പോർട്ടലുകളിലും സജീവമായി സംഭാവനകൾ നൽകിയിട്ടുണ്ട്. പെരുമാൾ മുരുകന്റെ തമിഴിലെ രണ്ട് നോവലുകളുടെ ഇംഗ്ളീഷ് വിവർത്തനം ;[8] എസ്.വി. രാജദുരൈയുമായി സഹ-രചയിതാവായി എഴുതിയ ടുവാർഡ്സ് എ നോൺ-ബ്രാഹ്മിൻ മില്ലേനിയം: ഫ്രം ഇയോത്തി താസ് ടു പെരിയാർ ; അൺഡൂയിങ് ഇമ്പ്യൂണിറ്റി - സ്പീച്ച് ആഫ്റ്റർ സെക്ഷ്വൽ വയലൻസ് ; നളിനി രാജൻ കിതയുമായി സഹ-രചയിതാവായി എഴുതിയ ബ്രിട്ടീഷ് ഭരണകാലത്തെ ഗാന്ധിയൻ കാലഘട്ടത്തിലെ നിസ്സഹകരണം മുതൽ ചരിത്രത്തിന്റെയും ചിന്തകളുടെയും വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നിരവധി ഉപന്യാസങ്ങളുള്ള റിലീജിയസ് ഫെയ്ത്, ഐഡിയോളജി, സിറ്റിസൺഷിപ്പ് : ദ വ്യൂ ഫ്രം ബിലൗ, സ്വാതന്ത്ര്യത്തെ അടിച്ചമർത്തുകയും ജനങ്ങളെ അപമാനിക്കുകയും ചെയ്ത സ്വാതന്ത്ര്യ പ്രസ്ഥാനത്തെക്കുറിച്ചും സാർവത്രിക സാഹോദര്യത്തിന്റെ ഇസ്ലാമിക സിദ്ധാന്തങ്ങളെക്കുറിച്ചും എഴുതിയത് എന്നിവ അവരുടെ ശ്രദ്ധേയമായ ചില പ്രസിദ്ധീകരണങ്ങളിൽപ്പെടുന്നു. 21-ാം നൂറ്റാണ്ടിൽ തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ പല ഭാഗങ്ങളിലും വികസിച്ച മതേതരത്വത്തിന്റെ പ്രശ്നങ്ങളും ഇന്ത്യയിൽ വർഗീയ പ്രശ്നങ്ങൾ പ്രബലമായിരുന്ന കാലവും അവർ ചർച്ച ചെയ്തു. [9]ഫിംഗർപ്രിന്റ് എന്ന പുസ്തകവും അവർ എഴുതിയിട്ടുണ്ട്. അതിൽ വിരലടയാളം ആളുകളുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതിനാൽ അത് "അവരുടെ ഐഡന്റിറ്റികൾ മറയ്ക്കാൻ" പ്രവണത കാണിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ആളുകൾ അതിനെ എതിർക്കുന്നുവെന്ന് അവർ പരാമർശിച്ചിട്ടുണ്ട്. [10] നിലവിൽ, ഡോ. ബി.ആർ. അംബേദ്കറുടെ കൃതികളെക്കുറിച്ചുള്ള ഗവേഷണത്തിലാണ് അവർ ഏർപ്പെട്ടിരിക്കുന്നത്.[11]
അൺഡൂയിങ് ഇമ്പ്യൂണിറ്റി - സ്പീച്ച് ആഫ്റ്റർ സെക്ഷ്വൽ വയലൻസ് എന്ന പുസ്തകത്തിൽ, [12]ദക്ഷിണേഷ്യൻ പശ്ചാത്തലത്തിൽ ലൈംഗിക അതിക്രമങ്ങളിൽ ശിക്ഷിക്കപ്പെടാതിരിക്കുക എന്ന ആശയം അവർ അനാവരണം ചെയ്യുന്നു. ലൈംഗിക അതിക്രമത്തിന് ഇരയായവരെ അവഗണിക്കാൻ ഭരണകൂടം നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതു മാത്രമല്ല, അവരെ കൂടുതൽ അവജ്ഞയോടെ കാണുന്നതും അവരുടെ നിലനിൽപ്പിനെ നിഷേധിക്കുന്നതും എങ്ങനെയെന്ന് വിവരിക്കുന്നതിന് സാമൂഹിക അംഗീകാരം എന്ന ആശയം അവർ കൂടുതൽ എടുത്തുകാണിക്കുന്നു. ഭരണകൂടത്തിന്റെയും പൗരന്മാരുടെയും കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഇത് പരിഹരിക്കാൻ കഴിയൂ എന്ന് രചയിതാവ് വാദിക്കുന്നു.[13]ദ്രാവിഡ പ്രസ്ഥാനങ്ങളുടെ വിവിധ പരിവർത്തനങ്ങളെ പുനരവലോകനം ചെയ്യുകയും ബ്രാഹ്മണേതര വാദത്തിൽ ഉൾച്ചേർന്നിരിക്കുന്ന സമൂലവും സാമൂഹികവുമായ ഉള്ളടക്കം എടുത്തുകാണിക്കുകയും ചെയ്യുന്ന മറ്റൊരു പുസ്തകമാണ് വി. ഗീത സഹ-രചയിതാവായ : ടുവാർഡ്സ് എ നോൺ-ബ്രാഹ്മിൻ മില്ലേനിയം. സമകാലിക ദ്രാവിഡ രാഷ്ട്രീയം മനസ്സിൽ വെച്ചുകൊണ്ട്, രചയിതാക്കൾ ബ്രാഹ്മണേതര പ്രസ്ഥാനങ്ങളുടെ പ്രസക്തിയിലേക്കും വെളിച്ചം വീശുന്നു.[14]
അവലംബം
[തിരുത്തുക]- 1 2 3 4 "In conversation with V.Geetha, Editorial Director, Tara Books". Kamalan Travel. 17 July 2017. Archived from the original on 2018-12-12. Retrieved 26 May 2018.
- ↑ Geetha, V. "V.Geetha Profile". caravanmagazine.in. Archived from the original on 2018-10-02. Retrieved 26 May 2018.
- 1 2 Eldrid Mageli (14 January 2014). Organising Women's Protest: A Study of Political Styles in Two South Indian Activist Groups. Routledge. pp. 16–. ISBN 978-1-136-79169-7.
- ↑ "V. Geetha". The Indian Express. 23 May 2016. Retrieved 2018-05-26.
- ↑ Deepti Priya Mehrotra (23 May 2003). Home Truths: Stories of Single Mothers. Penguin Books Limited. pp. 238–. ISBN 978-93-85890-37-6.
- ↑ "Class and Caste in Tamil Literature: An Interview with V. Geetha". தொழிலாளர் கூடம் (Thozhilalar koodam). 2016-04-22. Archived from the original on 2018-05-27. Retrieved 2018-05-26.
- ↑ Kītā, Va (1 March 2002). Gender (Theorizing Feminism). ISBN 978-8185604459.
- ↑ Priyam, Manisha; Menon, Krishna; Banerjee, Madhulika. Human Rights, Gender and the Environment. pp. 117–. ISBN 978-81-317-4316-4.
- ↑ Va Kītā; V. Geetha; Nalini Rajan (2011). Religious Faith, Ideology, Citizenship: The View from Below. Routledge. ISBN 978-0-415-67785-1.
- ↑ V.. Geetha (2009). Fingerprint. Tara. ISBN 978-81-906756-2-8.
- ↑ "V. Geetha | Author | Zubaan". zubaanbooks.com. Retrieved 2018-05-26.
- ↑ Geetha, V. (2016-11-29). Undoing Impunity – Speech After Sexual Violence (in ഇംഗ്ലീഷ്). University of Chicago Press. ISBN 9789384757779.
- ↑ "Book Excerpt: Undoing Impunity – Speech After Sexual Violence By V. Geetha". Feminism in India. 2018-05-15. Retrieved 2018-05-26.
- ↑ Ramaswamy, Sumathi (1 March 2000). "Book Reviews : V. GEETHA and S.V. RAJADURAI, Towards a Non-Brahmin Millennium: From Iyothee Thass to Periyar, Calcutta, Samya, 1998, pp. 556". The Indian Economic & Social History Review. 37: 97–99. doi:10.1177/001946460003700109. S2CID 143492548.